'മകൾ ശ്രുതി ഹാസനൊപ്പം പോലും റൊമാൻസ് ചെയ്യാൻ കഴിവുള്ള നടനാണ് കമൽ ഹാസൻ'; നടൻ സുമന്റെ വാക്കുകൾ!

തെന്നിന്ത്യൻ സിനിമകളിൽ സഹനടനായും വില്ലനായും ഇപ്പോഴും നിറഞ്ഞ് നിൽക്കുന്ന നടനാണ് സുമൻ. പ്രധാനമായും തെലുങ്ക്, തമിഴ്, മലയാളം സിനിമകളിലാണ് സുമൻ അഭിനയിച്ചിട്ടുള്ളത്. ഏതാനും കന്നഡ,ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏകദേശം അ‍ഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 10 ഭാഷകളിലായി 700ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1980കളിലും 1990കളിലും തെലുങ്ക് സിനിമയിലെ ഏറ്റവും പ്രമുഖ നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം.

1977ല്‍ നീചല്‍ കുളം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ മേഖലയില്‍ അദ്ദേഹം അരങ്ങേറിയത്. സാ​ഗർ ഏലിയാസ് ജാക്കി റീലോഡഡ്, പഴശ്ശി രാജ, തേജാ ഭായ് ആന്റ് ഫാമിലി, കരീബിയൻസ് എന്നിവയാണ് മലയാളത്തിൽ സുമൻ ചെയ്ത സിനിമകൾ.

Actor Suman Kamal Haasan

അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ജീവിതത്തിൽ നടന്നില്ലായിരുന്നുവെങ്കിൽ തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളിൽ ഒരാളായി മാറാൻ സുമന് കഴിയുമായിരുന്നു. സിനിമയിൽ വന്നശേഷം നിരവധി വിവാദങ്ങൾ സുമന്റ് കരിയറിനെ തകിടം മറിച്ചു. അതിൽ പ്രധാനപ്പെട്ട ഒന്ന് റെയ്ഡിൽ പോലീസ് സുമന്റെ വീട്ടിൽ നിന്നും നീലച്ചിത്രങ്ങളുടെ വീഡിയോ ടേപ്പുകൾ പിടിച്ചെടുത്തുവെന്നതാണ്.

മാത്രമല്ല സുമൻ തങ്ങളെ തട്ടിക്കൊണ്ട് പോയി ലൈം​ഗികമായി ഉപദ്രവിച്ചെന്നും നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നും ആരോപിച്ച് മൂന്ന് സ്ത്രീകളും രം​ഗത്തെത്തി. ഇതോടെ നടൻ അറസ്റ്റിലായി. ആറ് മാസമാണ് സുമൻ ജയിലിൽ കിടന്നത്. കേസും വിവാദവുമെല്ലാമായതോടെയാണ് നായകസ്ഥാനത്ത് നിൽക്കേണ്ട സുമൻ പിന്തള്ളപ്പെട്ട് തുടങ്ങിയത്.

സുമൻ തൽവാർ എന്നാണ് താരത്തിന്റെ പൂർണ്ണമായ നാമം. ചിലർ തന്നെ ബോധപൂർവം പ്രതിക്കൂട്ടിലാക്കിയെന്നും തന്റെ ഉയർച്ചയും വളർച്ചയും കണ്ട് സഹിക്കാനാകാത്ത സഹ നായകന്മാർ തന്നെ സ്‌കെച്ച് ചെയ്ത് ജയിലിലേക്കയച്ചുവെന്നും സുമൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

സുമൻ പലപ്പോഴും മാധ്യമങ്ങളുമായി സംവദിക്കാറുണ്ട്. സാമൂഹികവും രാഷ്ട്രീയവും സിനിമയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാറുമുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ കോളിവുഡ് സൂപ്പർ താരങ്ങളായ രജനികാന്തിനേയും കമൽഹാസനേയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോൾ. മകൾ ശ്രുതി ഹാസനൊപ്പം പോലും റൊമാൻസ് ചെയ്യാൻ കഴിവുള്ള നടനാണ് കമൽ ഹാസൻ എന്നാണ് സുമൻ പറയുന്നത്.

കമൽഹാസനും രജിനികാന്തും വരുന്നതിന് മുമ്പ് എംജിആറും ശിവാജി ഗണേശനും കോളിവുഡിലെ സൂപ്പർ താരങ്ങളായിരുന്നു. എംജിആർ ഒരു മാസ് ആക്ഷൻ ഹീറോയാണ്. ശിവാജി ഗണേശൻ നല്ലൊരു നടനാണ്. 1978-79 കാലഘട്ടത്തിലാണ് രജിനികാന്ത് വില്ലനായി സിനിമയിൽ എത്തുന്നത്. സിഗരറ്റ് ഫ്ലിപ്പുകളും സ്പീഡ് വാക്കിംഗും ഉപയോഗിച്ച് അദ്ദേഹം ട്രെൻഡ് സെറ്റ് ചെയ്തു.

Actor Suman Kamal Haasan

കമൽഹാസൻ ഒരു റൊമാൻ്റിക് ഹീറോയാണ്. അദ്ദേഹത്തിൻ്റെ വസ്ത്രധാരണം യുവാക്കൾ അക്കാലത്ത് വലിയ രീതിയിൽ പിന്തുടർന്നു. കമൽഹാസൻ റൊമാൻസ് ചെയ്യുകയാണെങ്കിൽ അത് വളരെ സ്വാഭാവികമായി തോന്നും. കമൽഹാസൻ ഇമേജിനെ ബാധിക്കുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. നമ്മളെപ്പോലുള്ള നായകന്മാർ അതിന് ധൈര്യപ്പെട്ടിട്ടില്ല. അജിത്, വിക്രം തുടങ്ങിയ നടന്മാർക്ക് പ്രചോദനമാണ് കമൽഹാസൻ. അഭിനയം കമൽഹാസന് ദൈവത്തിൽ നിന്നും ലഭിച്ച വരദാനമാണ്.

മകൾ ശ്രുതി ഹാസനൊപ്പം പോലും റൊമാൻസ് ചെയ്യാൻ കഴിവുള്ള നടനാണ് കമൽ ഹാസൻ. അത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ലെന്നാണ് തെന്നിന്ത്യൻ സിനിമയിലെ താരങ്ങളെ കുറിച്ച് യുട്യൂബ് ചാനലായ അനന്ത ടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുമൻ പറഞ്ഞത്.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X