'ജ്യോതികയുമായുള്ള പ്രണയം സാക്ഷാത്കരിക്കാൻ സഹായിച്ചതും അപ്പയോട് കാര്യം അവതരിപ്പിച്ചതും ജയലളിതാമ്മ'; സൂര്യ!
തെന്നിന്ത്യന്‍ ചലച്ചിത്ര പ്രേമികളുടെ ഇഷ്ട ജോഡിയാണ് സൂര്യയും ജ്യോതികയും. താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ക്ക് കാണാപാഠമാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിരുന്നു. മാതൃകാദമ്പതികൾ എന്ന വാക്കിനോട് ഏറ്റവും കൂടുതൽ നീതി പുലർത്തി ജീവിക്കുന്നവരാണ് സൂര്യയും ജ്യോതികയും. നോർത്ത് ഇന്ത്യനായ ജ്യോതിക സൂര്യയുമായുള്ള വിവാഹശേഷം പക്ക തമിഴ്നാട്ടുകാരിയായി.
2006ലാണ് ജ്യോതികയും സൂര്യയും വിവാഹിതരായത്. ദേവ്, ദിയ എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്. വിവാഹിതരായാൽ പിന്നെ സിനിമാ ജീവിതത്തോട് ഗുഡ്ബൈ പറയുന്ന നടിമാർക്കൊരു മാതൃകയാണ് ജ്യോതിക. തന്നെ പിന്തുണയ്ക്കാനും പ്രൊഫഷനെ സ്നേഹിക്കാനും താനില്ലാത്തപ്പോൾ മക്കളുടെ കാര്യങ്ങൾക്ക് കൂട്ടായി നിൽക്കാനുമെല്ലാം സൂര്യയെപ്പോലൊരു ഭർത്താവിനെ കിട്ടിയത് കൂടിയാണ് ജ്യോതിക എന്ന നടിയെ വീണ്ടും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിച്ചത്.

ജ്യോതികയും സൂര്യയും തമ്മിലുള്ള പ്രണയത്തിന് എതിരായിരുന്നു നടന്റെ പിതാവും നിർമാതാവുമായ ശിവകുമാർ. തന്റെയും ജ്യോതികയുടെയും പ്രണയം മനസിലാക്കി തന്റെ പിതാവിനോട് കാര്യങ്ങൾ അവതരിപ്പിച്ചതും പിന്തുണ നൽകിയതും അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയായിരുന്നുവെന്ന് സൂര്യ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. നടന്റെ വാക്കുകൾ ഇപ്പോൾ വീണ്ടും വൈറലാവുകയാണ്.
'എന്റെ ഇളയ സഹോദരി ബൃന്ദയുടെ വിവാഹിത്തിൽ ജയലളിതാമ്മ പങ്കെടുത്തിരുന്നു. അവരുടെ നേതൃത്വത്തിലാണ് സഹോദരിയുടെ വിവാഹം നടന്നത്. അഞ്ച് മണിക്കായിരുന്നു മുഹൂർത്തം. കൃത്യം മൂന്ന് മണി കഴിഞ്ഞപ്പോഴേക്കും ജയലളിതാമ്മ പരിപാടി നടക്കുന്ന സ്ഥലത്തെത്തി.'
'ചടങ്ങിന് ശേഷം അനുജത്തിയെയും വരനെയും അനുഗ്രഹിച്ചിട്ടാണ് മടങ്ങിയത്. ജയലളിതാമ്മയെ വാഹനത്തിൽ കയറ്റി പറഞ്ഞയക്കാൻ ഞാനും പോയിരുന്നു. കാറിന് അടുത്തെത്തിയപ്പോൾ അമ്മ എന്നോട് ചോദിച്ചു... എന്താണ് സൂര്യ... എപ്പോഴാണ് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നതെന്ന്. പിന്നാലെ ഞാൻ ജ്യോതികയുമായി പ്രണയത്തിലായി. വീട്ടിൽ പോലും പറഞ്ഞിരുന്നില്ല.'
'അതിന് മുമ്പ് എന്റെ പ്രണയം ഞാൻ അമ്മയോട് പറഞ്ഞു. മാത്രമല്ല പ്രണയ വിവാഹത്തിന് വീട്ടിൽ സമ്മതമല്ലെന്നതും അമ്മയോട് പറഞ്ഞിരുന്നു. ഉടനെ അമ്മ വിഷയത്തിൽ ഇടപെട്ട് എന്റെ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു. അച്ഛന് ആദ്യം സമ്മതമായിരുന്നില്ല. അപ്പോഴാണ് അമ്മ എന്നോട് പറഞ്ഞത് താൻ എന്തായാലും വിവാഹത്തിൽ പങ്കെടുത്ത് കാര്യങ്ങൾ ഭംഗിയായി നടത്താൻ നേതൃത്വം നൽകുമെന്ന്.'

'യഥാർത്ഥത്തിൽ ഞങ്ങൾ വിവാഹിതരായപ്പോൾ കരുണാനിധിയായിരുന്നു മുഖ്യമന്ത്രി. അമ്മയും കരുണാനിധിയും ഞങ്ങളുടെ വിവാഹത്തിന് മുമ്പ് ഒരേ ചടങ്ങിൽ പങ്കെടുത്ത് ഞാൻ കണ്ടിട്ടില്ല. ജയലളിതാമ്മ വരുമോയെന്ന സംശയം അമ്മ വരുമെന്ന് അറിയിച്ചപ്പോൾ മുതൽ എല്ലാവർക്കും ഉണ്ടായിരുന്നു. പക്ഷെ ഞങ്ങൾ ജയലളിതാമ്മയെ കാത്തിരുന്നു.'
'കൃത്യം ഞങ്ങൾ സ്റ്റേജിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അമ്മ വന്നു. ഞങ്ങൾ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ നിനക്ക് വാക്ക് തന്നിരുന്നതല്ലേ വരുമെന്ന് അത് ഞാൻ പാലിച്ചുവെന്ന് അവിടെ വെച്ച് പറയുകയും ചെയ്തുവെന്നും', സൂര്യ ജയലളിതയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ച് പറഞ്ഞു. തമിഴ്നാട്ടിൽ ഏറ്റവും ജനപ്രീതിയുണ്ടായിരുന്ന ഭരണാധികാരികളിൽ ഒരാളായിരുന്നു ജയലളിത.
കാതലാണ് ജ്യോതികയുടെ ഏറ്റവും പുതിയ റിലീസ്. സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമായ കങ്കുവയാണ് ഇനി റിലീസിന് എത്താനുള്ളത്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. 38 ഭാഷകളിൽ റിലീസ് ചെയ്യുന്ന കങ്കുവ ഇമേഴ്‌സീവ് ഐമാക്സ് ഫോർമാറ്റിലും 2D, 3D പതിപ്പിലും പ്രദർശനം നടത്തും.


Click it and Unblock the Notifications











