വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹം ഏപ്രിൽ 22ന്, ട്വീറ്റിലൂടെ അറിയിച്ച് നടന്‍
വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായുളള പ്രണയം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആദ്യ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് വിഷ്ണു ജ്വാലയുമായി പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. അടുത്ത സുഹൃത്തുക്കളായ ശേഷമാണ് ഇരുവരും പ്രണയത്തിലായത്. അടുത്തിടെയാണ് താരജോഡികളുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്. പരസ്പരം മോതിരമണിയിച്ചതിന്‌റെ ചിത്രങ്ങള്‍ ഇരുവരും അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

രണ്ട് വര്‍ഷമായി പ്രണയത്തിലാണ് വിഷ്ണുവും ജ്വാലയും. ഇപ്പോഴിതാ ട്വിറ്ററിലൂടെ ജ്വാലയുമായുളള വിവാഹ വാര്‍ത്തയും പുറത്തുവിട്ടിരിക്കുകയാണ് വിഷ്ണു. എപ്രില്‍ 22നാണ് ഇരുവരുടെയും വിവാഹം നടക്കുക. വിവാഹ വിവരം അറിയിച്ചുളള ഒരു കുറിപ്പാണ് വിഷ്ണു വിശാല്‍ തന്‌റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജ്വാലയുടെ കഴിഞ്ഞ പിറന്നാളിനാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. മുന്‍പ് വിഷ്ണു ജീവിതത്തില്‍ നല്‍കുന്ന പിന്തുണയെയും കരുതലിനെ കുറിച്ചുമെല്ലാം ജ്വാല തുറന്നുപറഞ്ഞിരുന്നു.
ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം
Recommended Video
ബാഡ്മിന്റണ്‍ അക്കാദമി നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവാന്‍ വിഷ്ണുവിന്‌റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് തനിക്ക് ലഭിക്കാറുളളതെന്നാണ് ജ്വാല പറഞ്ഞത്. കൂടാതെ വിവാഹം ഉടനുണ്ടാവുമെന്ന സൂചനകളും ജ്വാല ഗുട്ട മുന്‍പ് നല്‍കി. രാക്ഷസന്‌റെ വിജയത്തിലൂടെ തമിഴില്‍ താരമൂല്യം കൂടിയ താരമാണ് വിഷ്ണു വിശാല്‍. ത്രില്ലര്‍ ചിത്രത്തിന്‌റെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഉള്‍പ്പെടെയുളളവരെല്ലാം രാക്ഷസന്‌റെ വിജയത്തില്‍ വിഷ്ണുവിനെ പ്രശംസിച്ചു. നിലവില്‍ എഫ് ഐആര്‍ എന്ന സിനിമയാണ് നടന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. വിഷ്ണുവിന്‌റെ പുതിയ സിനിമയുടെ ഒരു ചടങ്ങില്‍ അടുത്തിടെ ജ്വാല ഗുട്ട പങ്കെടുത്തിരുന്നു.


Click it and Unblock the Notifications