GOAT-ന് വാങ്ങുന്നത് 250 കോടി? രണ്ട് വര്‍ഷം കൊണ്ട് വിജയ്‌യുടെ ആസ്തി 600 കോടി !

ബാലതാരമായി സിനിമയില്‍ എത്തിയ വിജയ് ഇന്ന് തമിഴ്‌നാടിന്റെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട താരമാണ്. വിജയ് സിനിമകള്‍ തിയറ്ററിലെത്തുമ്പോള്‍ കേരളത്തിലടക്കം ആരാധകര്‍ അക്ഷമയോടെയാണ് കാത്തിരിക്കാറുള്ളത്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിലേക്ക് കടന്നതോടെ താരം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചനകള്‍.

70നടുത്ത് സിനിമകളില്‍ ഇതുവരെ അഭിനയിച്ച വിജയ് തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും കൂടുതല്‍ വിജയ സിനിമകളുടെ ഭാഗമായ നടന്മാരില്‍ ഒരാള്‍ കൂടിയാണ്. സംവിധായകനും വിജയുടെ പിതാവുമായ എസ് എ ചന്ദ്രശേഖരന്‍ സംവിധാനം ചെയ്ത നാളൈയ്യ തീര്‍പ്പ് എന്ന ചിത്രത്തിലാണ് വിജയ് ആദ്യമായി നായകനായി എത്തുന്നത്. തുടര്‍ന്ന് ലവ് ടുടെ, പൂവെ ഉനക്കാക, കാദലക്ക് മരിയാദൈ, തുള്ളാത മനവും തുള്ളും, കുഷി, തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

vijay

തുടക്ക കാലത്ത് 5000 രൂപയാണ് നടന്‍ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാല്‍ താന്‍ അഭിനയിച്ച ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ ഓഫറുകളും ധാരാളായി എത്തി. പിന്നീട് കരിയറില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത വിജയ് ബോക്‌സ് ഓഫീസുകള്‍ ഹിറ്റാക്കി മുന്നേറുകയായിരുന്നു.

ഗില്ലി, ശിവകാശി, തിരുപ്പാച്ചി, പോക്കിരി തുടങ്ങി ഹിറ്റ് ചിത്രങ്ങള്‍ വന്നുകൊണ്ടിരുന്നു. അച്ഛന്റെ ചിത്രങ്ങളില്‍ നിന്ന് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്ന വിജയ് പിന്നീട് പ്രേക്ഷകരുടെ പള്‍സ് മനസിലാക്കി തന്റെ വഴി ആക്ഷനിലേക്ക് മാറ്റുകയായിരുന്നു.

തമിഴിന്റെ ഇളയ ദളപതിയില്‍ നിന്ന് ദളപതിയായി ഉയരുന്ന സമയത്ത് വിജയ് തന്റെ പ്രതിഫലവും വര്‍ധിപ്പിച്ചു. 100 മുതല്‍ 150 കോടി വരെയായിരുന്നു തന്റെ കരിയറിലെ സുവര്‍ണകാലത്ത് വാങ്ങിയിരുന്നത്. വിജയ് യുവാക്കളുടെ മാത്രമല്ല, സ്ത്രീകളുടെയും കുടുംബ പ്രേക്ഷകരുടെയും വരെ മനസ് കവരുന്ന നടനായി മാറുകയായിരുന്നു പില്‍ക്കാലത്ത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിലാണ് ആദ്യമായി വിജയ് തന്റെ പ്രതിഫലം 100 കോടിയിലേക്ക് എത്തിച്ചത്. അടുത്ത ചിത്രമായ വാരിസുവില്‍ 120 കോടി വാങ്ങിയ വിജയ് അവസാനം റിലീസായ ലിയോ എന്ന ചിത്രത്തിന് 150 കോടി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ഗോട്ട് എന്ന ചിത്രത്തില്‍ അദ്ദേഹം 200 കോടി പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

vijay

കോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായി ചുരുങ്ങിയ കാലയളവില്‍ മാറിയ വിജയ് യുടെ സ്വത്ത് മൂല്യവും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. പുതിയ കണക്ക് പ്രകാരം വിജയ്ക്ക് 600 കോടിയുടെ ആസ്തിയുണ്ട്. കോളിവുഡില്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മാത്രമല്ല, ഏറ്റവും കൂടുതല്‍ ആസ്തിയുള്ള നടനുമാണ് വിജയ്.തന്റെ വരാനരിക്കുന്ന ചിത്രം ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) എന്ന സയന്‍സ് ഫിക്ഷന്‍ സിനിമ ഫെബ്രുവരിയില്‍ ആയിരിക്കും റിലീസ് ആവുക.

ഗോട്ടിന് ശേഷം താന്‍ ഒരു സിനിമ കൂടിയേ ചെയ്യൂ എന്നും വിജയ് വ്യക്തമാക്കിയിരുന്നു. ഇനില്‍ രവിപുഡിയുടെ രാഷ്ട്രീയ ഫാന്റസി ചിത്രത്തിന് വിജയ് 250 കോടിയെങ്കിലും വാങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്തായാലും തന്റഎ 69ആമത്തെ ചിത്രമായിരിക്കും ഇത്. ഈ ചിത്രം കൂടി കഴിഞ്ഞാല്‍ പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരിക്കും വിജയ് ചെയ്യുക എന്നാണ് സൂചന.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X