വിവാഹം കുട്ടിക്കളിയല്ല!! നടൻ വിശാലിന്റെ വിവാഹത്തെക്കുറിച്ച് തെന്നിന്ത്യൻ താരം ശ്രിയ റെഡ്ഡി..

അച്ഛനും അമ്മയ്ക്കും വിശാല്‍ വിവാഹം കഴിച്ചു കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്

സിനിമ കഥ പോലെയാണ് താരങ്ങളുടെ ജീവിതവും. സംഭബഹുലമായ പ്രണയകഥയും പിന്നീടുള്ള ട്വിസ്റ്റും പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടുള്ള ക്ലൈമാക്സും ഇതൊക്കെ തന്നെയാണ് ഭൂരിപക്ഷ താരങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്നത്. ഇവിടെ വിവാഹത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ചത് തമിഴ് താരം വിശാലാണ്. വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് പ്രചരിക്കുന്നത്.

നടി വരലക്ഷ്മിയുടെ വിശാലും തമ്മിലുള്ള പ്രണയവും വിവാഹ കാര്യവും ഒരു സൂപ്പർ ഹിറ്റ് ചിത്രം പോലെയാണ്. വരലക്ഷ്മി മാത്രമല്ല വിശാലിന്റെ ലിസ്റ്റിലുള്ളത്. തെന്നിന്ത്യയിലെ മറ്റൊരു പ്രമുഖ നടി ആൻഡ്രിയയും വിശാലിന്റെ കാമുകിയുടെ ലിസ്റ്റിലുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് വിവാഹം ഉണ്ടാകുമോ അദ്ദേഹത്തിന്റെ വധു ആരാകും എന്നുള്ള ആകാംക്ഷയാണ് പ്രേക്ഷകർക്ക് ഇപ്പോൾ ഉള്ളത്. അതേ സമയം വിശാലിന്റെ വിവാഹത്തെ കുറിച്ച് നടിയും സഹോദരന്റെ ഭാര്യയുമായ ശ്രിയ റെഡ്ഡിയ്ക്ക് ചിലത് പറയാനുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിശാലിന്റെ വിവാഹത്തെക്കുറിച്ച് താരം പറ‍ഞ്ഞത്. ശ്രിയ പറയുന്നത് കേൾക്കു..

വിവാഹം കുട്ടിക്കളിയല്ല

വിവാഹം കുട്ടിക്കളിയല്ല

ഇന്നത്തെ കാലത്ത് വിവാഹത്തെ കുറിച്ച് എല്ലാവർക്കും തന്റേതായ അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ അരേയും ഉപദേശിക്കേണ്ട അവശ്യമില്ല. വിശാൽ വിവാഹം കഴിക്കണമെന്ന് അമ്മയും, അച്ഛനും. താനും മറ്റു കുടുംബാംഗങ്ങളും ആഗ്രഹിക്കുന്നുണ്ട്. വിവാഹം എന്നത് കുട്ടിക്കളിയല്ല. നമ്മുടെ ചുറ്റിനും നിരവധി വിവാഹ മോചനങ്ങൾ നടക്കുന്നുണ്ട് അത് സിനിമക്കാരുടെ ജീവിതത്തിലുമുണ്ട്. അതുകൊണ്ട് വിശാൽ കൃത്യസമയത്ത് തീരീമാനം എടുക്കുമെന്നാണ് തനിയ്ക്ക് തോന്നുന്നതെന്ന് ശ്രിയ പറഞ്ഞു.

 മികച്ച കുടുംബം

മികച്ച കുടുംബം

ഒരു തീരുമാനം എടുക്കുമ്പോൾ അത് ശരിയാണെന്ന് ഉറപ്പു വരുത്തണം. വിവാഹത്തിലൂടെ തനിയ്ക്ക് മികച്ച ഒരു കുടുംബത്തെ കിട്ടി. വിശാൽ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. തങ്ങൾ തല്ലു പിടിക്കുകയും മിണ്ടാതിരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതു പോലെ ഭർതൃമാതാവ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അമ്മയ്ക്ക് ഞാൻ സിനിമയിൽ അഭിനയിക്കുന്നത് വലിയ ഇഷ്ടമാണ്. തന്റെ ചിത്രങ്ങളൊക്കെ ഞാൻ കാണിച്ച് കൊടുക്കാറുണ്ട്.

വിശാലിനെ  പോലെയല്ല

വിശാലിനെ പോലെയല്ല

തന്റെ ഏറ്റവും പുതിയ ചിത്രമായ സില സമയങ്കളിൽ അമ്മയ്ക്ക് കാണിച്ചു കൊടുത്തിരുന്നു.ആക്ഷൻ ചിത്രങ്ങളോടാണ് കൂടുതൽ താൽപര്യം. അപ്പോൾ ഞാൻ അമ്മയോട് പറയും തങ്കളുടെ മകനെ പോലെ സൂപ്പർ ഹീറോ ചിത്രമല്ല ഇത്. ഇത് സമാന്തര സിനിമയാണ്. കൂടുതലും ആക്ഷൻ ചിത്രങ്ങളിലാണ് വിഷാൽ പ്രത്യക്ഷപ്പെടാറുള്ളത്. തെന്നിന്ത്യയിലെ ആക്ഷൻ നായികന്മാരിൽ ഒരാളാണ് വിശാൽ

എല്ലാ പ്രശ്നത്തിലും ഇടപെടും

എല്ലാ പ്രശ്നത്തിലും ഇടപെടും

വിശാലിന് എന്നെക്കാൾ പ്രായം കുറവാണെങ്കിൽ പോലും എന്റെ അനുജനാണ്. എന്റെ സഹോദരനെ പോലെയാണ് വിശാലിനെ താൻ കാണുന്നത്. അതിനാൽ തന്നെ വഴക്കും ബഹളവുമൊക്കയുണ്ടാകും. വിശാൽ ഒരു സിനിമ താരമല്ലേ. എന്തിന് അതിന് പുറകിലുള്ള കാര്യങ്ങളിൽ ത‌ലയിടുന്നുവെന്ന് ചിലർ ചോദിക്കുന്നുണ്ട്. പ്രധാനമായും രണ്ടു തരത്തിലുള്ള ആളുകളാണ് ഉള്ളത്. ഒരു കൂട്ടർ പ്രശ്നത്തെ കുറിച്ച് വായ് തോരാതെ സംസാരിക്കും. ചിലർ അതിൽ ഇടപെടും. അവർ അത് പരിഹരിക്കാൻ മുന്നോട്ട് പോകും. വിശാൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന ആളാണെന്ന് ശ്രിയ കൂട്ടിച്ചേർത്തു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X