എല്ലാ കാര്യത്തിനും ഭാര്യ ശാസിക്കും! തൃഷയുടെ മുന്നില്‍ വച്ച് ഭാര്യയെ കുറ്റപ്പെടുത്തി വിജയ്? പഴയ വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ താരങ്ങളില്‍ ഏറ്റവുമൊടുവില്‍ നടന്‍ വിജയുടെ പേരും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുതിയൊരു പാര്‍ട്ടി പ്രഖ്യാപിച്ച് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ താരത്തെ കുറിച്ചുള്ള നിരവധി കാര്യങ്ങളും പുറത്ത് വന്നു.

അതില്‍ പ്രധാനം നടന്റെ കുടുംബവിശേഷങ്ങളാണ്. കഴിഞ്ഞ കുറേ കാലമായി വിജയും ഭാര്യ സംഗീതയും ദാമ്പത്യ പ്രശ്‌നങ്ങളിലാണെന്നും താരങ്ങള്‍ ഡിവോഴ്‌സിലേക്ക് എത്തിയതായിട്ടും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഭാര്യയെ കുറിച്ച് നടന്‍ തന്നെ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

vijay

തമിഴ് സിനിമയിലെ മുന്‍നിര നടനാണ് വിജയ്. ഇളയദളപതി എന്ന് വിശേഷിപ്പിക്കുന്ന നടന്‍ ഓരോ വര്‍ഷവും ഒരു സിനിമ മാത്രമേ ചെയ്യാറുള്ളു. തന്റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ മാത്രം സിനിമകള്‍ ചെയ്യുന്ന നടന്‍ എന്നാണ് വിജയിയെ കുറിച്ച് ചിലര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം തൃഷയുടെ കൂടെ അഭിനയിച്ച ലിയോ എന്ന ചിത്രമാണ് നടന്റേതായി റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇനി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68 എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശേഷം ദളപതി 69 എന്ന സിനിമ കൂടി ചെയ്യും. കമ്മിറ്റ് ചെയ്ത രണ്ട് സിനിമകള്‍ കൂടി പൂര്‍ത്തിയാക്കിയതിന് ശേഷം അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ സജീവമാകാമെന്നാണ് നടന്‍ തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയുള്ള വാര്‍ത്തകള്‍ക്കിടയിലാണ് വിജയ് സംസാരിക്കുന്ന ഒരു പഴയ വീഡിയോ ഇന്റര്‍നെറ്റില്‍
തരംഗമാവുന്നത്.

തന്റെ ഭാര്യയെ കുറിച്ചോ കുടുംബത്തെ കുറിച്ചോ കാര്യമായി ഒന്നും സംസാരിക്കാത്ത ആളാണ് വിജയ്. എന്നാല്‍ മുന്‍പ് വിജയ് തന്റെ ഭാര്യയെ കുറിച്ച് പറയുന്നൊരു പഴയ വീഡിയോയാണ് ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നത്. കോഫി വിത്ത് അനു എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. മാത്രമല്ല വിജയുടെ കൂടെ നടി തൃഷയും അതില്‍ പങ്കെടുത്തിരുന്നു.

vijay

എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഭാര്യ നിങ്ങളെ ശാസിക്കാറുള്ളതെന്നാണ് വിജയോട് അനു ഹാസന്‍ ചോദിച്ചത്. ഇതിന് മറുപടിയായി നടന്‍ പറഞ്ഞത് ഒരു കാര്യത്തിന് മാത്രമല്ല അവള്‍ എല്ലാ കാര്യത്തിനും തന്നെ ശകാരിക്കാറുണ്ടെന്നായിരുന്നു. വളരെ തമാശയായിട്ടാണ് നടന്‍ ഈ ചോദ്യത്തിനുള്ള മറുപടി നല്‍കിയത്.

അതേസമയം, വിജയുടെ ഭാര്യ സംഗീത ലണ്ടനില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയാണെന്നാണ് പുതിയ വിവരം. ഇരുവരും കുറച്ച് നാളുകളായി വേറെയാണ് താമസിക്കുന്നതെന്നും പ്രചരണമുണ്ട്. മാത്രമല്ല താരങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഈയിടെയായി പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഇടയ്ക്ക് തൃഷയുടെ പേര് കൂടി ചേര്‍ത്തും ഗോസിപ്പുകള്‍ വന്നിരുന്നു. ഒരു കാലത്ത് ഹിറ്റ് കോംബോ ആയിരുന്ന തൃഷയും വിജയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചത് തന്നെ സൗഹൃദം വീണ്ടും തുടങ്ങിയത് കൊണ്ടാണെന്നും ഭാര്യ സംഗീത പിണങ്ങി പോയതിന് കാരണം ഇതുപോലൊരു ബന്ധമാണൈന്നുമൊക്കെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ നടനോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ ഈ വിഷയത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

More from Filmibeat

Read more about: vijay വിജയ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X