സിനിമയുടെ പരാജയത്തിനു കാരണം കുറ്റാരോപിതർ അല്ല!! നല്ല ചിത്രങ്ങൾ എന്നും വിജയിക്കും, ഉദാഹരണം രാമലീല

ബോളിലുഡിൽ നിന്നാണ് ഏറ്റവും കൂടുതൽ മീടു വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്.

നടിമാരുടെ മീടു വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമ മേഖലയെ പിടിച്ച് ഉലച്ചു കൊണ്ടിരിക്കുകയാണ്. ഹോളിവുഡിൽ ആരംഭിച്ച മീടൂ വെളിപ്പെടുത്തൽ ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും സജീവമാകുകയാണ്. ദിനംപ്രതി നിരവധി വനിത ചലച്ചിത്ര പ്രവർത്തകരാണ് ജോലി സ്ഥലത്ത് നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്. നടി തനുശ്രീ ദത്തയാണ് മീടൂ ക്യാംപെയ്ന് ഇന്ത്യയിൽ വീണ്ടും തുടക്കം കുറിച്ചത്. പ്രമുഖ നടൻ നാന പടേക്കറിനെതിരെയാണ് നടി മീടൂ ആരോപണം ഉയർത്തിയത് ഇതിനു പിന്നാലെ ദേശം-ഭാഷ വ്യത്യാസമില്ലാതെ നടിമാരും ചലച്ചിത്ര പ്രവർത്തകരും മീടൂ ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.

ബോളിവുഡിൽ നിന്നാണ് ഏറ്റവും കൂടുതൽ മീടു വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. പ്രമുഖ താരങ്ങളും സംവിധായകരും പിന്നിണി ഗായകരും സംഗീത സംവിധായകന്മാരും മീടു ആരോപണത്തിൽ കുടുങ്ങുകയായിരുന്നു. ഇതു പോലെ തമിഴിലും മലയാളത്തിലും പ്രമുഖ താരങ്ങൾക്കു നേരെ മീടൂ ആരോപണങ്ങൾ വിരൽ ചൂണ്ടുഗകയായിരുന്നു. മീടു മൂവ്മെന്റ് സിനിമ മേഖലയിൽ ചലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ആരോപണ വിധേയരായ പലരുടേയും സിനിമകളിൽ നിന്നും മറ്റ് സംരഭങ്ങളിൽ നിന്നും താരങ്ങൾ പിൻമാറിയിരുന്നു. ഇപ്പോഴിത മീടു മൂവ്മെന്റിനെതിരേയും ആരോപണ വിധേയരുടെ സിനിമകളെ എങ്ങനെയാണ് ഈ മൂവ്മെന്റ് ബാധിക്കുന്നതെന്നും അല്ലെങ്കിൽ ബാധിക്കുന്നുണ്ടോ ? എന്നുള്ള ചോദ്യത്തിന് മറുപടിയുമായി നടിയും കോൺഗ്രസ് നേതാവുമായ ഖുശ്ബു. മീടു ആരോപണത്തെ തുടർന്ന് ഹോളിവുഡ് താരമായ കലിൻ സ്പോസിയുടെ ചിത്രം വലിയ പരാജയം നേരിട്ടിരുന്നു എന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വ്യക്തമാക്കിയത്.

 നല്ല  സിനിമകൾ വിജയിക്കും

നല്ല സിനിമകൾ വിജയിക്കും

എന്തൊക്കെ ആരോപണങ്ങൾ ഉണ്ടായാലും നല്ല ചിത്രങ്ങളാണെങ്കിൽ വിജയിക്കുക തന്നെ ചെയ്യും. ആരോപണങ്ങളെ ഒരിക്കൽ പോലും സിനിമയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും നടി പറഞ്ഞു. ഹോളിവുഡ് താരമായ കെവിൻ സ്പേസിയുടെ ചിത്രം പരാജയപ്പെടാനുള്ള കാരണം അദ്ദേഹത്തിനെതിരെ ഉയർന്നു വന്ന മീടൂ ആരോപണങ്ങളല്ല മറിച്ച് അതൊരു മോശം സിനിമയായതുകൊണ്ടാണെന്നും നടി പറഞ്ഞു.

രാമലീല

രാമലീല

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതാനയി ദിലീപ് ജയിലാലയപ്പോഴാണ് അദ്ദേഹത്തിന്റെ ചിത്രം റാമലീല തിയേറ്ററുകളിൽ എത്തിയത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു ചിത്രം. ഇതിനെ കുറിച്ചും ഖുശ്ബു പറഞ്ഞിരുന്നു. കെവിന്റെ മീറ്റു ആരോപണമാണ് സിനിമ പരാജയപ്പെടാനുള്ള കാരണമന്ന് നമ്മൾ കരുചേണ്ട കാര്യമില്ല. ദിലീപ് ചിത്രം രാമലീല വിജയിച്ചത് അതൊരു നല്ല ചിത്രമായതു കൊണ്ടാണെന്നും നടി പറ‍ഞ്ഞു.

 കുറ്റാരോപിതർക്കും സംസാരിക്കണം

കുറ്റാരോപിതർക്കും സംസാരിക്കണം

സ്ത്രീകൾക്ക് തുറന്ന് പറച്ചിലുകൾക്ക് ഒരു വേദി ലഭിക്കുമ്പോൾ കുറ്റാരോപിതർക്കും അവരുടെ വേദി തുറന്നു പറയാനുള്ള ഒരു സ്പേയിസ് കിട്ടണമെന്നും ഖുശ്ബു വ്യക്തമാക്കി. ആരോപിതർക്കെതിരെ കുറ്റം തെളിയുന്നതുവരെ അവർ ആരോപിതൻ അല്ലെങ്കിൽ ആരോപിത ആയിരിക്കും. അല്ലാതെ കുറ്റാക്കാരനും കുറ്റക്കാരിയുമാകുന്നില്ല. സിനിമ സംഘടനകൾ ഇത്തരത്തിലുള്ള പരാതികൾ നിയമപ്രകാരമായി തന്നെ നടപടി സ്വീകരിക്കണമെന്നും താരം വ്യക്തമാക്കി. കൂടാതെ ഈ വിഷയത്തിനെ തുടർന്ന് തന്റെ പ്രൊഡക്ഷൻ കമ്പനിയിൽ നിന്ന് ഒരാളെ പുറത്താക്കിയെന്നും താരം പറഞ്ഞു.

ചിന്മയി ഖുശ്ബു വിമർശനം

ചിന്മയി ഖുശ്ബു വിമർശനം

തമിഴിൽ കവിയും ഗാന രചയിതാവുമായ വൈരമുത്തുവിനെതിരെയുള്ള ആരോപണം തമിഴ് സിനിമ ലോകത്തെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു. വൈരമുത്തുവിനെതിരെയുള്ള ചിന്മയിയുടെ ആരോപണത്തിനെതിരെ ഖുശ്ബു രംഗത്തെത്തിയിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനെ ചൊല്ലി ഖുശ്ബുവും ചിന്മയും തമ്മിൽ ചെറിയ രീതിയിലുള്ള തർക്കങ്ങൾ നടന്നിരുന്നു.

സിങ്ങേഴ്സ് അസോസിയേഷനിൽ പരാതി നൽകണം

സിങ്ങേഴ്സ് അസോസിയേഷനിൽ പരാതി നൽകണം

വൈരമുത്തുവിൽ നിന്ന് നേരിട്ട ഇത്തരത്തിലുള്ള മോശമായ പെരുമാറ്റത്തിനെതിരെ സിങ്ങേഴ്സ് അസോസിയേഷനിൽ പരാതി നൽകണമായിരുന്നു എന്ന് ഖുശ്ബു പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ കുറേ നാളുകളാണ് ചിന്മായിയെ തനിയ്ക്ക് നേരിട്ട് അറിയാവുന്ന ആളാണ്. ഈ വിൽയത്തിൽ താൻ അവരോടൊപ്പമാണെന്നും ഖുശുബു വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X