വോട്ടർ പട്ടികയിൽ പേരില്ല!! നടൻ ശിവകാർത്തികേയൻ വോട്ട് ചെയ്തു, വോട്ട് വിവാദത്തിൽ...

വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാതിരുന്നിട്ട തമിഴ് താരം ശിവ കാർത്തികേയൻ വോട്ട് ചെയ്ത സംഭവം വിവാദമാകുന്നു. താരത്തെ വോട്ട് ചെയ്യാൻ അനുവദിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യബ്രത സാഹൂ അറിയിച്ചു. വോട്ടർ പട്ടികയിൽ പേരില്ലാത്ത താരത്തെ വോട്ട് ചെയ്യാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സാഹൂ അറിയിച്ചു,. സംഭവത്തിൽ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ പൂർണ്ണമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നടനെതിരെ നടപടി എടുക്കണേ എന്ന് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.

sivakarthikeyan

ഏപ്രിൽ 18 ആയിരുന്നു തമിഴ്നാട്ടിൽ പോളിങ് നടന്നത്. ചെന്നൈയിലെ വൽസരവാക്കത്തെ സ്കൂളിലെ പോളിങ് ബൂത്തിലായിരുന്നു ഭാര്യ ആർത്തിയ്ക്കൊപ്പം താരം വോട്ട് ചെയ്യാൻ എത്തിയത്. വോട്ടിങ്ങിന് ശേഷം വിരൽ ഉയർത്തി പിടിച്ചു നിൽക്കുന്ന ചിത്രം ട്വിറ്റ് ചെയ്യുകയും ചെയ്തിരുന്നു. അവകാശത്തിന് വേണ്ടി പോരാടണമെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഭാര്യ ആർതിയുടെ പേര് മാത്രമായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ നടന്റ പേര് ഇല്ലെന്നും വോട്ട് ചെയ്യാൻ ആകില്ലെന്നും അറിയിച്ചപ്പോൾ പ്രത്യേകം അനുമതിയുണ്ടെന്ന് പറഞ്ഞായിരുന്നു താരം വോട്ട് ചെയ്തത്. താരത്തിനെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. രമേഷ് ഖന്ന, റോബോ ശങ്കർ, തുടങ്ങിയ നിരവധി വ്യക്തികൾക്ക് വോട്ടവകാശം നിഷേധിച്ചിട്ടും ശിവകാർത്തികേയന് മാത്രം അനുമതി നൽകിയതായിരുന്നു വിവാദത്തിന് കാരണമായത്. ശിവകാർത്തിയേനെ കൂടാതെ നടൻ ശ്രീകാന്തും വോട്ടർ പട്ടികയിൽ പേരില്ലാതെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X