ഇളയദളപതി വിജയിയെ പിന്തുടര്‍ന്ന് സൂര്യ! സെറ്റിലെ സൂപ്പര്‍ താരങ്ങളുടെ സമ്മാനം എല്ലാവരെയും ഞെട്ടിക്കും
സൂര്യ നായകനായിട്ടെത്തുന്ന കാപ്പാന്‍ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് തമിഴ്-മലയാളം പ്രേക്ഷകര്‍. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നുള്ളതിനാല്‍ കേരളത്തിലും വലിയ പ്രധാന്യത്തോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഇരുപതിന് റിലീസ് തീരുമാനിച്ചിരിക്കുന്ന കാപ്പാനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
ഇപ്പോഴിതാ കാപ്പാന്റെ പിന്നണിയില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സൂര്യ സ്വര്‍ണ നാണയം സമ്മാനമായി കൊടുത്തതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. ഇതേ കാര്യം തന്നെ അടുത്തിടെ നടന്‍ വിജയും ചെയ്തിരുന്നു.ബിഗില്‍ എന്ന സിനിമയുടെ ലൊക്കേഷനിലാണ് വിജയ് ഗോള്‍ഡ് റിംഗ് സമ്മാനിച്ചത്.

ദീപാവലിയ്ക്ക് മുന്നോടിയായിട്ടാണ് ബിഗില്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
സൂര്യയെ നായകനാക്കി കെ വി ആനന്ദിന്റെ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കാപ്പാന്‍. നേരത്തെ അയാന്‍, മാട്രാന്‍ എന്നീ സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആര്യ, സയേഷ സൈഗാള്‍, ബൊമ്മന്‍, ഇറാനി എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications