ജ്വാല ഗുട്ടയെ ചുംബിച്ച് നടൻ വിഷ്ണു വിശാൽ! പുതിയ തുടക്കം, താരങ്ങളുടെ ചിത്രങ്ങൾ പുറത്ത്
രാക്ഷസൻ എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് വിഷ്ണു വിശാൽ. മികച്ച പ്രേക്ഷകാഭിപ്രിയമായിരുന്നു ഈ ചിത്രത്തിലൂടെ താരത്തിന് ലഭിച്ചത്. 2009 മുതൽ സിനിമയിൽ സജീവമാണെങ്കിലു കരിയറിൽ തന്നെ വൻ ഹൈപ്പ് നൽകിയത് 2018 ൽ പുറത്തു വന്ന രാക്ഷസൻ ആയിരുന്നു. ഈ ചിത്രത്തിനു ശേഷം താരം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാകുകയായിരുന്നു.
സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമ കോളങ്ങളിലും ചർച്ചയാകുന്നത് താരത്തിന്റെ ന്യൂ ഇയർ ആഘോഷ ചിത്രങ്ങളാണ്. ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായോടൊപ്പമായിരുന്നു നടന്റെ ഈ വർഷത്തെ ന്യൂ ഇയർ ആഘോഷം . ഈ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരിക്കുന്നത്.

ജ്വാല ഗുട്ടയാണ് ന്യൂ ഇയർ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഷ്ണു വിശാൽ ചുംബിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മൈ ബേബി ഹാപ്പി ന്യൂ ഇയർ എന്ന കുറിപ്പോടെയാണ് ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുതിയ തുടക്കം എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള ഹാപ്പി 2020 എന്ന കുറിപ്പോടെ മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ജ്വാലഗുട്ടയാണ് ഈ രണ്ട് ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ.

ഇതിനു മുൻപും ജ്വാല ഗുട്ടയുമായുള്ള താരത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. പ്രണയത്തെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. ചോദ്യം ശക്തമായപ്പോൾ മറുപടിയുമായി വിഷ്ണു രംഗത്തെത്തിയിരുന്നു.ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികൾ ചെയ്ത് തീർക്കാനുണ്ട്- വിശാൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പ്രണയത്തെ കുറിച്ച് അധികമൊന്നും വെളിപ്പെടുത്തിയിരുന്നില്ല.

രാക്ഷസൻ പുറത്തിറങ്ങിയതിനു പിന്നാലെയായിരുന്നു വിഷ്ണു വിശാലിന്റെ വിവാഹ മോചന വാർത്ത പുറത്തു വന്നത്. നടി രജനി നടരാജനായിരുന്നു താരത്തിന്റെ ഭാര്യ. ഒരു വർഷത്തോളമായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. ഇതിനു ശേഷമാണ് വിവാഹമോചിതരാകുന്നത്. വേർ പിരിയൽ വാർത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി ഗോസിപ്പ് കഥകൾ താരത്തിന്റെ പുറത്തു വന്നിരുന്നു. നടി അമല പോളുമായി വിഷ്ണു പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും ഉടനെ വിവാഹിതരാവുമെന്നുള്ള വാർത്ത പുറത്തു വന്നിരുന്നു. ഇതിനെ ശക്തമായി വിമർശിച്ച് താരം നടൻ രംഗത്തെത്തിയിരുന്നു.

ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തിലുള്ള കാരണവും താരം വ്യക്തമാക്കിയിരുന്നു.ഉള്‍വലിഞ്ഞ് ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ആളുകളുമായി സംസാരിക്കാനും കൂട്ടുകൂടാനുമെല്ലാം ഞാന്‍ ആരംഭിച്ചത്. ഓണ്‍സ്‌ക്രീനിലെ രസതന്ത്രം നന്നായിരിക്കാന്‍ എന്റെ നായികമാരുമായി അടുത്തിടപഴകാറുണ്ട്. അത് എന്റെ ഭാര്യയില്‍ കുറച്ച് വിഷമങ്ങളുണ്ടാക്കി. ഇങ്ങനെ ഒരാളയല്ല അവള്‍ വിവാഹം കഴിച്ചതെന്ന് അവള്‍ക്ക് തോന്നി. ആ തോന്നലില്‍ നിന്ന് തിരിച്ചുവരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ മകന്റെ സന്തോഷത്തിനാണ് പ്രധാന്യം നല്‍കിയിരുന്നത്. അവള്‍ എന്നും എനിക്ക് പ്രിയപ്പെട്ടവളാണ്. ചില സമയങ്ങളില്‍ വിധി അങ്ങനെയാണ്. സ്‌നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുകയില്ല- താരം പറഞ്ഞിരുന്നു.





Click it and Unblock the Notifications











