തലമുടി സിനിമയുടെ വിജയത്തിന് തടസ്സമാണോ
സിനിമയുടെ വിജയത്തിന് തലമുടി തടസ്സമാണോ. ഈ അടുത്തിടെ നടിമാരെല്ലാം മുടി വെട്ടി പുതിയ സ്റ്റൈല്‍ പരീക്ഷിക്കുകയാണ്. അപര്‍ണ ഗോപിനാഥ് ബോയ്ക്കട്ട് സ്‌റ്റൈലുമായി വന്നപ്പോള്‍ പിന്നാലെ പാര്‍വ്വതി മേനോനും. ബോയിക്കട്ടൊന്നുമല്ലെങ്കിലും പ്രിയ ലാലും മുടി മുറിച്ചു.
നടിമാര്‍ മാത്രമല്ല, നടന്മാര്‍ക്കും മുടിയൊരു ഭാരമോ. അതോ സിനിമയുടെ വിജയത്തിന് വേണ്ടിയോ. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥാണ് മുടിയില്‍ പുതിയ ഭാഗ്യ പരീക്ഷണം നടത്തുന്നത്. ശരബം എന്ന പിതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയപ്പോഴാണ് സിദ്ധാര്‍ത്തിന്റെ ഈ കോലം ശ്രദ്ധിക്കപ്പെട്ടത്.

ഈ അടുത്തിടെ സിദ്ധാര്‍ത്ഥ് തിരുപ്പതിയല്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് തല മൊട്ടയടിച്ചതും. ജിഗര്‍ത്താണ്ട എന്ന ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയാണ് തിരുപ്പതി ദര്‍ശനവും മൊട്ടയടിയുമെന്നൊക്കെയാണ് പറഞ്ഞു കേള്‍ക്കുന്നത്.
എന്തായാലും സിദ്ധാര്‍ത്ഥിന്റെ ഈ പുത്തന്‍ ലുക്ക് വച്ച് പുതിയൊരു ചിത്രമെടുത്തു കളയാം എന്ന് ചിന്തിക്കാത്തവരുമില്ല. നേരത്തെ വീരം എന്ന ചിത്രത്തിന്റെ റിലീസിങ് അടുത്തപ്പോള്‍ നടന്‍ അജിത്തും സംവിധായകന്‍ ശിവയും തിരുപ്പതിയില്‍ ദര്‍ശനം നടത്തുകയും മൊട്ടയടിക്കുകയും ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











