കുട്ടി ഇളയദളപതിയ്ക്ക് സമ്മാനവുമായി അനുജത്തി ദിവ്യ സാക്ഷ! ഗ്രാജുവേഷൻ ചടങ്ങിൽ തിളങ്ങി വിജയുടെ മക്കൾ
ചേട്ടന് സമ്മനവുമായിട്ടായിരുന്നു ദിവ്യ ചടങ്ങിനെത്തിയത്
സെലിബ്രിറ്റികളെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും അറിയാൻ പ്രേക്ഷകർക്ക് വലിയ താൽപര്യമാണ്. അവർ മുൻപ് എങ്ങനെയായിരുന്നു അവരുടെ കുടുംബം കുട്ടികൾ ഇവരെ കുറിച്ചറിയാൻ ഏതറ്റം വരെ പോകാനും ഒരു മടിയുമില്ല. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരമാണ് തമിഴ് നടൻ വിജയ്. ഇപ്പോൾ വിജയ്യുടെ കുടുംബത്തെക്കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ.

വിജയുടെ മകൻ സഞ്ജയ് വിജയ് ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ ഗ്രാജുവേഷൻ ചടങ്ങുകളുടെ ചിത്രവും വീഡിയോയും സോഷ്യൽ മീഡിയിൽ വൈറലാണ്. ചെന്നൈയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിലായിരുന്നു സഞ്ജുവിന്റെ പഠനം. ഗ്രാജുവേഷൻ ചടങ്ങിൽ സഹോദരി ദിവ്യ സാഷ പങ്കെടുത്തിരുന്നു. ചേട്ടന് സമ്മനവുമായിട്ടായിരുന്നു ദിവ്യ ചടങ്ങിനെത്തിയത്. പൂമാല അണിച്ചായിരുന്നു സഹോദരന്റെ വിജയത്തെ സഹോദരി സ്വീകരിച്ചത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിജയ്- സംഗത ദമ്പതിമാരുടെ മക്കളാണ് സഞ്ജയ് വിജയും, ദിവ്യ സാക്ഷയും. അധികം ക്യാമറയ്ക്ക് മുന്നിൽ ഇവർ പ്രത്യക്ഷപ്പെടാറില്ല. എങ്കിലും അച്ഛന്റെ ചിത്രങ്ങളിൽ ഇവർ ചെറിയ വേഷത്തിൽ എത്തിയിരുന്നു. വിജയുടെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വേട്ടൈക്കാരൻ. ചിത്രത്തിൽ പാട്ട് രംഗത്തിൽ സഞ്ജയ് പ്രത്യക്ഷപ്പെട്ടരുന്നു. അതു പോലെ വിജയുടെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തെറി. അതിൽ താരത്തിന്റെ മകളായി തന്നെ സാക്ഷയും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications











