ആയൂര്‍വേദ മരുന്ന് കഴിച്ച് രോഗം ഭേദമായെന്ന് വിശാല്‍! കോവിഡ് വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍
തമിഴ് സൂപ്പര്‍ താരം വിശാലിന് കോവിഡ് സ്ഥീരികരിച്ചതായുളള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോവിഡ് വ്യാപനം തമിഴ്നാട്ടിലും കൂടിയ പശ്ചാത്തലത്തിലായിരുന്നു നടനും രോഗമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത് വിശാല്‍ ആരാധകരെ ഒന്നടങ്കം ആശങ്കയിലാക്കുകയും ചെയ്തിരുന്നു. തമിഴ് സിനിമയില്‍ നിരവധി ആരാധകരുളള താരങ്ങളില്‍ ഒരാളാണ് വിശാല്‍. തമിഴിനൊപ്പം മലയാളത്തിലും താരം അഭിനയിച്ചിരുന്നു.
അഭിനയത്തിനൊപ്പം നിര്‍മ്മാണ രംഗത്തും നടന്‍ കോളിവുഡില്‍ സജീവമാണ്. കോവിഡ് വാര്‍ത്തകള്‍ക്ക് പിന്നാലെ അതിന് മറുപടിയുമായി വിശാല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളെല്ലാം സത്യമായിരുന്നു എന്ന് തുറന്നുപറഞ്ഞുകൊണ്ടാണ് വിശാല്‍ എത്തിയിരുന്നത്.

തന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നുവെന്നും അദ്ദേഹത്തെ പരിചരിച്ചത് വഴി തനിക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും തന്റെ സോഷ്യല്‍ മീഡിയ പേജിലാണ് വിശാല്‍ കുറിച്ചത്. 'അതെ സത്യമാണ് എന്റെ പിതാവിന് പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ പരിചരിക്കാന്‍ നിന്നതിന് പിന്നാലെ എനിക്കും രോഗ ലക്ഷണങ്ങള്‍ ഉണ്ടായി.

പനി, ജലദോഷം, കഫകെട്ട് എന്നീ രോഗ ലക്ഷണങ്ങളെല്ലാം എനിക്കും ഉണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ ആരോഗ്യവാന്‍മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവെക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. വിശാല്‍ തന്റെ ടിറ്റര്‍ പേജില്‍ കുറിച്ചു.

അതേസമയം വിശാലിന്റെ പോസ്റ്റിന് പിന്നാലെ സംശയങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. കോവിഡെന്ന് വിശാല്‍ എവിടെയും സൂചിപ്പിക്കാത്തിനാല്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. ആയുര്‍വേദ മരുന്നുകൊണ്ട് കൊറോണയെ ചെറുക്കാന്‍ സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആയുര്‍വേദ മരുന്ന് കഴിച്ച് ആരോഗ്യം വീണ്ടെടുത്തെന്ന് അവകാശവാദവുമായി വിശാല്‍ രംഗത്ത് എത്തിയിരിക്കുന്നത്.

വിശാലിന് കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചിരുന്നോ എന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ജൂലൈ ആദ്യവാരമാണ് താരത്തിന് രോഗബാധയുണ്ടായതെന്ന് നേരത്തെ സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ അദ്ദേഹം വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും വൈകാതെ ഇക്കാര്യത്തില്‍ വ്യക്തത നല്‍കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുന്‍പ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബച്ചന് പിന്നാലെ മകന്‍ അഭിഷേക്, ഭാര്യ ഐശ്വര്യ റായ്, മകള്‍ ആരാധന തുടങ്ങിയവര്‍ക്കാണ് രോഗാബാധയുണ്ടായത്. ഇവരെല്ലാം മുംബൈയിലെ ആശുപത്രിയില്‍ ഇപ്പോള്‍ ചികില്‍സയിലാണ്. ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനുമെല്ലാം നന്ദി പറഞ്ഞ് നേരത്തെ ബച്ചനും കുടുംബവും സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു.


Click it and Unblock the Notifications