വിജയ് പറഞ്ഞത് സത്യമായി!! നയൻസ്-യോഗി പ്രണയത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ...

ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്.

കഴിഞ്ഞ ഒരാഴ്ചയായി സോഷ്യൽ മീഡിയയിലും യൂട്യൂബിലും ഒന്നാം സ്ഥാനതത് നിൽക്കുന്നത് നയൻതാര യോഗി ബാബു ചിത്രമായ കോലമാവ് കോകിലയിലെ കല്യാണ പാട്ടാണ്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് മില്യണിലധികം ആളുകൾ ഈ ഗാനം കണ്ടു കഴിഞ്ഞിട്ടുണ്ട്. പാട്ടിനെ പ്രശംസിച്ച് നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. എല്ലാവരും പറയുന്നത് റോമാൻസ്- ആന്റ് കോമഡിയുടെ മിക്സിങ്ങ് എന്നാണ്.

nayan-yigi babu

ഇപ്പോഴിത പാട്ടിനെ പ്രശംസിച്ച് ഇളയ ധളപതി രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെയായിരുന്നു പാട്ടിനെ കുറിച്ച് വിജയ് പറഞ്ഞത് യോഗി ബാബു പ്രേക്ഷകരുമായി പങ്കുവെച്ചത്. ദളപതി 62 എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് വിജയ് ഈ പാട്ട് കണ്ടത്. പാട്ട് കണ്ടതിനു ശേഷം വിജയ് ഭങ്കര എക്സൈറ്റ്മെന്റായിരുന്നു.. റിലീസിനു ശേഷം പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കുമെന്ന് വിജയ് പറഞ്ഞു. വിജയ് പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിനിടെ നയൻതാരയ്ക്ക് നന്ദി പറയാനും യോഗി മറന്നില്ല. പാട്ടിനിടയിൽ കൂടുതൽ സീനുകൾ തനിയ്ക്ക് നയൻസ് തന്നുവെന്നും യോഗി പറഞ്ഞു.

നയൻതാര യോഗി ബാബുവിനെ കേന്ദ്രകഥാപാത്രങ്ങളാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊളമാവ് കോകില. ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസാണ്. യൂട്യൂബിൽ സൂപ്പർ ഹിറ്റായി മാറിയ കല്യാണ പാട്ട് എഴുതിയിരിക്കുന്നത് നടന്‍ ശിവകാര്‍ത്തികേയനാണ്. പാട്ടിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്. ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍ എന്നിവരും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X