വിക്രം തന്റെ ജീവിതത്തില്‍ കഷ്ടത അനുഭവിച്ച സമയത്തെക്കുറിച്ചു പറയുന്നു
സിനിമാ താരങ്ങള്‍ക്ക് എന്തു പ്രശ്‌നമാണ് ഉള്ളത്. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടല്ലോ, ഒരു കഷ്ടപ്പാടുകളും ഇല്ലല്ലോ എന്ന ഭാവമാണ് എല്ലാവര്‍ക്കും. എന്നാല്‍ താരങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളും കഷ്ടപ്പാടുകള്‍ ചെറുതൊന്നുമല്ല. വിക്രം എന്ന നടന്റെ ജീവിതം തന്നെ അതിനു ഉദാഹരണമാണ്. ജീവിതത്തിലും സിനിമയിലും ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിക്രം തുറന്നു പറഞ്ഞിരിക്കുന്നത്.
സിനിമാ പ്രവര്‍ത്തനം എന്നു പറയുന്നതും ഒരു നിസ്സാരമായ ജോലിയല്ല. നിലവില്‍ താരങ്ങള്‍ക്ക് മനസ്സ് കൊണ്ട് മാത്രം കാഥാപാത്രമായാല്‍ പോര എന്ന അവസ്ഥയാണ്. ശരീരം കൂടി അതിനു ഉപയോഗിക്കണം. വിക്രമിന്റെ ഐ എന്ന സിനിമയിലെ കഥാപാത്രം അതാണ് കാണിച്ചുതരുന്നത്.

സൂപ്പര്‍ താരം എന്ന നിരയില്‍ വിക്രം എന്ന നടന്‍ എത്തിപ്പെടാന്‍ വിക്രം ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചു എന്നാണ് പറയുന്നത്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടത അനുഭവിച്ച സമയത്തെക്കുറിച്ച് പറയുന്നത്. കേളേജില്‍ പഠിക്കുമ്പോള്‍ നാടകത്തില്‍ അഭിനയിച്ചു നടന്ന കാലം.സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്നു പാതിരാത്രിയില്‍ വീട്ടില്‍ കയറേണ്ടി വന്നിട്ടുണ്ട്. ഒരു അപകടത്തില്‍ ജീവന്‍ വരെ പോകുമെന്ന അവസ്ഥയിലും വിക്രം കിടന്നിട്ടുണ്ട്.
ഡോക്ടര്‍മാര്‍ കാലു മുറിച്ചു മാറ്റേണ്ടി വരുമെന്നു പറഞ്ഞത് ഇപ്പോഴും വിക്രം ഓര്‍ക്കുന്നു. എനിക്കു വേണ്ടി എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു എന്നും വിക്രം പറയുന്നു. ഒരുപാട് സംഘട്ടനങ്ങള്‍ തരണം ചെയ്താണ് ഇന്നു കാണുന്ന നിലയിലേക്കു ഉയര്‍ന്നത്. ഇപ്പോഴും ആ മുറിവുകളൊന്നും ഉണങ്ങിയിട്ടില്ലെന്നും വിക്രം പറയുന്നു. ഐയുടെ ഷൂട്ടിങ്ങിനിടെയും കാലിനു നല്ല വേദന അനുഭവപ്പെട്ടിരുന്നു. എന്നിട്ടും എല്ലാം തരണം ചെയ്ത് സിനിമയ്ക്ക് വേണ്ടി ജീവിച്ചു.
പല താരങ്ങള്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട്. അജിത്തിന്റെയും അബ്ബാസിന്റെയും ശബ്ദം ഡബ്ബ് ചെയ്തിട്ടുണ്ട്. അന്നൊന്നും ഇന്നു കാണുന്ന നിലയില്‍ എത്തിപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. അതൊക്കെ തരണം ചെയ്തത് എങ്ങനെ എന്നു ചോദിച്ചാല്‍ ബി പോസിറ്റീവ് എന്ന രക്തഗ്രൂപ്പാണ് സഹായിച്ചതെന്നും താരം രസകരമായി പറഞ്ഞു.


Click it and Unblock the Notifications