നടന്‍ വിജയ് കസ്റ്റഡിയില്‍, സിനിമാ ഷൂട്ടിങിനിടെ ആദായ നികുതി വകുപ്പാണ് താരത്തെ കസ്റ്റഡിയിലെടുത്തത്
ഇളയദളപതി വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നും താരത്തെ കസ്റ്റഡിയിലെടുത്തിയിരിക്കുന്നത്. ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് താരത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളു.
നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുമായിരുന്നു താരത്തെ കസ്റ്റഡിലെടുത്തത്. എജിഎസ് എന്റര്‍ടെയിന്‍മെന്റ് എന്ന നിര്‍മാണ കമ്പനിയുടെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ ആദായനികുതി വകുപ്പ് നടപടി എടുത്തതെന്നാണ് അറിയുന്നത്.

ഇക്കഴിഞ്ഞ ദീപാവലിയ്ക്ക് തിയറ്ററുകളിലേക്ക് എത്തിയ വിജയിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബിഗില്‍. വിജയ് ഒന്നിലധികം ഗെറ്റപ്പുകളില്‍ അഭിനയിച്ച സിനിമ ബോക്‌സോഫീസില്‍ വിജയമായിരുന്നു. നയന്‍താരയായിരുന്നു ചിത്രത്തിലെ നായിക. ബിഗിലിന്റെ വിജയ തുടക്കത്തോടെയാണ് പുതിയ സിനിമകളില്‍ താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ സൂപ്പര്‍ ഹിറ്റായ ബിഗിലിന്റെ നിര്‍മാതാക്കളാണ് എജിഎസ് എന്റര്‍ടെയിന്‍മെന്റ്.

ഇന്‍കം ടാക്‌സ് ജിഎസ്ടി സംഘമാണ് ഇന്ന് എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ വസതികളും ഓഫീസുകളുമെല്ലാം പരിശോധിക്കാനെത്തിയത്. അടുത്തിടെ റിലീസ് ചെയ്ത ബിഗില്‍ എന്ന സിനിമയുടെ നികുതിയുടെ പേരില്‍ പരാതി ലഭിച്ചതിന് മുന്നോടിയായിട്ടാണ് ആദായനികുതി വകുപ്പ് രംഗത്ത് എത്തിയതും ചോദ്യം ചെയ്യുവനായി വിജയിയെ കസ്റ്റഡിയിലെടുത്തതും. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുപതോളം സ്ഥലങ്ങളില്‍ ഇന്ന് റെയ്ഡ് നടന്നു എന്നാണ്.

അതില്‍ എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ സ്ഥാപകന്റെ കല്‍പാത്തി എസ് അഗോറത്തിന്റെ വീടും ഓഫീസുകളുമൊക്കെ ഉണ്ട്. കല്‍പാത്തി ഗ്രൂപ്പ്, എജിഎസ് എന്റര്‍ടെയിന്‍മെന്റ്, എജിഎസ് സിനിമാസ് എന്നിങ്ങനെയുള്ള കമ്പനികളുടെ എല്ലാം പ്രമോട്ടറാണ് കല്‍പാത്തി എസ് അഗോരം. കല്‍പാത്തി എസ് ഗണേഷ്, കല്‍പാത്തി എസ് സുരേഷ്, കല്‍പാത്തി എസ് അഗോരം എന്നിവര്‍ ചേര്‍ന്ന് 2006 ലായിരുന്നു ഇങ്ങനെ ഒരു നിര്‍മാണ കമ്പനി ആരംഭിക്കുന്നത്. തിരുട്ട് പയലേ ആണ് ഇവര്‍ നിര്‍മ്മിച്ച ആദ്യ ചിത്രം. ശേഷം ഇരുപതോളം സിനിമകള്‍ എജിഎസ് എന്റര്‍ടെയിന്‍മെന്റ നിര്‍മ്മിച്ചിരുന്നു.

പണമിടപാടുകള്‍ സംബന്ധിച്ചല്ലാതെ വിജയിയുടെ പേരില്‍ വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളില്‍ ബിജെപിയ്ക്ക് എതിരെയും തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഡിഎംകെ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.


Click it and Unblock the Notifications