»   » മലയാളത്തിന്റെ പ്രിയപ്പെട്ട ഗൗണ്ടര്‍ ഇനിയില്ല, ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം !!!

മലയാളത്തിന്റെ പ്രിയപ്പെട്ട ഗൗണ്ടര്‍ ഇനിയില്ല, ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം !!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ സ്ഥിരം തമിഴ് ഗൗണ്ടറായി അഭിനയിച്ചിരുന്ന തമിഴ് നടന്‍ വിനു ചക്രവര്‍ത്തി അന്തരിച്ചു. ബോളിവുഡില്‍ നിന്നും വിനോദ് ഖന്നെയുടെ മരണ വാര്‍ത്ത വന്നതിന് പിന്നാലെ തെന്നിന്ത്യയില്‍ നിന്നും മറ്റൊരു മരണം എത്തിയിരിക്കുകയാണ്.

നടന്‍, തിരക്കഥകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ തന്റെ കഴിവുകളെല്ലാം സിനിമയിലെത്തിച്ച വിനു വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിനു ചക്രവര്‍ത്തി

1945 ഡിസംബറിലാണ് തമിഴ് നാട്ടിലെ ഉസാലാംപപെട്ടിയില്‍ വിനു ജനിച്ചത്. സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്ത വിനു റെയില്‍വേയിലും ഉദ്ദ്യോഗസ്ഥനായിരുന്നു.

തിരക്കഥ കൃത്തായി സിനിമയിലേക്ക്

തിരക്കഥകൃത്തായി സിനിമയിലേക്ക് എത്തിയതായിരുന്നു വിനു. തുടര്‍ന്ന് നടനായും സംവിധായകനായും മാറി ആയിരത്തിലധികം സിനിമകളിലഭിനയിച്ചിരുന്നു.

മലയാളത്തിലെ സ്ഥിരം സാന്നിധ്യം

മലയാള സിനിമയില്‍ വിനു സ്ഥിരം സാന്നിധ്യമായിരുന്നു. 40 ല്‍ അധികം മലയാള സിനിമയിലഭിനയിച്ച താരം മലയാളികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. തമിഴ് സമുദായത്തിലെ ഗൗണ്ടറുടെ വേഷമായിരുന്നു മിക്ക മലയാള സിനിമകളിലും.

പ്രധാന സിനിമകള്‍

മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും വിനു അഭിനയിച്ചിരുന്നു. ലേലം, മേലേപ്പറമ്പില്‍ ആണ്‍വീട്, തെങ്കാശിപട്ടണം, രുദ്രാക്ഷം, കമ്പോളം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും തുടങ്ങി നിരവധി മലയാള സിനിമയില്‍ താരം അഭിനയിച്ചിരുന്നു.

തമിഴിലെ ഗൗണ്ടര്‍

തമിഴ്‌നാട്ടിലെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന മലയാളം സിനിമകളിലെല്ലാം ഗൗണ്ടറുടെ വേഷത്തില്‍ അഭിനയിച്ചിരുന്നത് വിനു ചക്രവര്‍ത്തിയായിരുന്നു. ഇന്നും മലയാളികളുടെ മനസിലുണ്ടാവുക ഗൗണ്ടര്‍ വിനു ചക്രവര്‍ത്തിയെയായിരിക്കും. അദ്ദേഹത്തിന്റെ ശബ്ദത്തിനും പ്രത്യേകതയുണ്ടായിരുന്നു.

English summary
actor vinu chakravarthy passes away

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam