അന്ന് ന്യൂയോര്‍ക്കില്‍ കണ്ട പെണ്‍കുട്ടി കാമുകി?, തമാശ കാര്യമായതിങ്ങനെ; വിശാല്‍ പറയുന്നു

തമിഴിലെ നിരവധി സിനിമകളിലൂടെ പ്രശസ്തനായ നടനാണ് വിശാല്‍. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ വിശാല്‍ ചെല്ലമേ എന്ന ചിത്രത്തില്‍ 2004ലാണ് ആദ്യമായി നായകനായി വേഷമിടുന്നത്. തുടര്‍ന്ന് സണ്ടക്കോഴി, തിമിര്, താമിര ഭരണി, മലൈക്കോട്ടൈ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

സിനിമയില്‍ മാത്രമല്ല, രാഷ്ട്രീയത്തിലും ഒരു കൈ നോക്കാന്‍ ഒരുങ്ങുന്നുണ്ട്. വിശാല്‍. 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെുപ്പ് ആവുമ്പോഴേക്കും രാഷ്ട്രീയ പ്രവേശമുണ്ടാകുമെന്ന് വിശാല്‍ പറയുന്നുണ്ട്. നേരത്തെ 2017ല്‍ ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച രാധാകൃഷ്ണ നഗര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെങ്കിലും തള്ളിപ്പോയി.

vishal

എപ്പോഴും വിവാദങ്ങളില്‍ പെടുന്ന വിശാല്‍ അടുത്തിടെ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഇസ്ലാം മത പ്രകാരം പ്രാര്‍ത്ഥിച്ചതും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. സമാനമായി അദ്ദേഹം ന്യൂയോര്‍ക്കില്‍ വെച്ച് കാമുകിയോടൊപ്പം കണ്ടുവെന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വീഡിയോ തങ്ങള്‍ തന്നെ ചിത്രീകരിച്ചതാണെന്ന് വിശാല്‍ പറഞ്ഞിട്ടും ആളുകള്‍ വിശ്വസിച്ചിരുന്നില്ല.

ഇപ്പോഴിതാ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന വാക്കുളാണ് ചര്‍ച്ചയാകുന്നത്. അത് തങ്ങള്‍ താമശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നെന്നും ഇത്രയ്ക്ക് പ്രശ്‌നമാകുമെന്ന് കരുതിയില്ലെന്നും വിശാല്‍ പറയുന്നു.

'അന്ന് ന്യൂയോര്‍ക്കിലായിരുന്നു. ക്രിസ്തുമസ് ആയിരുന്നു. വെറുതെ ഞങ്ങള്‍ തന്നെ എടുത്ത വീഡിയോ ആയിരുന്നു അത്. ഹേയ് ഇത് വിശാലല്ലേ, അദ്ദേഹത്തിന്റെ പുതിയ ഗേള്‍ ഫ്രണ്ടാണോ ഇത് എന്ന് പറയുകയും വിശാല്‍ എന്ന് വിളിക്കുമ്പോള്‍ തല ടീ ഷര്‍ട്ടുകൊണ്ട് മറച്ച് ഞാന്‍ ഓടുകയും ചെയ്യുന്ന ഒരു വീഡിയോ ആയിരുന്നു അത്,' വിശാല്‍ പറയുന്നു.

വെറുതെ അങ്ങനെ ഒരു വീഡിയോ എടുത്ത് ഞങ്ങള്‍ പോയി. വീഡിയോ സൂപ്പര്‍ ആയിട്ടുണ്ട്, കോമഡി ആയിട്ടുണ്ടെന്നൊക്കെ ഞങ്ങള്‍ പറയുകയും ചെയ്തു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ 150-200 മെസേജ് ഒക്കെ വന്നു കിടക്കുന്നു. അതില്‍ അഭിനന്ദനങ്ങള്‍ എന്ന് വരെ പറഞ്ഞിരിക്കുന്നുണ്ട് ചിലര്‍. ആരായാലും കുഴപ്പമില്ല, അവസാനം കല്യാണം കഴിക്കാന്‍ തീരുമാനിച്ചലല്ലോ, ആരാണെന്ന് പറയൂ എന്നാണ് പലരുടേയും മെസേജ്.

vishal

അത് വെറുതെ എടുത്ത വീഡിയോ ആണ്, തമാശ വീഡിയോ ആയിരുന്നു എന്നൊക്കെ പറഞ്ഞാലും ആള്‍ക്കാര്‍ വിശ്വാസിച്ചില്ല. യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന സമയത്ത് ദുബായ് എയര്‍പോര്‍ട്ടില്‍ ഹിന്ദിയില്‍ സംസാരിക്കുന്ന ഒരാള്‍ വന്ന് ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചു. ശരി എടുത്തോളൂ എന്ന് പറഞ്ഞു.

അവരോട് സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോള്‍ പാകിസ്ഥാനില്‍ കറാച്ചിയിലാണെന്ന് പറഞ്ഞു. ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത നിങ്ങളുടെ സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അത് പറഞ്ഞ് അയാള്‍ പറഞ്ഞു, സാര്‍ താങ്കളുടെ പുതിയ ഗേള്‍ ഫ്രണ്ടിനൊപ്പമുള്ള വീഡിയോയും ഞങ്ങള്‍ കണ്ടു എന്ന്. ഇങ്ങനെ ആകുമെന്ന് ഒട്ടും കരുതിയില്ലെന്നാണ് വിശാല്‍ പറയുന്നത്.

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X