എന്റെ ഭാഗ്യം തൃഷയാണ്, വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിജയ് പറഞ്ഞത് താരത്തിനെതിരെ തിരിച്ചടിച്ചു! ആരോപണമെന്ന് ആരാധകര്‍
തമിഴ് സിനിമയിലെ മുന്‍നിര നായകനായി നിറഞ്ഞ് നില്‍ക്കുന്നതിനിടയിലാണ് വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. അവസാന സിനിമയിലാണ് നടന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അടുത്തവര്‍ഷം പൊങ്കലിനോട് അനുബന്ധിച്ച് ആയിരിക്കാം ഈ സിനിമയുടെ റിലീസ്.
ഇതോടുകൂടി മുഴുനീള പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമെന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്. ഇതിനിടെ നടി തൃഷയുടെ പേര് കൂടി ചേര്‍ത്ത് കഥകള്‍ പ്രചരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തില്‍ ആണെന്നും നടന്‍ ഭാര്യ സംഗീതമായി വേര്‍പിരിഞ്ഞതായും തുടങ്ങി നിരവധി ഊഹോഹങ്ങളാണ് പ്രചരിക്കുന്നത്.

മാത്രമല്ല വിജയ് പറഞ്ഞത് അനുസരിച്ച് തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും ഇതിനോട് അനുബന്ധിച്ച് നടി സിനിമയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചതായും ചില കഥകള്‍ പ്രചരിച്ചു. ഉടന്‍ തന്നെ തൃഷ സിനിമ വിട്ട് വിജയുടെ തമിഴ് വെട്രി കഴകം പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് എത്രത്തോളം സത്യമാണെന്ന് അറിയില്ല.
വിജയുടെ നിര്‍ദ്ദേശപ്രകാരമാണ് നടി ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാര്‍ത്ത സത്യമല്ലെന്ന് നടിയുടെ അമ്മ വ്യക്തമാക്കിയതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം മുന്‍പ് ഒരു അഭിമുഖത്തില്‍ തൃഷ തന്റെ ഭാഗ്യമാണെന്ന് വിജയ് പറഞ്ഞിരുന്നു. ഈ അഭിമുഖം വൈറലായതോടുകൂടി താരങ്ങളെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്.
ഗില്ലി, ആദി, കുരുവി തുടങ്ങി നിരവധി സിനിമകളില്‍ വിജയും തൃഷയും ജോഡികളായി അഭിനയിച്ചിരുന്നു. സിനിമകളൊക്കെ വലിയ വിജയമായി മാറുകയും ചെയ്തു. കുറെ വര്‍ഷങ്ങള്‍ താരങ്ങള്‍ ഒരുമിച്ച് അഭിനയിച്ചതേയില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ വര്‍ഷം ലിയോ എന്ന സിനിമയിലൂടെയാണ് ഈ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിച്ചത്. ഇതോടെ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും വര്‍ദ്ധിച്ചു.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ വിജയ് ഭാര്യ സംഗീതയുമായി അകന്നുവെന്നും അതിന് കാരണമായത് തെന്നിന്ത്യയിലെ ഒരു നടിയാണെന്നും കഥകളുണ്ട്. അത് തൃഷയാണെന്നാണ് കണ്ടെത്തല്‍. അടുത്തിടെ നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തില്‍ ഇരുവരും പ്രൈവറ്റ് വിമാനത്തില്‍ വന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ താരങ്ങളെ കുറിച്ചുള്ള അഭ്യൂഹങ്ങളുടെ ആക്കം വര്‍ദ്ധിച്ചു.

എന്നാല്‍ ഇരുവരും അതേക്കുറിച്ചും താരങ്ങള്‍ മൗനം പാലിക്കുകയാണ്. താരങ്ങളെ കുറിച്ച് മനഃപൂര്‍വ്വം പറയുന്ന കഥകളാണ് ഇതൊക്കെയെന്നാണ് വിജയുടെ അനുയായികള്‍ പറയുന്നത്. പലരും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ തിരുപ്പാച്ചി എന്ന സിനിമയുടെ സമയത്ത് വിജയ് നല്‍കിയ ഒരു അഭിമുഖം ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഒരു അഭിമുഖത്തില്‍ 'അഭിനയം എന്റെ സ്വന്തം അഭിനിവേശമാണ്. എനിക്ക് പഠിക്കുന്നതിനോട് വലിയ താല്പര്യമില്ല. അതുകൊണ്ടാണ് അഭിനയിക്കാന്‍ വന്നത്. സിനിമയില്‍ എന്റെ ഭാഗ്യ ജോഡിയാണ് തൃഷയാണ്. ഞങ്ങളുടെ ഗില്ലി എന്ന സിനിമയാണ് അത്തരമൊരു മതിപ്പ് സൃഷ്ടിച്ചത്.'എന്നും വിജയ് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് നടനെതിരെ ഇപ്പോള്‍ പ്രചരണം ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications