For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയാണോ വഞ്ചിച്ചിട്ട് പോയത്? സാമിനെ കുറിച്ചുള്ള സിദ്ധാര്‍ഥിന്റെ വിവാദ പോസ്റ്റിന് പിന്നാലെ മറുപടിയുമായി താരം

  |

  വിവാഹബന്ധം വേര്‍പ്പെടുത്തിയ തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയെയും നാഗ ചൈതന്യയെയും പറ്റിയുള്ള വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. സന്തുഷ്ടരായി കഴിഞ്ഞ ദമ്പതിമാര്‍ക്കിടയിലേക്ക് പെട്ടെന്ന് വന്ന ചില പ്രശ്‌നങ്ങളാണ് വേര്‍പിരിയുന്നത് വരെ കൊണ്ട് എത്തിച്ചതെന്നാണ് അറിയുന്നത്. കുഞ്ഞിന് ജന്മം കൊടുത്ത് ഒരു കുടുംബമായി കഴിയുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് പ്രശ്‌നമെന്ന് തുടങ്ങി നിരവധി അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിക്കുന്നുണ്ട്. എന്തായാലും ജൂലൈ മാസം മുതൽ ഇരുവരും തമ്മിൽ അകൽച്ചയിലാണ് കഴിഞ്ഞിരുന്നതെന്നും പ്രശ്നം കൂടി വരുന്നതിനാൽ വേർപിരിയാമെന്ന് തീരുമാനിച്ചതാണന്നും അറിയുന്നു. ഇനി ഭാര്യ-ഭർത്താക്കന്മാരായി തുടരില്ല എന്നേ ഉള്ളു. രണ്ടാളും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് താരങ്ങൾ അറിയിച്ചിരുന്നു. ആരാധകരും പൂർണ മനസ്സോടെയാണ് ഇത് സ്വീകരിച്ചത്.

  പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

  ഇതിനിടയില്‍ നടന്‍ സിദ്ധാര്‍ഥ് മേനോന്റെ ഒരു പ്രസ്താവന വലിയ തോതില്‍ ചര്‍ച്ചയായി മാറിയിരുന്നു. തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗയും പുറംലോകത്തെ അറിയിച്ചത്. ഇതിന് തൊട്ട് പിന്നാലെയാണ് വഞ്ചകര്‍ ഒരിക്കലും രക്ഷപ്പെടില്ലെന്ന് തരത്തിലുള്ള കുറിപ്പുമായി സിദ്ധാര്‍ഥ് എത്തിയത്. സാമന്തയുടെ മുന്‍ കാമുകന്‍ കൂടി ആയതിനാല്‍ സിദ്ധാര്‍ഥിന്റെ വാക്കുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. ഒടുവിലിതാ തന്റെ പരാമര്‍ശത്തിന് വിശദീകരണം നല്‍കി കൊണ്ടാണ് സിദ്ധാർഥ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്. വിവാദങ്ങളിലേക്ക് ഇറങ്ങാൻ തനിക്ക് താൽപര്യമില്ലെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

  'സ്‌കൂളിലെ ടീച്ചറുടെ അടുത്ത് നിന്നും ആദ്യം പഠിച്ച പാഠങ്ങളില്‍ ഒന്ന്, വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി നേടുകയില്ല. നിങ്ങള്‍ക്ക് അതെങ്ങനെ ആയിരുന്നു' എന്നാണ് സാമന്തയുടെ വിവാഹമോചന വാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്ററിലൂടെ സിദ്ധാര്‍ഥ് മേനോന്‍ കുറിച്ചത്. നടിയുടെ മുന്‍ കാമുകന്‍ കൂടി ആയിരുന്നതിനാല്‍ സിദ്ധാര്‍ഥിന്റെ പോസ്റ്റ് അതിവേഗം വൈറലായി. താരത്തിന്റെ വാക്കുകള്‍ സാമന്തയെ ഉദ്ദേശിച്ച് തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുകയും ചെയ്തു. പിന്നാലെ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉയര്‍ന്ന് വന്നത്.

  സിദ്ധാര്‍ഥില്‍ നിന്നും വേര്‍പിരിഞ്ഞ് മറ്റൊരാളുടെ ഭാര്യയായിട്ട് വര്‍ഷങ്ങളായി. അവരിപ്പോള്‍ വിവാഹമോചിതയാവുകയും ചെയ്തു. അങ്ങനൊരു കാലഘട്ടത്തിലെത്തിയപ്പോള്‍ സിദ്ധാര്‍ഥിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പരാമര്‍ശത്തിന്റെ ആവശ്യം ഇല്ലായിരുന്നു എന്നാണ് ആരാധകര്‍ക്ക് പറയാനുണ്ടായിരുന്നത്. സോഹ അലി ഖാനെ സ്വന്തമാക്കാന്‍ വേണ്ടി ആദ്യ ഭാര്യയായ മേഘ്‌നയെ ഉപേക്ഷിച്ചപ്പോള്‍ അവരും ഇങ്ങനെ ആയിരിക്കില്ലേ ചിന്തിച്ചിട്ടുണ്ടാവുക. രിന്നീട് ശ്രുതി ഹാസന് വേണ്ടി സോഹയയെയും ഉപേക്ഷിച്ചു. ഏറ്റവുമൊടുവില്‍ സാമന്തയ്ക്ക് വേണ്ടി ശ്രുതിയെയും ഒഴിവാക്കിയ ആളാണ്. അന്നേരമൊക്കെ നിങ്ങളെ കുറിച്ച് അവരും ഇതുപോലെയായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക എന്നായിരുന്നു ഒരു വിമര്‍ശകന്‍ സിദ്ധുവിനോട് ചോദിച്ചത്.

  എന്നാല്‍ സാമന്തയെ ഉദ്ദേശിച്ചല്ല സിദ്ധാര്‍ഥ് അങ്ങനൊരു പോസ്റ്റ് ഇട്ടതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആരെയും ലക്ഷ്യം വെച്ച് താരം എഴുതിയത് അല്ല. എല്ലാ ദിവസവും ട്വിറ്ററിലൂടെ ഇടാറുള്ളത് പോലൊരു പോസ്റ്റ് എന്നെ കരുതിയുള്ളുവെന്നും താരം പറഞ്ഞുവെന്നാണ് അറിയുന്നത്. 'എനിക്ക് മനസില്‍ വരുന്ന ചില കാര്യങ്ങള്‍ എല്ലാ ദിവസവും ട്വീറ്റായി പങ്കുവെക്കാറുണ്ട്. എന്റെ വീടിന് പുറത്ത് കുരക്കുന്ന തെരുവ് നായക്കളെ കുറിച്ച് ട്വീറ്റ് ചെയ്താല്‍ ആളുകളെ ഉദ്ദേശിച്ചാണ് ഞാനത് ഇട്ടതെന്ന് പറയുമോ? തനിക്കതില്‍ ഉത്തരവാദിത്വമില്ലെന്നും' സിദ്ധാര്‍ഥ് പറയുന്നു. ഇതോടെ നടന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു അവസാനമാവും എന്നാണ് കരുതുന്നത്.

  തന്റെ ജീവിതവും ജോലിയിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണിപ്പോള്‍. അങ്ങനൊരു സാഹചര്യത്തില്‍ തന്നെ അനാവശ്യ പ്രശ്‌നങ്ങളിലേക്കും വിവാദങ്ങളിലേക്കും കൊണ്ട് വന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മാധ്യമങ്ങളോട് സിദ്ധാര്‍ഥ് അഭ്യര്‍ഥിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കുന്നു. നിലവില്‍ മഹാ സമുദ്രം എന്ന സിദ്ധാര്‍ഥിന്റെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒപ്പം തമിഴില്‍ 'തക്കാര്‍' എന്നൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം.

  ശ്രുതി ഹാസനുമായിട്ടുള്ള പ്രണയം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു സാമന്തയും സിദ്ധാര്‍ഥും ഒരുമിക്കുന്നത്. ജബാര്‍ദസ്ത് എന്ന സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സാമന്തയും സിദ്ധാര്‍ഥ് മേനോനും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് മുന്‍പ് ഗോസിപ്പുകള്‍ പ്രചരിച്ചത്. എന്നാല്‍ സാമന്ത ആ ബന്ധം അവസാനിപ്പിച്ച് നാഗ ചൈതന്യയുമായി ഇഷ്ടത്തിലായി. സിദ്ധാര്‍ഥുമായി വേര്‍പിരിഞ്ഞ ശേഷം ശ്രുതി ഹാസന്‍ നാഗ ചൈതന്യയുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ശ്രുതിയുമായി പിരിഞ്ഞ് നാഗയും സാമന്തയും ഒന്നിക്കുകയായിരുന്നു. 2009 ല്‍ കണ്ടുമുട്ടിയ താരങ്ങള്‍ ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2017 ലാണ് വിവാഹിതാരവുന്നത്.

  ഒന്നിച്ചഭിനയിച്ച ആദ്യ സിനിമ പോലെ ജീവിതത്തിലും സംഭവിച്ചു; സാമന്തയുടെയും നാഗയുടെയും വിവാഹത്തിന്റെ ക്ലൈമാക്‌സ്

  Sidharth's cryptic post on Samantha get backlash from published

  ഒക്ടോബര്‍ ഏഴിന് നാല് വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ദാമ്പത്യബന്ധം അവസാനിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരേ സമയം ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ് സാമന്ത-നാഗ വിവാഹമോചന വാര്‍ത്ത വന്നത്. സാമന്ത മറ്റൊരു പ്രണയത്തിലാണെന്നും നാഗയുമായി ചേര്‍ന്നൊരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ താല്‍പര്യം ഇല്ലാത്തത് കൊണ്ടാണ് ബന്ധം ഒഴിഞ്ഞതെന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചത്. എന്നാല്‍ ഈ വേദന നിറഞ്ഞ സമയത്തും തന്റെ പേരില്‍ വരുന്ന അസംബന്ധങ്ങള്‍ ഇനിയും പ്രചരിപ്പിക്കരുതെന്ന് അപേക്ഷിച്ച് കൊണ്ടാണ് സാമന്ത കഴിഞ്ഞ ദിവസം വന്നത്. വേര്‍പിരിഞ്ഞെന്ന് പറഞ്ഞിട്ടും നടിയെ വിടാതെയുള്ള കിംവദന്തികള്‍ പ്രചരിക്കുകയാണ്.

  അമ്മയാവാൻ സാമന്ത ആഗ്രഹിച്ചു; അതിന് വേണ്ടി തയ്യാറെടുത്തു, പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് നിര്‍മാതാവ്

  English summary
  Actor Siddharth Came In Clarification After His Tweet Irked The Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X