»   » ഞാന്‍ സംവിധാനം ചെയ്യുന്നെങ്കില്‍ വിജയിയെ മാത്രമേ നായകനാക്കുകയുള്ളൂവെന്ന് വിശാല്‍

ഞാന്‍ സംവിധാനം ചെയ്യുന്നെങ്കില്‍ വിജയിയെ മാത്രമേ നായകനാക്കുകയുള്ളൂവെന്ന് വിശാല്‍

Posted By:
Subscribe to Filmibeat Malayalam

സിനിമാതാരം വിശാലിന് ഇത്രയ്ക്കു ഇഷ്ടമാണോ ഇളയദളപതി വിജയിയെ. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വിജയിയെ നായകനാക്കി സിനിമ ഒരുക്കുകയെന്നത്. ഇതു പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല, വിശാലാണ്.

വിശാലിന്റെ ആഗ്രഹം വിജയ് കേള്‍ക്കണം. ഭാവിയില്‍ വിശാല്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ ചിത്രത്തില്‍ നടന്‍ വിജയ് ആയിരിക്കും. വിശാലിന്റെ ആഗ്രഹം വിജയ് സാധിച്ചു കൊടുക്കുമോ എന്നു കണ്ടു തന്നെ അറിയാം. സംവിധാനം ചെയ്യാനുള്ള കഥ ഇതുവരെ കിട്ടിയിട്ടില്ല, നല്ല കഥ കിട്ടിയാല്‍ ഉടന്‍ സംവിധാന രംഗത്തേക്ക് വിശാല്‍ ഇറങ്ങുമെന്നാണ് പറയുന്നത്.

vishal-krishna

നായകന്‍ എന്നു കേട്ടാല്‍ തന്റെ മനസ്സില്‍ ആദ്യം എത്തുന്നത് വിജയിയുടെ മുഖമാണെന്നും വിശാല്‍ പറയുന്നു. ഒരു കടുത്ത വിജയ് ആരാധകനാണത്രേ വിശാല്‍. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിശാലിന്റെ പായും പുലി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

സുസീന്ദ്രന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പായും പുലിയുടെ റിലീസിനു മുന്‍പ് ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. വിജയ് ചിത്രമായ പുലിക്ക് മറുപടിയാണെന്നുള്ള വിവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. സിനിമ പുറത്തിറങ്ങിയപ്പോഴും വിവാദങ്ങള്‍ പായും പുലിയെ പിന്തുടര്‍ന്നു. ബാഹുബലി എന്ന ചിത്രത്തിന്റെ കോപ്പി അടിയാണ് പായും പുലി എന്നുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു.

English summary
actor vishal says my hero is vijay

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam