»   » നടന്‍ വിനു ചക്രവര്‍ത്തി ഗുരുതരാവസ്ഥിയില്‍

നടന്‍ വിനു ചക്രവര്‍ത്തി ഗുരുതരാവസ്ഥിയില്‍

Posted By:
Subscribe to Filmibeat Malayalam

ഗൗണ്ടര്‍ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ തമിഴ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ വിനു ചക്രവര്‍ത്തി ഗുരുതരാവസ്ഥയില്‍. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ചു കാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം

വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഷുഗറുമായി ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ കോമ അവസ്ഥിയിലാണെന്നാണ് അറിയുന്നത്.

vinu-chakravarthy

തമിഴ് പഴയകാല നടന്മാരില്‍ പ്രമുഖനാണ് വിനു ചക്രവര്‍ത്തി. പല ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശബ്ദമായിരുന്നു വിനു ചക്രവര്‍ത്തിയെ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്.

മലയാളത്തില്‍ തെങ്കാശിപ്പട്ടണം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, ലേലം, രുദ്രാക്ഷം, കമ്പോളം, മേലേപ്പറമ്പില്‍ ആണ്‍വീട്, സംസാരം ആരോഗ്യത്തിന് ഹാനികരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
Senior Tamil actor, script writer and director Vinu Chakravarthy is critically ill and is suffering from high blood pressure and diabetes. Reports suggest that he is unconscious and doctors are giving intense treatment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam