വിജയ് കസ്റ്റഡിയിലായിട്ട് മണിക്കൂറുകള്‍! പ്രതിഷേധവുമായി ആരാധകര്‍; കണക്കുകളില്‍ വൈരുദ്ധ്യം

വിജയ് ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപാവലി റിലീസിനെത്തിയ ബിഗില്‍ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി വൈരുദ്ധ്യമുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.

actor-vijay

എജിഎസ് എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മാണ കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് റൈയ്ഡ് നടക്കുന്നത്. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. ഇന്നാലെ ഉച്ചയ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇനിയും അവസാനിച്ചിട്ടില്ല. ഇതോടെ പല സ്ഥലങ്ങളില്‍ നിന്നായി വിജയ്ക്ക് പിന്തുണയുമായി ആരാധകരും രംഗത്ത് എത്തി.

രാത്രി ഏറെ വൈകിയും രാവിലെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. എത്രയോ മണിക്കൂറുകളായി വിജയ് കസ്റ്റഡിയില്‍ തുടരുകയാണ്. അതേ സമയം താരത്തിന് വേണ്ടി പ്രതിഷേധിക്കുന്ന ആരാധകര്‍ സംയമനം പാലിക്കണമെന്ന് വിജയ് ഫാന്‍സ് അസോസിയേഷന്‍ അറിയിച്ചിരിക്കുകയാണ്. ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ഇളയദളപതിയ്ക്ക് ലഭിക്കുന്നത്.

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X