വിജയോട് സംസാരിച്ചിട്ട് ഏഴ് വർഷം; മക്കളെ സൂര്യയും ജ്യോതികയും നോക്കുന്നത് കണ്ട് പഠിക്കണം; ശ്രീകാന്ത്

തമിഴ് തെലുങ്ക് സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗമായി മാറിയ നടനാണ് ശ്രീകാന്ത്. റൊമാന്റിക് സിനിമകളിലൂടെയാണ് ശ്രീകാന്ത് ശ്രദ്ധ നേടുന്നത്. മുൻനിര നായക നടനായിരുന്നു അക്കാലത്ത് ശ്രീകാന്ത്. എന്നാൽ തമിഴകത്ത് വിജയ്, അജിത്ത് തുടങ്ങിയവരുടെ സൂപ്പർസ്റ്റാർ തരം​ഗം അലയ‌ടിച്ചപ്പോൾ ശ്രീകാന്ത് ഉൾപ്പെടെയുള്ള നടൻമാരുടെ ​ഗ്രാഫ് താഴ്ന്നു. പിന്നീട് സഹനായക വേഷമുൾപ്പെടെ ശ്രീകാന്ത് ചെയ്തിട്ടുണ്ട്. വലിയ അവസരങ്ങൾ ശ്രീകാന്തിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീകാന്തിപ്പോൾ.

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സിനിമാക്കാരനായതിനാൽ തനിക്ക് വാടക വീട് കിട്ടാതിരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് ശ്രീകാന്ത് പറയുന്നു. ഒരു വീട് വാടകയ്ക്ക് കൊടുക്കുന്നെങ്കിൽ സിനിമാക്കാരന് കൊടുക്കും. കാരണം എന്റെ ഭാര്യ ​ഗർഭിണിയായ സമയത്ത് വീട്ടിൽ നിന്നും ആശുപത്രിയിലേക്ക് ദൂരം കൂടുതലാണ്. അടുത്ത് എവിടെങ്കിലും വാടകയ്ക്ക് വീട് നോക്കാമെന്ന് കരുതി. ഒരു വീട് നിശ്ചയിച്ചു. വീട് കാണാൻ പോയപ്പോൾ സിനിമാക്കാരന് കൊടുക്കില്ലെന്ന് പറഞ്ഞു.

Actor Srikanth

എനിക്ക് ഷോക്കായി. എല്ലാ ഫങ്ഷനും സിനിമാക്കാർ വേണം. സെൽഫി എടുക്കാനും സിനിമാക്കാർ വേണം. എന്നാൽ സിനിമാക്കാർക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല. എന്താണ് പ്രശ്നം, രണ്ട് വർഷത്തെ വാടക മൊത്തമായി തരാമെന്ന് പറഞ്ഞു. എന്നാൽ വീട് തന്നില്ല. സിനിമാക്കാർ, വക്കീൽ, രാഷ്ട്രീയക്കാർ എന്നിവർക്ക് വാടകയ്ക്ക് വീട് നൽകാൻ മടിക്കുന്ന പ്രവണതയുണ്ടെന്നും ശ്രീകാന്ത് പറയുന്നു.

സിനിമാക്കാരാകുമ്പോൾ വീട്ടിൽ പാർട്ടിയുണ്ടാവും, വീട് നന്നായി നോക്കില്ല എന്ന് പറയും. അത് തെറ്റായ ധാരണയാണെന്നും ശ്രീകാന്ത് പറയുന്നു. നൻപനിൽ വിജയ്ക്കൊപ്പം ഒരുിമിച്ച് അഭിനയിച്ചെങ്കിലും സംസാരിച്ച് ഏഴ് വർഷത്തോളമായെന്ന് ശ്രീകാന്ത് പറയുന്നു നല്ല ഓർമകളാണ് ഞങ്ങൾക്കുള്ളത്. സൗഹൃദം നിലനിർത്താൻ രണ്ട് പേരും ശ്രമിച്ചില്ല. നൻപൻ റിലീസ് ചെയ്ത കുറച്ച് കാലം നല്ല സൗഹൃദമുണ്ടായിരുന്നെന്നും ശ്രീകാന്ത് വ്യക്തമാക്കി.

Actor Srikanth

കുടുംബത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. മക്കളോടൊപ്പം താൻ സമയം ചെലവഴിക്കാറുണ്ട്. ഞാനും ഭാര്യയും അക്കാര്യം ബാലൻസ് ചെയ്യുന്നു. ജ്യോതിക മാഡം മികച്ച ഉദാഹരണമാണ്. സൂര്യയും ജ്യോതികയും ഒരു സ്കൂൾ ഇവന്റും മിസ് ചെയ്യില്ല. പിടിഎ പ്രസിന്റായി പോലും അവർ സ്ഥാനം വഹിച്ചിട്ടുണ്ട്. അവർ നല്ല മാതൃകയാണെന്നും ശ്രീകാന്ത് പറയുന്നു.

ചതുരം​ഗം എന്ന സിനിമയിലൂടെ തനിക്ക് വന്ന നഷ്ടത്തെക്കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. വളരെ നല്ല സിനിമയായിരുന്നു. മോശം നിർമാതാവായതിനാൽ ഈ സിനിമ നശിച്ചു. ആ സിനിമ റിലീസ് ചെയ്യാൻ താൻ കടം വാങ്ങി പണം കൊടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നും ശ്രീകാന്ത് തുറന്ന് പറഞ്ഞു. മലയാളത്തിലും ഒരുപിടി സിനിമകളിൽ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. സിനിമാ രം​ഗത്ത് നടൻ ഇന്നും സജീവമാണ്.

More from Filmibeat

Read more about: srikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X