വിജയ് ഇത്രയും ആരാധകരെ സമ്പാദിച്ചത് ഇങ്ങനെയാണ്! പരിക്കേറ്റ സഹപ്രവര്‍ത്തകനെ കാണാന്‍ താരമെത്തി, കാണൂ

കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള അന്യഭാഷ നടന്മാരില്‍ ഒരാള്‍ ഇളയദളപതി വിജയ് ആണ്. ലളിത ജീവിതത്തിന്റെ പേരിലാണ് വിജയ് ഏറ്റവുമധികം തവണ വാര്‍ത്തകളില്‍ നിറയാറുള്ളത്. കഴിഞ്ഞ ദിവസം നടന്ന ലോക്‌സഭാ ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ്.

actor-vijay

വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 63 യുടെ ലൊക്കേഷനില്‍ നിന്നും ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചിത്രീകരണത്തിന് ഇടവേളയില്‍ ആശുപത്രിയിലെത്തി പരിക്കേറ്റ ടീം അംഗത്തെ വിജയ് സന്ദര്‍ശിച്ചിരുന്നു. എത്രയും വേഗം സുഖം പ്രാപിച്ച് വരാന്‍ പറഞ്ഞിട്ടാണ് താരം മടങ്ങിയത്. പരിക്കേറ്റ സഹപ്രവര്‍ത്തകനെ കാണാന്‍ ആശുപത്രിയിലെത്തിയ വിജയിയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വിജയ് ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു സിനിമയില്‍ കൂടുതല്‍ അഭിനയിക്കാറില്ല. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത് സര്‍ക്കാര്‍ എന്ന ചിത്രമായിരുന്നു. തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദളപതി 63 ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ്. സ്‌പോര്‍സ് കഥ പറയുന്ന സിനിമയ്ക്ക് ആറ്റ്‌ലി തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. നയന്‍താരയാണ് നായിക. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം ഒക്ടോബറില്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X