Don't Miss!
- News
ഹൈക്കോടതി ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം
- Finance
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
- Sports
IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം
- Automobiles
ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ
- Lifestyle
ബാര്‍ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്‍
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
കീര്‍ത്തി സുരേഷ് വിജയുടെ പാര്‍ട്നറോ? ഇതുപോലൊരു മരുമകള്‍ ഉണ്ടാവില്ല, താരപത്നിയെ കുറിച്ച് വിജയിയുടെ അമ്മ
തമിഴ് സിനിമയ്ക്ക് എന്നും പ്രിയങ്കരനാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകപിന്ബലമുള്ള നടനും വിജയ് ആണ്. അഭിനയത്തിന്റെ കാര്യത്തിലും കുടുംബത്തിന്റെ കാര്യത്തിലുമൊക്കെ ഏറ്റവും പെര്‍ഫെക്ടായ താരത്തിനെതിരെ ഇടയ്ക്ക് ഗോസിപ്പ് വരുന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അതൊക്കെ നിസാരമാണെന്ന് പിന്നീട് വ്യക്തമാവും.
അങ്ങനെയിരിക്കുമ്പോഴാണ് വിജയുടെ ദാമ്പത്യ ജീവിതത്തെ സംബന്ധിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. വിജയ് വിവാഹമോചിതനായെന്നും നടി കീര്‍ത്തി സുരേഷിനൊപ്പം ജീവിക്കുകയാണെന്നുമുള്ള കിംവദന്തിയാണ് പുറത്ത് വന്നത്.
ഇതിനിടെ മരുമകളെ കുറിച്ചും മകന്റെ ജീവിതത്തെ കുറിച്ചും വിജയുടെ അമ്മ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്. മരുമകളെന്ന നിലയിൽ സംഗീത എങ്ങനെയൊക്കെ ആണെന്ന് താൻ കണ്ട് കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് നടൻ്റെ അമ്മ ഒരഭിമുഖത്തിൽ തുറന്ന് സംസാരിച്ചത്.

വര്‍ഷത്തില്‍ ഒരു സിനിമ വീതം ചെയ്യുന്നതാണ് വിജയിയുടെ പതിവ്. സ്ഥിരമായി രക്ഷകനായിട്ടെത്തുന്ന കഥാപാത്രങ്ങളാണ് നടന് ചെയ്യുന്നതും. എങ്കിലും ആ സിനിമ ഹിറ്റായിരിക്കുമെന്നതാണ് ശ്രദ്ധേയം. ഇപ്പോഴും തമിഴിലെ ഇളയദളപതിയെ ആരാധിക്കുന്നവര്ക്കിടയിലേക്കാണ് പുതിയ ചില അഭ്യൂഹങ്ങളെത്തിയത്. തികച്ചും വാസ്തവിരുദ്ധമായ കാര്യമാണെങ്കിലും പാപ്പരാസികള്‍ക്കിടയില്‍ ഇത് വലിയ രീതിയില്‍ ചര്‍ച്ചയായി മാറി.

വിജയിയുടെ വിക്കിപീഡിയ പ്രൊഫൈലില്‍ ഭാര്യ സംഗീതയുമായി വിവാഹമോചിതനായെന്നാണ് കൊടുത്തിരിക്കുന്നത്. 2022 ല്‍ വേര്‍പിരിഞ്ഞെന്നും നിലവില്‍ നടന് മറ്റൊരു ബന്ധത്തിലാണെന്നും പറയപ്പെടുന്നു. മാത്രമല്ല നടി കീര്‍ത്തി സുരേഷുമായി ഒരുമിച്ച് ജീവിക്കുകയാണെന്നും വിജയിയുടെ പാര്‍ട്നറാണ് കീര്‍ത്തിയെന്ന തരത്തിലാണ് ആരോ എഡിറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സാധാരണഗതിയിലേക്ക് മാറിയെന്നതും ശ്രദ്ധേയമായി.

ഇതിനിടയിലാണ് വിജയിയുടെ അമ്മ മരുമകളായ സംഗീതയെ കുറിച്ച് പുകഴ്ത്തി പറയുന്ന വീഡിയോ വൈറലാവുന്നത്.
'സംഗീത ഒരു ടിപ്പിക്കല്‍ ഹൗസ് വൈഫാണ്. വളരെ അഴകും സ്നേഹവുമുള്ളവളാണ്. അവളെ പോലെ കുട്ടികളെ വളര്‍ത്തുന്നവര്‍ വേറെ ഉണ്ടാവുമോ എന്നത് സംശയമാണ്. കാരണം ആ രണ്ട് കുട്ടികളെയും അവള് വളര്‍ത്തിയത് എങ്ങനെയാണെന്ന് ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ട് തന്നെ കണ്ടതാണ്. അത് കണ്ട് കൊണ്ടേ ഇരിക്കുകയാണ്.

ജോലിയ്ക്ക് നില്ക്കുന്ന ആളുകളുടെ കൈയ്യില്‍ മക്കള്ക്കുള്ളതൊന്നും കൊടുക്കില്ല. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യവും അതാണ്. കുടിക്കാനുള്ള വെള്ളമാണെങ്കിലും ജ്യൂസ് ആണെങ്കിലും ചെക്ക് ചെയ്തതിന് ശേഷം മാത്രം അവള് തന്നെയാണ് അത് മക്കള്‍ക്ക് കൊണ്ട് പോയി കൊടുക്കാറുള്ളത്. അത്തരത്തില്‍ ഒരുപാട് അനുഗ്രഹങ്ങള്‍ എന്റെ മരുമകളുടെ അടുത്തുണ്ട്. ഞാനിതൊക്കെ അടുത്തറിഞ്ഞതാണെന്നും', വിജയിയുടെ അമ്മ പറയുന്നു.

ശ്രീലങ്കന്‍ സ്വദേശിനിയായ സംഗീത വിജയിയുടെ വലിയ ആരാധികയായിരുന്നു. ഒരു സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട ഇരുവരും പ്രണയത്തിലാവുകയും വീട്ടുകാരുടെ സമ്മതം വാങ്ങി വിവാഹം കഴിക്കുകയുമായിരുന്നു. 1999 ല്‍ വിവാഹിതരായ താരങ്ങള്‍ രണ്ട് മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിച്ച് വരികയാണ്. ഇതിനിടയിലാണ് സ്ഥിരീകരിക്കാത്ത നെഗറ്റീവ് വാര്‍ത്തകള്‍ വന്നത്. ഇതിനോട് പ്രതികരിക്കാന്‍ നടനോ കുടുംബമോ തയ്യാറായിട്ടില്ല.
-
ആ സെറ്റിൽ നിന്ന് ഞാൻ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാൻ കണ്ടത്; അലൻസിയർ
-
'ജാസി ഗിഫ്റ്റിനെ കണ്ടെത്തിയതിങ്ങനെ; ലജ്ജാവതിയെ പാട്ട് മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് വെച്ചപ്പോൾ'
-
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ