'പ്രണയം പൊട്ടിയപ്പോൾ കരഞ്ഞിട്ടുണ്ട്, സൗന്ദര്യം ഞാന്‍ ആസ്വദിക്കും, നിരവധി പ്രണയങ്ങളുണ്ടായിട്ടുണ്ട്'; വിജയ്!
ഓരോ നടന്മാരും അവരുടെ നാട്ടിലും അന്യ ഭാഷയിലും അവരുടേതായ ഒരു സ്‌പേസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവിടെയൊരു സാമ്രാജ്യം തന്നെ സൃഷ്ട്ടിച്ചിട്ടുണ്ടെങ്കിൽ അത് ചിലപ്പോൾ ദളപതി വിജയ് മാത്രമായിരിക്കും. സൗത്ത്ഇന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാർസിനും വലിയ അളവിൽ ആരാധകവൃന്ദമുണ്ട് പക്ഷെ വിജയിയെപ്പോലെ ഒരു റിലേഷൻ ആരാധകരുമായി കാത്തുസൂക്ഷിക്കുന്ന നടൻ മറ്റൊരാളുണ്ടോയെന്ന് സംശയമാണ്.
വിജയിയുടെ എല്ലാ സിനിമകളുടെയും ഓഡിയോ ലോഞ്ച് പരിപാടി വരുമ്പോൾ എല്ലാവരും കാത്തിരുന്നത് വിജയ് എന്താണ് സംസാരിക്കാൻ പോകുന്നത് എന്ത് കുട്ടികഥയാണ് ആരാധകരോട് പറയാൻ പോകുന്നത് എന്നറിയാനാണ്. കാരണം അദ്ദേഹം സംസാരിക്കുന്ന ആ 20 നിമിഷം അതുണ്ടാക്കുന്ന ഒരു ഓളം നമ്മളൊരു വിജയ് ആരാധകനല്ലെങ്കിൽ കൂടിയും അറിയാതെ ആ സമയം അങ്ങനെയായിതീരും.

കറുത്ത് മെലിഞ്ഞ ശരീരവുമായി സിനിമയിലേക്ക് കടന്നുവന്ന ഈ മനുഷ്യൻ അന്ന് കളിയാക്കിയവരുടെയും കയ്യൊഴിഞ്ഞവരുടെയും മുന്നിൽ ഇന്ന് കാലിന്മേൽ കാലും കേറ്റിയിരിക്കുകയാണ്. പൊതുവെ സൈലന്റ് പ്രകൃതക്കാരനാണ് വിജയ്. സൂപ്പർ സ്റ്റാർഡമുണ്ടെങ്കിൽ കൂടിയും വിജയിയുടെ വസ്ത്രധാരണവും നടപ്പും പ്രവൃത്തിയുമെല്ലാം ഒരു സാധാരണക്കാരന്റേത് പോലെയാണ്.
സ്റ്റാർഡത്തിന്റെ ഭാരം വിജയ് ഒരിക്കലും തലയിൽ ചുമക്കാറില്ല. വർഷങ്ങൾക്കുശേഷം ബീസ്റ്റ് റിലീസിനോട് അനുബന്ധിച്ചാണ് ഒരു അഭിമുഖത്തിൽ പോലും വിജയ് പ്രത്യക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ വിജയിയുടെ സ്വകാര്യ ജീവിതം എങ്ങനെയാണ് മുമ്പ് എങ്ങനെയായിരുന്നു എന്നതിനെ കുറിച്ചൊന്നും ആർക്കും യാതൊരു അറിവുമില്ല.
തമിഴ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നൽകുന്ന വിവരങ്ങൾ മാത്രമെ ആരാധകർക്കും വിജയ് എന്ന മനുഷ്യനെ കുറിച്ച് അറിയൂ. സംഗീതയാണ് വിജയിയുടെ ഭാര്യ. സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്റെ മുൻകാല പ്രണയങ്ങളെ കുറിച്ച് വിജയ് തുറന്ന് സംസാരിച്ചൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കാവലൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടന്‍ തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചത്. ദിലീപ് സിനിമ ബോഡിഗാർഡിന്റെ തമിഴ് റീമേക്കായിരുന്നു വിജയ് അഭിനയിച്ച കാവലൻ. അസിനായിരുന്നു നായിക. സാര്‍ നിങ്ങളുടെ സ്‌കൂള്‍ കോളേജ് പ്രണയാനുഭവങ്ങളെല്ലാം പറയാമോ എന്നായിരുന്നു അവതാരകൻ ശിവകാര്‍ത്തികേയന്റെ ചോദ്യം.

അതിന് വിജയ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു... 'അതൊക്കെ ധാരാളം സംഭവിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പ്രണയമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ സൈലന്റായി പോകും. അതൊക്കെ വളരെ അധികം ആസ്വദിക്കുന്ന ആളാണ്. സൗന്ദര്യം ഞാന്‍ ആസ്വദിക്കും. ഒരുപാട് പെണ്‍കുട്ടികളോടൊക്കെ ലവ് അട്രാക്ഷന്‍ തോന്നിയിട്ടുണ്ട്. സ്‌കൂള്‍ കഴിഞ്ഞ് കോളേജിലേക്ക് എത്തിയപ്പോഴും പ്രണയത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.'
'എന്തിന് ഇപ്പോഴും എനിക്ക് പ്രണയമുണ്ട്. പ്രണയം പൊട്ടി കരഞ്ഞ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്', എന്നായിരുന്നു വിജയ് മറുപടി പറഞ്ഞത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ വിജയ് സിനിമ ലിയോയാണ്. തൃഷയായിരുന്നു ചിത്രത്തിലെ നായിക. കരിയറിലെ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ ചിത്രം ലിയോയിലൂടെ വിജയ് സ്വന്തമാക്കിയത്.
2023ലെ ഏറ്റവും വലിയ തമിഴ് ഹിറ്റും ഇതുതന്നെയാണ്. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) എന്നാണ് വിജയിയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമയുടെ പേര്. വെങ്കട് പ്രഭുവാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആയതിനാല്‍ത്തന്നെ ഈ പ്രോജക്റ്റിന്മേലുള്ള പ്രേക്ഷക പ്രതീക്ഷയും വലുതാണ്. ചിത്രത്തില്‍ വിജയ് ഇരട്ട റോളിലാണ് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.


Click it and Unblock the Notifications