ഞങ്ങളുടെ തോല്‍വി ആഘോഷിക്കുന്നതിന് മുന്‍പ് ഒരു കാര്യം ചെയ്യൂ!! പാകിസ്താനെ ട്രോളി യോഗി ബാബു
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം നിരാശയിലാഴ്ത്തിയാണ് ലോകകപ്പ് സെമി ഫൈനലിൽ നിന്ന് ഇന്ത്യൻ ടീം പുറത്തായിരിക്കുന്നത്. ന്യൂസിലൻഡിനുമായുളള മത്സരത്തിൽ 18 റൺസിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയുടെ തോൽവി ആഘോഷമാക്കുകയാണ് പാകിസ്താൻ.

സെമിയിൽ എത്തുന്നതിനു മുൻപ് തന്നെ ലോകകപ്പ് എന്നുളള മോഹം പാകിസ്താനെ വിട്ട് അകന്നിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയുടെ പരാജയം പാക് ക്രിക്കറ്റ് പ്രേമികൾക്ക് കുറച്ച് ആശ്വാസമായിട്ടുണ്ട്. സമൂഹമമാധ്യമങ്ങളിൽ ഇന്ത്യൻ ടീമിനെ കളിയാക്കി ട്രോളുകളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത പാക് ട്രോളന്മാർക്ക് മറുപടിയുമായി നടൻ യോഗി ബാബു രംഗത്ത്.
പാക് ജനങ്ങളെ, ഞങ്ങളുടെ തോൽവി ആഘോഷിക്കുന്നതിനു മുൻപ് നിങ്ങളുടെ ടീമിനെ എങ്ങനെ സെമിയിൽ എത്താം എന്ന് പഠിപ്പിക്കൂ. വിജയമോ പരാജയമോ ആകട്ടെ.ഞങ്ങളുടെ ടീം നിങ്ങളേക്കാള്‍ മെച്ചമാണ്- യോഗി ബാബു ട്വീറ്ററിൽ കുറിച്ചു. ലോക കപ്പ് ക്രിക്കറ്റിന്റെ സ്ഥിരം പ്രേക്ഷകനാണ് യോഗി ബാബു. ക്രിക്കറ്റ് മുടങ്ങാതെ കാണാറുണ്ട്.


Click it and Unblock the Notifications











