'പൊളിറ്റിക്കൽ ഫാമിലിയല്ലേ? എനിക്ക് താൽപര്യമില്ല, ഭയമാണെന്ന് പറഞ്ഞു'; ഉദയനിധിയുടേയും കൃതികയുടേയും പ്രണയകഥ!

തമിഴ് ചലച്ചിത്ര നിര്‍മാതാവും നടനും രാഷ്ട്രീയ നേതാവുമെല്ലാമാണ് ഇന്ന് നാൽപത്തിനാലുകാരനായ ഉദയനിധി സ്റ്റാലിന്‍. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ കൂടിയാണ് താരം. ഒരു കല്‍ ഒരു കണ്ണാടി, ഇതു കതിര്‍വേലന്‍ കാതല്‍, മനിതന്‍, നിമിര്‍, കണ്ണെ കലൈമാനെ തുടങ്ങിയവ ഉദയനിധി അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്‌.

ഡിസ്ട്രിബ്യൂട്ടർ കൂടിയായ ഉദയനിധി അവസാനമായി തിയേറ്ററുകളിലെത്തിച്ച സിനിമ കമൽഹാസന്റെ വിക്രമായിരുന്നു. സിനിമയിൽ അഭിനയിക്കുന്ന കാലത്തെല്ലാം നിരവധി ​ഗോസിപ്പുകളും ഉദയനിധിയെ കുറിച്ച് കോളിവുഡിൽ പ്രചരിച്ചിരുന്നു. ഒരു കാലത്ത് നയൻതാരയുമായി ഉദനിധി പ്രണയത്തിലായിരുന്നുവെന്നാണ് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നത്.

actor Udhayanidhi Stalin and wife Kiruthiga, actor Udhayanidhi Stalin, actor Udhayanidhi Stalin news, Udhayanidhi Stalin wife Kiruthiga, നടൻ ഉദയനിധി സ്റ്റാലിൻ, ഭാര്യ കൃതിക, നടൻ ഉദയനിധി സ്റ്റാലിൻ, നടൻ ഉദയനിധി സ്റ്റാലിൻ വാർത്ത, ഉദയനിധി സ്റ്റാലിൻ ഭാര്യ കൃതിക

നയന്‍താരയും ഉദയനിധിയും പ്രണയത്തിലാണെന്നും ഭാര്യ ഇതിനെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തതോടെ നൈരാശ്യത്തില്‍ മനംനൊന്ത് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമാണ് കേള്‍ക്കുന്നത്. ഉറക്ക ഗുളിക കഴിച്ചാണ് ഉദയനിധി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നുമടക്കം വാർത്തകൾ വന്നിരുന്നു.

അതെല്ലാം വെറും ​ഗോസിപ്പുകൾ‌ മാത്രമാണെന്ന് പിന്നീട് തെളിഞ്ഞു. അതേസയം ശക്തമായൊരു പ്രണയത്തിന് ശേഷം വിവാഹിതരായവരാണ് ഉദയനിധിയും താരത്തിന്റെ ഭാര്യയും സംവിധായികയുമായ കൃതികയും.

ഉദയനിധിയുമായുള്ള പ്രണയത്തെ കുറിച്ച് സംസാരിക്കവെ കൃതിക പറ‍ഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 'ഭർത്താവ് എന്ന നിലയിൽ ഉദയനിധി പത്തിൽ ഏഴ് മാർക്ക് മാത്രമെ കൊടുക്കാൻ സാധിക്കു. ആള് പൊസസീവ്നസ് ഉള്ള കൂട്ടത്തിലാണ്. പ്രണയം ഉദയനിധി എന്നോട് പറയുന്ന സമയത്ത് ആദ്യം നിരസിക്കുകയാണ് ചെയ്തത്.'

'പൊളിറ്റിക്കൽ ഫാമിലിയല്ലേ... എനിക്ക് അത്തരം കുടുംബം പേടിയാണ്. താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്. പിന്നേയും അദ്ദേഹം ഇതേ ആവശ്യവുമായി എങ്ങനെയൊക്കെ കൺവീൻസ് ചെയ്ത് പാവത്തേപ്പോലെ തോന്നും മുഖം കാണുമ്പോൾ അപ്പോൾ റിജക്ട് ചെയ്യാൻ തോന്നില്ല. അങ്ങനെയാണ് ഞങ്ങൾ പ്രണയത്തിലായത്.'

actor Udhayanidhi Stalin and wife Kiruthiga, actor Udhayanidhi Stalin, actor Udhayanidhi Stalin news, Udhayanidhi Stalin wife Kiruthiga, നടൻ ഉദയനിധി സ്റ്റാലിൻ, ഭാര്യ കൃതിക, നടൻ ഉദയനിധി സ്റ്റാലിൻ, നടൻ ഉദയനിധി സ്റ്റാലിൻ വാർത്ത, ഉദയനിധി സ്റ്റാലിൻ ഭാര്യ കൃതിക

'പ്രണയിച്ച് നടക്കുന്ന ആദ്യ കാലങ്ങളിൽ ഉദയനിധിക്ക് സ്വന്തമായി വണ്ടിയില്ലായിരുന്നു. ഞാൻ പോയി എന്റെ വാഹനത്തിൽ ഉദയനിധിയെ പിക്ക് ചെയ്ത് മെറീന ബീച്ചിൽ കുറെ സമയം ചിലവഴിക്കും. അങ്ങനെയായിരുന്നു പ്രേമിക്കുന്ന കാലം. നിറയെ പ്രോമിസുകൾ അഭിനയത്തിലേക്ക് കടക്കും മുമ്പും പ്രണയിക്കുമ്പോഴും നൽകിയിരുന്നു.'

'അതെല്ലാം വൈകാതെ അദ്ദേഹം ബ്രേക്ക് ചെയ്തിട്ടുമുണ്ട്. പൊളിറ്റീഷ്യൻ ആവാൻ താൽപര്യമുണ്ടെങ്കിൽ ഇപ്പോഴെ പറയണം നമുക്ക് ഇത് ഇവിടെ നിർത്താമെന്ന് ഞാൻ അന്നെ പറഞ്ഞിരുന്നു. അന്ന് രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നാണ് ഉദയനിധി ഉറപ്പ് നൽകിയിരുന്നത്. ഇപ്പോൾ അദ്ദേഹം അത് ബ്രേക്ക് ചെയ്തു' കൃതിക പറഞ്ഞു.

More from Filmibeat

Read more about: udhayanidhi stalin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X