കരച്ചില്‍ നിര്‍ത്തി നീ പുഞ്ചിരിച്ച നിമിഷം! വിജയ്ക്ക് അമ്മയുടെ ഹൃദയസ്പർശിയായ കത്ത്
പ്രേക്ഷകർ ആകാംക്ഷയോടെയാണ് വിജയ് ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്. കോളിവുഡിൽ മാത്രമല്ല മലയാളത്തിലും കൈനിറയെ ആരാധകരാണ് താരത്തിന്. വർഷത്തിൽ ഒരു ചിത്രമാണ് താരത്തിന്റെ കണക്ക്. അത് അടുത്ത വിജയ് ചിത്രത്തിനുള്ള പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിജയ് യുടെ അമ്മ ശോഭ ചന്ദ്രശേഖരൻ താരത്തിന് എഴുതിയ കത്താണ്.
ഞാന്‍ പ്രസവിച്ച കുഞ്ഞ് ഇന്ന് ലക്ഷക്കണക്കിന് അമ്മമാരുടെയും ആരാധകരുടെയും ഹൃദയത്തില്‍ കുടികൊള്ളുകയാണ്. നീ ആദ്യമായെന്റെ കൈപിടിച്ച് നടന്നത് എനിക്കോര്‍മ്മയുണ്ട്. അവിടം മുതലുള്ള നിന്റെ യാത്രയില്‍ നീ ഒരുപാട് തവണ വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിന്നോടുള്ള സ്നേഹം എന്നില്‍ നിറഞ്ഞൊഴുകുന്നതിനാല്‍ ഈ പേനയിലുള്ള മഷി മതിയാകാതെ വരുമോ എന്ന് ഞാന്‍ ആശങ്കപ്പെടുന്നു.’

'നിന്റെ കരച്ചില്‍ പുഞ്ചിരിയായ ആ നിമിഷം ഞാന്‍ ഇന്നും ഓര്‍ക്കുന്നു. നിന്റെ ഹൃദയം മുഴുവന്‍ ആരാധകരോടുള്ള സ്നേഹമാണ് അതാണ് എല്ലായ്പ്പോഴും നിന്നിലെ പുഞ്ചിരിയായി മാറുന്നത്. എനിക്ക് വാക്കുകള്‍ തികയാതെ വരുന്നു. തമിഴ് ജനത നിന്നെ ഒരു സൂപ്പര്‍ താരമായി നെഞ്ചിലേറ്റി കഴിഞ്ഞു. എം.ജി.ആറിനെയും രജനികാന്തിനെയും പോലെ. നിന്റെ ആരാധകരില്‍ ഒരാള്‍ ഈ അമ്മയാണ്. ലക്ഷക്കണക്കിന് അമ്മമാര്‍ക്കൊപ്പം നിന്നുകൊണ്ട് നിനക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.’എന്ന് നിന്റെ അമ്മ/ ആരാധിക. താര മാതാവിന്റെ കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.


Click it and Unblock the Notifications