എനിക്ക് കുട്ടികള്‍ ഉണ്ടായാല്‍ അവരെ സ്‌കൂളില്‍ വിടില്ല! അവിടെ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ചിമ്പു!!

തമിഴ് നടന്‍ ചിമ്പുവിനെ പറ്റി പലപ്പോഴും പലതരത്തിലും വാര്‍ത്തകള്‍ വരാറുണ്ട്. അവസാനമായി ബിഗ് ബോസ് മത്സരാര്‍ത്ഥി ഓവിയയെ വിവാഹം കഴിക്കാന്‍ പോവുന്നു എന്നതായിരുന്നു ചിമ്പുവിനെ കുറിച്ച് വന്ന വാര്‍ത്ത. അക്കാര്യത്തില്‍ ഒരു സത്യവുമില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ തനിക്ക് മക്കളുണ്ടായാല്‍ അവരെ ഞാന്‍ സ്‌കൂളില്‍ വിടില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

simbu

എഴുമിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയ ചിമ്പു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. എല്ലാവരും സ്‌കൂളില്‍ പഠിച്ചിട്ടുള്ളവരാണ്. ഞാനും സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. ഭാവിയില്‍ എനിക്ക് ഒരു കുട്ടികളുണ്ടായാല്‍ അവരെ ഞാന്‍ സ്‌കൂളില്‍ വിടില്ല. കുട്ടികളെ പഠിക്കാനാണ് നമ്മള്‍ സ്‌കൂളില്‍ വിടുന്നത്. നന്നായി പഠിച്ചാല്‍ അവന് നല്ല കോളേജില്‍ അഡ്മിഷന്‍ കിട്ടും. നല്ല അഡ്മിഷന്‍ കിട്ടിയാല്‍ നല്ല ജോലി കിട്ടും. ജോലി കിട്ടിയാല്‍ നല്ലൊരു കുടുംബത്തില്‍ നിന്നും പെണ്ണിനെ കിട്ടും. അങ്ങനെയാണെങ്കില്‍ അവനൊരു നല്ല കുടുംബം ഉണ്ടാവും. ഇതാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്.

simbu

എന്നാല്‍ അവിടെ നടക്കുന്നത് എന്താണ്. സ്‌കൂളില്‍ നടക്കുന്നത് എല്ലാ കുട്ടികളും പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് ആരും നോക്കാറില്ല. ഏത് കുട്ടിയാണ് ആദ്യം പറയുന്നത് എന്താണെന്ന് മാത്രമാണ് സ്‌കൂളിലും നോക്കുന്നത്. നാലും നാലും എത്രയാണെന്ന് എല്ലാ കുട്ടികളും പഠിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞ് തരാമോ എന്നും ചിമ്പു ചോദിക്കുന്നു. സ്‌കൂള്‍ എന്നത് എല്ലാ കുട്ടികളും പഠിച്ചിട്ടുണ്ടോ എന്ന് നോക്കണം. അങ്ങനെ ഒരു സ്‌കൂള്‍ ഉണ്ടെങ്കില്‍ പറയു എന്നും ചിമ്പു പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X