പൊതു വേദിയിൽ മാസ് ഡയലോഗുമായി വിജയ്! എന്റെ ഫോട്ടോ നശിപ്പിച്ചോളൂ, പക്ഷേ ആരാധകരെ തൊടരുത്..
മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഇളയദളപതി വിജയ് . സർക്കാരിനു ശേഷം പുറത്തു വരുന്ന വിജയ് ചിത്രമാണ് ബിഗിൽ. തെറിയ്ക്ക് ശേശം അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നയൻതാരയാണ് നായികയായി എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷം ലേഡി സൂപ്പർസ്റ്റാറും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രമാണിത്.
സമൂഹിക മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലാകുന്നത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ താരം നടത്തിയ പ്രസംഗമാണ്. ബിഗിലിലെ മാസ് ഗാനമായ നെഞ്ചുക്കുള്ളിൽ കുടിയിറക്കും നമ്മ .. എന്ന തുടങ്ങുന്ന ഗാനം ആലിപിച്ചു കൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. ചിത്രത്തിലെ താരങ്ങളെ കുറിച്ചും തന്റെ ആരാധകരെ കുറിച്ചും വിജയ് ഓഡിയോ ലോഞ്ചിൽ വാചാലനായി.

ജീവിതത്തിൽ പേരാടി ജയിച്ച പെൺകുട്ടിയാണ് നയൻതാര. അവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ചെയ്യുന്ന എല്ലാ ചിത്രങ്ങളും വളരെ സത്യസന്ധമായി ചെയ്യുന്ന നടിയാണ് നയൻസ്. അവരോടൊപ്പം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ്.

ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിലെ സഹതാരങ്ങളെ കുറിച്ച് ഓഡിയോ ലോഞ്ചിൽ വിജയ് വാചാലനയാിരുന്നു. ഒരു ഇടവേളയ്ക്കൊപ്പം വിവേക് സാറിനോടൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ യോഗി ബാബുവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബോളിവുഡ് താരം ജാക്കി ഷ്റോഫ്, ആനന്ദ് രാജ് സാർ, ഡാനിയൽ ബാലാജി, കതിർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലവ്‍ എത്തുന്നുണ്ട്.

അറ്റ്ലിയുടെ ഹാട്രിക് ചിത്രമായിരിക്കും ഇത്. അദ്ദേഹത്തിന്റെ ആദ്യ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. എന്നോടൊപ്പമുളള മൂന്ന് ചിത്രങ്ങളും ഹിറ്റായാൽ അടുത്ത ഹാട്രിക്കായിരിക്കും. കൂടാതെ ഈ ചിത്രവുമായി ബന്ധപ്പെട്ട് മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന എല്ലാ പെൺകുട്ടികളുടേയും പേര് വിജയ് വേദിയിൽ പറഞ്ഞു.

ചിത്രത്തിലെ മറക്കാനാവാത്ത റെക്കോഡിങ്ങിനെ കുറിച്ചും വിജയ് പറഞ്ഞു. ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്. ബിഗിലിലെ ഒരു ഗാനം അദ്ദേഹം എനിക്കായി മാറ്റിവെച്ചിരുന്നു. ഭാഗ്യത്തിന് റഹ്മാൻ സാർ ഇല്ലാത്ത ദിവസമാണ് പാട്ട് റെക്കോഡ് ചെയ്തത്. പാട്ട് ശരിയായില്ലെങ്കിൽ മറ്റിക്കോളു എന്ന് അദ്ദേഹത്തിന്റെ ടീം അംഗങ്ങളോട് ഞാൻ പറഞ്ഞിരുന്നു. തൊട്ട് അടുത്ത ദിവസം അത്റ്റി തനിയ്ക്ക് മെസേജ് അയച്ചു. റഹ്മാൻ സാർ വിളിക്കുമെന്നായിരുന്നു അത്. പാട്ട് ഇഷ്ടമായി എന്നും അത് മറ്റൊരു ശൈലിയിൽ ആലപിക്കാമോ എന്നും അദ്ദേഹം എന്നോട് ചോദിച്ചു. അതുപോലെ പിന്നീട് പാട്ട് മാറ്റി പാടി. ജീവിതത്തിൽ മറക്കാനാവാത്ത ഒരു റെക്കോഡിങ് ആയിരുന്നു അത്.

ആരാധകരുമായി ബന്ധപ്പെട്ട് പ്രശ്നത്തെ കുറിച്ചും വിജയ് സംസാരിച്ചു. അവർ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം തനിയ്ക്കും ഉണ്ടായി. തിയേറ്ററിന്റെ അകത്ത് ചെറിയ ആഘോഷങ്ങൾ നടത്താറുണ്ട്. എന്നാൽ ഇത് എന്തിന് വേണ്ടിയാണെന്ന് പല തവണ ചോദിച്ചിട്ടുണ്ട്. എന്നാൽ അത് കേൾക്കാനുള്ള ചിന്തഗതി അവർക്കില്ലായിരുന്നു. എന്റെ ഫോട്ടോയോ ബാനറോ കീറി കളഞ്ഞോളൂ. എന്നാലും എന്റെ ആരാധകരുടെ ദേഹത്ത് കൈ വയ്ക്കരുത്- വിജയ് പറഞ്ഞു


Click it and Unblock the Notifications