ഷൂട്ടിംഗിനിടെ അപകടം! തമിഴ് നടന്‍ വിശാലിന് പരിക്കേറ്റു, സംഭവം ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ..

തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ പ്രമുഖനായ വിശാലിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് താരത്തിന് പരിക്കേറ്റത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചി്ത്രത്തിലാണ് വിശാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല. കഠിനാദ്ധ്വാനത്തിന്റെ ഉദാഹരണമാണിതെന്നാണ് ആരാധകര്‍ പറയുന്നത്. ഉടൻ തന്നെ സുഖമായി തിരിച്ച് വരുമെന്നും ഞങ്ങൾ അതിന് വേണ്ടി പ്രാർത്ഥിക്കുകയാണെന്നും ആരാധകർ സോഷ്യൽ മീഡിയ പേജിലൂടെ പറയുന്നു. മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. സണ്ടക്കോഴി 2 വിന് ശേഷം വിശാലിന്റേതായി വരുന്ന മ്‌റ്റൊരു സിനിമയാണ് അയോഗ്യ.

 vishal

തമിഴ് നടനും നടികര്‍ സംഘം പ്രസിഡന്റുമായ വിശാല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് വിവാഹ നിശ്ചയത്തിലൂടെയായിരുന്നു. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷയുമായി അടുത്തിടെയായിരുന്നു വിശാലിന്റെ വിവാഹനിശ്ചയം നടന്നത്. ഓഗസ്‌റ്റോടെ ഏപ്രിലില്‍ വിവാഹം ഉണ്ടാവുമെന്നാണ് സൂചന. അതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.

ഭാവി വധുവും തെന്നിന്ത്യന്‍ നടിയുമായ അനിഷ അല്ലയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ച് കൊണ്ടാണ് 41 വയസുകാരനായ താരം വിവാഹം കഴിക്കാന്‍ പോവുന്ന കാര്യം വെളിപ്പെടുത്തിയത്. വിജയ് ദേവരക്കൊണ്ടയുടെ പെല്ലി ചൂപുലു, അര്‍ജുന്‍ റെഡ്ഡി, എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X