പാലഭിഷേകത്തിനിടെ മരണം; ആരാധകന് വിജയിയുടെ ആദരാഞ്ജലി

By Gokul

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയിയുടെ കത്തി എന്ന സിനിമയുടെ പോസ്റ്ററിനു മുകളില്‍ നിന്നും വീണു മരിച്ച ആരാധകന് വിജയിയുടെ ആദരാഞ്ജലി. മാധ്യമങ്ങള്‍ക്കയച്ച ഇ മെയിലില്‍ മരിച്ച ആരാധകന്റെ കുടുംബത്തിന്റെ വേദനയില്‍ ഒപ്പം ചേരുന്നതായി വിജയ് അറിയിച്ചു. സുരക്ഷാ മുന്‍കരുതലുകളില്ലാത്ത ആരാധന വേണ്ടെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഉണ്ണികൃഷ്ണന്‍ തന്റെ ഹൃദയത്തില്‍ എന്നുമുണ്ടാകും. നികത്താനാകാത്ത നഷ്ടവും വേദനയുമാണ് ഇത്തരം സംഭവങ്ങള്‍ തരുന്നതെന്നും വിജയ് ഇ മെയിലില്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് ദീപാവലി പ്രമാണിച്ച് റിലീസ് ചെയ്ത സിനിമ കണ്ടിറങ്ങിയ ഉടന്‍ പോസ്റ്ററില്‍ നിന്നും വീണു മരിച്ചത്. കത്തി കണ്ടതിന്റെ ആവേശത്തില്‍ പോസ്റ്ററില്‍ പാലഭിഷേകം നടത്താനായാണ് ഉണ്ണികൃഷ്ണന്‍ 30 അടി ഉയരത്തിലുള്ള കൂറ്റന്‍ പോസ്റ്ററിനു മുകളില്‍ കയറിയത്.

vijay-600

വടക്കഞ്ചേരി ജയഭാരത് തീയറ്ററിലായിരുന്നു സംഭവം. പോസ്റ്ററില്‍ നിന്നും താഴേക്ക് വീണ ഉണ്ണികൃഷ്ണനെ ആദ്യം വടക്കഞ്ചേരിയിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കുകയും ശേഷം തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ ഉണ്ണികൃഷ്ണന്‍ മരണമടഞ്ഞു. വടക്കഞ്ചേരി കറ്റുകോട് വാടകയ്ക്ക് താമസിക്കുന്ന കാളിദാസിന്റെ മകനാണ് ഉണ്ണികൃഷ്ണന്‍.

ദിപാവലിക്ക് റിലീസ് ചെയ്ത കത്തി മികച്ച പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും ഹൗസ് ഫുള്‍ ആണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും നല്ല പ്രതികരണം ലഭിച്ച ചിത്രത്തില്‍ അമേരിക്കയില്‍ റെക്കോര്‍ഡ് കലക്ഷനും ലഭിക്കുകയുണ്ടായി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X