വിവേകിനെ കുറിച്ച് പറയുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നു, പ്രിയ സുഹൃത്തിന്‌റെ വിയോഗത്തില്‍ വടിവേലു
തമിഴ് നടന്‍ വിവേകിന്‌റെ അപ്രതീക്ഷിയ വിയോഗ വാര്‍ത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 4.35ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‌റെ വിയോഗം. വിവേകിന്‌റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരവധി പേരാണ് നേരിട്ടും സോഷ്യല്‍ മീഡിയയിലുമെല്ലാം എത്തിയത്.
ഗ്ലാമര്‍ ലുക്കില്‍ അര്‍ജുന്‍ റെഡ്ഡി നായിക, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം.
വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ച നടന്‌റെ വിയോഗം ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍ക്കൊന്നും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. വിവേകിനൊപ്പം തന്നെ തമിഴിലെ മുന്‍നിര ഹാസ്യനടനായി തിളങ്ങിയ താരമാണ് വടിവേലു. ഒരേസമയത്താണ് ഇരുവരും തമിഴ് സിനിമാലോകത്ത് നിറഞ്ഞുനിന്നത്. നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

തമിഴിലെ ഹാസ്യനടന്മാരെ കുറിച്ച് പറയുമ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ആദ്യം വരുന്ന രണ്ട് പേരുകളാണ് വടിവേലുവും വിവേകും. അതേസമയം പ്രിയ സുഹൃത്തിന് വികാരനിര്‍ഭരമായി ആദരാഞ്ജലികള്‍ നേര്‍ന്ന് വടിവേലു സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വടിവേലുവിന്‌റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.

നടന്‍ വിവേക് മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞു. ഞാനും അദ്ദേഹവും ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് ജോലി ചെയ്തവരാണ്. അവനെ കുറിച്ച് പറയുമ്പോള്‍ എന്റെ തൊണ്ട ഇടറുന്നു. നല്ലവനാണ് അവന്‍ ഇനിയും ജീവിക്കേണ്ടവനായിരുന്നു. അയാളെ പോലെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്ന ഒരാള്‍ വേറെയില്ല. ഓരോ വിഷയത്തെ കുറിച്ചും അവന്‍ പറയുന്നത് നമ്മുടെ മനസില്‍ പതിയും നല്ല എളിമയോടെ നമ്മളോട് സംസാരിക്കും, വടിവേലു പറഞ്ഞു.

അവന്റെ കോടിക്കണക്കിന് ആരാധകരില്‍ ഒരാളാണ് ഞാനും വിവേക് ഇങ്ങനെ മരിച്ചത് വളരെ കഷ്ടമായി. ദു;.ഖം താങ്ങാനാവുന്നില്ല എന്ത് പറയണമെന്നറിയില്ല. വടിവേലു പറഞ്ഞു. ആരാധകരെല്ലാം ധൈര്യമായിരിക്കണമെന്നും വിവേക് എവിടെയും പോയിട്ടില്ല. നമ്മുടെ മനസില്‍ തന്നെയുണ്ടെന്ന് ആരാധകരോട് വടിവേലു പറഞ്ഞു. മധുരയില്‍ അമ്മയോടൊപ്പം ആയതിനാല്‍ വിവേകിനെ അവസാനമായി ഒരുനോക്ക് കാണാനാവില്ലെന്ന ദുഖവും വടിവേലു പങ്കുവെച്ചു.

തമിഴില്‍ സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച താരമാണ് വിവേക്. ഹാസ്യറോളുകളിലാണ് കൂടുതല്‍ സിനിമകളിലും വിവേക് എത്തിയത്. അണിയറയില്‍ ഒരുങ്ങുന്ന അരണ്‍മനൈ 3യിലാണ് വിവേക് അവസാനമായി അഭിനയിച്ചത്. അഭിനേതാവ് എന്നതിലുപരി ടിവി അവതാരകനായും താരം എത്തിയിരുന്നു. പദ്മശ്രീ പുരസ്‌കാര ജേതാവ് കൂടിയാണ് അദ്ദേഹം. തമിഴിലെ പ്രശ്‌സത സംവിധായകന്‍ കെ ബാലചന്ദറാണ് വിവേകിനെ തമിഴില്‍ പരിചയപ്പെടുത്തിയത്. കോമഡി റോളുകള്‍ക്ക് പുറമെ നായകവേഷങ്ങളിലും അഭിനയിച്ചിരുന്നു വിവേക്. ഹാസ്യ വേഷങ്ങള്‍ക്കൊപ്പം സീരിയസ് റോളുകളിലും തിളങ്ങി നടന്‍.


Click it and Unblock the Notifications











