വിവേകിന്റെ ഏറ്റവും വലിയ ആ​ഗ്രഹം സാധ്യമായി; പക്ഷെ കാണാൻ വിവേകില്ല; നടൻ മരിച്ചിട്ട് രണ്ട് വർഷം

കോമഡി ചെയ്യുന്ന നടൻമാരിൽ പലരും പൊതുവെ ജീവിതത്തിൽ സീരിയസായിരിക്കുമെന്നാണ് പ്രേക്ഷകർ പറയാറ്. ജ​ഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ തുടങ്ങിയ നടൻമാരെല്ലാം ഇതിനു​ദാഹരണമാണ്. തമിഴിൽ ഇത്തരത്തിൽ തുടരെ കോമഡി വേഷങ്ങളിലെത്തിയിരുന്ന നടനായിരുന്നു അന്തരിച്ച വിവേക്. നായകന്റെ സുഹൃത്ത്, നായികയുടെ ബന്ധു തുടങ്ങി സ്ഥിരം ശൈലിയിലുള്ള കോമഡി വേഷങ്ങളാണ് വിവേക് ചെയ്തതിൽ കൂടുതലും.

അതോടൊപ്പം നിരൂപക പ്രശംസ നേടിയ ഒരുപിടി റോളുകളും വിവേക് ചെയ്തിട്ടുണ്ട്. കാതൽ മന്നൻ, ഉന്നെെ തേടി, വാലി, പ്രശാന്ത്, പൂമ​ഗൾ ഊർവലം, ആസൈയിൽ ഒരു കടിതം, ഖുശി, പ്രിയമാനവളെ, മിന്നലെ തുടങ്ങി നിരവധി സിനിമകളിൽ വിവേദ് അഭിനയിച്ചു. 2000 ത്തിന്റെ തുടക്കത്തിൽ സൂപ്പർ സ്റ്റാർ സിനിമകളിലെ ക്യാരക്ടർ റോളുകളിൽ വിവേകിനെ സ്ഥിരം കാണാൻ തുടങ്ങി. അരുൾ സെൽവിയെന്നാണ് വി​വേകിന്റെ ഭാര്യയുടെ പേര്.

ഇരുവർക്കും മൂന്ന് മക്കളും പിറന്നു. ഇതിൽ പ്രസന്ന കുമാർ എന്ന മകൻ 13ാം വയസ്സിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 2015 ലായിരുന്നു സംഭവം. 2021 ഏപ്രിൽ 17 നാണ് വിവേക് മരിക്കുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. മരണ സമയത്ത് 59 വയസ്സായിരുന്നു വിവേകിന്റെ പ്രായം. തമിഴ് സിനിമാ ലോകത്ത ഏറെ വിഷമിപ്പിച്ച സംഭവമായിരുന്നു ഇത്. മരണം സംബന്ധിച്ച് അന്ന് ചില അഭ്യൂഹവും വന്നു.

Vivek

മരിക്കുന്നതിന്റെ തലേ ദിവസം വിവേക് കൊവിഡിനെതിരായ കൊ വാക്സിൻ കുത്തിവെപ്പ് നടത്തിയിരുന്നു. ഇത് മൂലമാണോ മരണം സംഭവിച്ചതെന്ന് ചോ​ദ്യം വന്നു. എന്നാൽ‌ വാക്സിനും വിവേകിന് സംഭവിച്ച ഹൃദയാഘാതത്തിനും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് നാഷണൽ ഹ്യൂമൺ റൈറ്റ്സ് കമ്മീഷൻ വ്യക്തമാക്കി. ഇതോടെ ഈ വാദങ്ങൾ അവസാനിച്ചു. എല്ലാ ബഹുമതികളോടും കൂടെ ചെന്നെയിൽ വിവേകിന്റെ ശവസംസ്കാര ചടങ്ങളും നടന്നു.

ചിന്നെെ കലൈവാനർ എന്നാണ് തമിഴകത്ത് ആരാധകർ വിവേകിനെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഇദ്ദേഹം താമസിച്ചിരുന്ന സ്ഥലം ആദര സൂചകമായി ചിന്ന കലൈവാനർ റോഡ് എന്ന പേരിൽ പിന്നീട് അറിയപ്പെടുകയും ചെയ്തു. വിവേക് മരിച്ചിട്ട് രണ്ട് വർഷം പൂർത്തിയായിരിക്കുകയാണ്. തമിഴ്നാട്ടിൽ ഇതിനകം നിരവധി പേർ ചരമ വാർഷിക ദിനത്തിൽ നടന്റെ ഓർമ്മകൽ പങ്കുവെച്ചു. വിവേകിന്റെ വലിയൊരു ആ​ഗ്ര​ഹത്തെക്കുറിച്ചും സോഷ്യൽ മീഡിയകളിൽ ചർച്ച നടക്കുന്നുണ്ട്.

ആ​ഗ്രഹം നടന്നെങ്കിലും അത് കാണാൻ വിവേക് ഇല്ലാതെ പോയല്ലോ എന്നാണ് ആരാധകരുടെ വിഷമം. രജിനികാന്ത്, വിജയ്, അജിത്ത്, സൂര്യ, വിക്രം തുടങ്ങി തമിഴകത്തചെ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം പ്രവർത്തിച്ച വിവേകിന് പക്ഷെ കമൽ ഹാസനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നില്ല. കമൽ ഹാസിനൊപ്പം അഭിനയിക്കുകയെന്നത് തന്റെ ദീർഘ നാളായുള്ള ആ​ഗ്രഹമാണെന്ന് വിവേക് പല തവണ പറയുകയും ചെയ്തിരുന്നു.

Vivek

കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ 2 എന്ന സിനിമയിൽ വിവേകിന് കമൽ ഹാസനൊപ്പം അഭിനയിക്കാൻ അവസരവും ലഭിച്ചു. സിനിമയുടെ ഷീട്ടിം​ഗിനും വിവേകെത്തി. എന്നാൽ സിനിമ പൂർത്തിയാവുന്നതിന് മുമ്പ് വിവേക് മരണപ്പെട്ടു. ഇതോടെ വിവേക് അഭിനയിച്ച ഭാ​ഗങ്ങൾ സിനിമയിൽ നിന്നും നീക്കം ചെയ്യുമോയെന്ന് ആരാധകർ ആശങ്കപ്പെട്ടിരുന്നു.

എന്നാൽ വിവേകിന്റെ സീനുകൾ മാറ്റില്ലെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വിവേകിന്റെ ആരാധകരും സന്തോഷത്തിലാണ്. ഏറെ നാളുകൾ മനസ്സിൽ ആ​ഗ്രഹം സാധിച്ചെങ്കിലും അത് കാണാൻ വിവേക് ഇല്ലല്ലോയെന്ന സങ്കടം മാത്രം ബാക്കിയാവുന്നു.

More from Filmibeat

Read more about: vivek
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X