വിവാഹ വാർത്ത സത്യം!! ഞങ്ങള്‍ പ്രണയത്തിലാണ്.. ഭാവി വധുവിന്റെ പരിചയപ്പെടുത്തി വിശാൽ
അനീഷ എന്നാണ് പെൺകുട്ടിയുടെ പേര്
നടൻ വിശാലിന്റെ വിവാഹമാണ് ഇപ്പോൾ തമിഴ് സിനിമ ലോകത്തെ സംസാര വിഷയം . കുറച്ചു ദിവസം മുൻപായിരുന്നു വിശാലിന്റെ പിതാവ് താരത്തിന്റെ വിവാഹത്തിനെ കുറിച്ച് പുറത്തു വിട്ടത്. ഹൈദരാബാദ് സ്വദേശിയെയാണ് മകൻ വിവാഹം കഴിക്കാൻ പോകുന്നതെന്നായിരുന്നു വിശാലിന്റെ പിതാവ് ജി കെ റെഡ്ഢിയാണ് കഴിഞ്ഞയഴ്ച്ച ലോകത്തെ അറിയിച്ചത്. എന്നാൽ ഇത് സത്യാമാണെന്നും അല്ലെന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോഴിത വിവാഹ വാർത്തയെ കുറിച്ച് പ്രതികരിച്ച് വിശാൽ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. അനീഷ എന്നാണ് പെൺകുട്ടിയുടെ പേര്. വരുന്ന വെള്ളിയാഴ്ച ഇരു വീട്ടുകാരും തമ്മിൽ വിവാഹത്തിനെ കുറിച്ച് സംസാരിക്കുമെന്നും ഇതിനു ശേഷം വിവാഹത്തിന്റേയും നിശ്ചയത്തിന്റേയും തീയതി നിശ്ചയിക്കുമെന്നും താരം പറഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ഔദ്യാഗിക പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാകുമെന്നും താരം അറിയിച്ചു.
ഇത് വീട്ടുകാർ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹം തന്നെയാണ്. എന്നാൽ കഴിഞ്ഞ കുറെനാളുകളായി തങ്ങൾ പ്രണയത്തിലാണെന്നും താരം വെളിപ്പെടുത്തി. അതേസമയം വിവാഹം ഓഗസ്റ്റ് മാസത്തോടെ ഉണ്ടാകുമെന്നും ചെന്നൈയിൽവെച്ചാകും നടക്കുകയെന്നു വിശാൽ പറഞ്ഞു. കൂടാതെ സമയം നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി തീർന്നാൽ മാത്രമേ വിവാഹം ഉണ്ടാകുകയുള്ളൂവെന്നും ആ കാര്യത്തിൽ ഒരു മാറ്റവുമില്ലെന്നും താരം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications