മോദിയെ പിന്തുണച്ച് തമിഴ് നടന്‍ സൂര്യയും
ഗാന്ധിജയന്ധി ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ ശുചീകരണ യജ്ഞം തരംഗമാകുന്നു. സച്ചിന്‍ തെന്‍ണ്ടുല്‍ക്കര്‍, പ്രിയങ്ക ചോപ്ര, ശശി തരൂര്‍ തുടങ്ങിയ സെലിബ്രേറ്റികളെയാണ് മോദി ശുചീകരണ യജ്ഞത്തിനായി വെല്ലുവിളിച്ചത്. ഇക്കൂട്ടത്തില്‍ ഉലകനായകന്‍ കമല്‍ ഹസനും ഉണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ മറുപടി നല്‍കിക്കൊണ്ട് കമല്‍ ഹസന്‍ വെല്ലുവിളി സ്വീകരിച്ചതിന് പിന്നാലെ നരേന്ദ്ര മോദിയെ പിന്തുണച്ച് നടന്‍ സൂര്യയും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോരുത്തര്‍ക്കും വേണ്ടിയാണെന്ന് സൂര്യ പറഞ്ഞു. ഭാവിതലമുറയ്ക്ക് വൃത്തിയുള്ള ഒരു രാജ്യം എത്രത്തോളം അനിവാര്യമാണെന്ന് താന്‍ തിരിച്ചറിയുന്നെന്നും കുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തിലും താന്‍ മോദിയെ പിന്തുണയ്ക്കുന്നുവെന്നും സൂര്യ പറഞ്ഞു.

പ്രധാനമന്ത്രി വെല്ലുവിളിച്ചവരുടെ പട്ടികയില്‍ താന്‍ ഉള്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍ താന്‍ കഴിഞ്ഞ 20 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന ജോലിയാണിതെന്നും പ്രധാനമന്ത്രിയുടെ വെല്ലുവിളിയില്‍ പുതുതായി യാതൊന്നും ഇല്ലെന്നും പറഞ്ഞുകൊണ്ടാണ് കമലഹാസന്‍ വെല്ലുവിളി സ്വീകരിച്ചത്.
കേരളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി മോദിയ്ക്ക് പിന്തുണ അറിയിച്ചത്. വൈകാതെ കൂടുതല്‍ സെലിബ്രേറ്റികള്‍ പ്രധാനമന്ത്രിയുടെ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകും എന്ന് പ്രതീക്ഷിയ്ക്കാം


Click it and Unblock the Notifications











