ഞാന്‍ ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിമ്പു

By Midhun

Recommended Video

ഫഹദ് ഫാസില്‍ മണിരത്‌നം ചിത്രത്തില്‍ നിന്ന് പിന്മാറി | filmibeat Malayalam

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴകത്ത് ശ്രദ്ധേയനായ യുവതാരമാണ് ചിമ്പു. ബാലതാരമായി സിനിമയില്‍ തുടക്കംകുറിച്ച നടന്‍ പിന്നീട് പ്രണയ ചിത്രങ്ങളിലൂടെയാണ് നായകനടനായി ഉയര്‍ന്നത്. തുടര്‍ന്ന് മാസ് ചിത്രങ്ങളിലൂടെ സൂപ്പര്‍ താര പദവിയിലേക്ക് നടന്‍ ഉയര്‍ന്നെങ്കിലും തുടര്‍ച്ചയായ പരാജയ ചിത്രങ്ങള്‍ വന്നതോടെ താരമൂല്യം കുറഞ്ഞിരുന്നു.

വിവാദങ്ങള്‍ എപ്പോഴും ചിമ്പുവിന്റെ പിറകെയുണ്ടാവാറുണ്ട്. ചിമ്പു അഭിനയിച്ച ഒരു ചിത്രത്തിന്റെ നിര്‍മ്മാതാവ് അടുത്തിടെ താരത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സിനിമാ രംഗത്തും നിന്നും മറ്റും തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ വരുന്നതിനിടെ ഇതിന് മറുപടിയുമായി ചിമ്പു തന്നെ രംഗത്തെത്തിയിരുന്നു.

simbu

"എനിക്ക് 1000കോടിയുടെ ആസ്തിയുണ്ടെന്ന് തുറന്ന് പറയാന്‍ സാധിക്കും. മാതാപിതാക്കളുടെ സമ്പാദ്യമില്ലെങ്കിലും ഞാന്‍ നന്നായി ജീവിക്കും.എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടം കൊണ്ടാണ്. പക്ഷേ ജനങ്ങള്‍ അത് മനസിലാകുന്നില്ല. ഞാന്‍ ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനി അങ്ങനെയാണെങ്കില്‍ ഞാന്‍ സ്വയം നന്നായിക്കോളാം,ചിമ്പു പറഞ്ഞു. അതേസമയം മണിരത്‌നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിലാണ് ചിമ്പു അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

simbu

ചിമ്പുവിനെ പുറമെ വിജയ് സേതുപതി, അരവിന്ദ് സാമി,അരുണ്‍ വിജയ്,ജ്യോതിക തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മള്‍ട്ടിസ്റ്റാര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറയാണ് സംവിധായകന്‍ ഒരുക്കുന്നത്. സന്തോഷ് ശിവന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എ.ആര്‍ റഹ്മാനാണ് പാട്ടുകള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ മികച്ചൊരു വേഷത്തിലാണ് ചിമ്പു അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X