അനുഷ്ക മുതൽ കീർത്തി വരെ; പൊന്നിയിൻ സെലവനിലെ വേഷം നിരസിച്ച താരങ്ങൾ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. രണ്ട് ഭാ​ഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാ​ഗത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. വിക്രം, ഐശ്വര്യ റായ്, കാർത്തി, ജയംരവി, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. എല്ലാ താരങ്ങളും തങ്ങളുടെ കരിയറിലെ സുപ്രധാന ചിത്രമായിരിക്കും പൊന്നിയിൻ സെൽവം എന്നാണ് കരുതുന്നത്. വർഷങ്ങളായുള്ള മണിരത്നത്തിന്റെ സ്വപ്നമാണ് വെള്ളിത്തിരയിലെത്താൻ പോവുന്നത്. ചിത്രത്തിന്റെ കാസ്റ്റിം​ഗ് സംബന്ധിച്ച് നേരത്തെ പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

 രണ്ട് നടൻമാരും മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു

മറ്റ് പല താരങ്ങളെയും ആദ്യം പൊന്നിയിൻ സെൽവത്തിലേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളിൽ ഇവർക്ക് സിനിമയുടെ ഭാ​ഗമാവാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഇപ്പോഴുള്ള താര നിര സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടത്. വിജയ്, മഹേഷ് ബാബു, അനുഷ്ക ഷെട്ടി, കീർത്തി സുരേഷ്, സത്യരാജ്, പാർത്ഥിപൻ, എന്നീ താരങ്ങളെ ചിത്രത്തിലേക്ക് പരി​ഗണിച്ചിരുന്നു.

സിനിമയുടെ ആശയം മനസ്സിൽ വന്ന ഘട്ടത്തിലാണ് മഹേഷ് ബാബുവിനെയും വിജയെയും ചിത്രത്തിലേക്ക് പരി​ഗണിച്ചത്. എന്നാൽ പിന്നീട് ഇവർ വേണ്ടെന്ന് മണിരത്നം തീരുമാനിക്കുകയായിരുന്നു. രണ്ട് നടൻമാരും മറ്റ് സിനിമകളുടെ തിരക്കിലായിരുന്നു പൊന്നിയിൻ സെൽവൻ ഒരു ബ്രഹ്മാണ്ഡ സിനിമയായതിനാൽ മറ്റ് പ്രൊജക്ടുകൾ മാറ്റി വെച്ച് ഈ ഈ ചിത്രത്തിലേക്ക് മാത്രം ശ്രദ്ധ കൊടുക്കേണ്ടി വരും. നടൻമാർക്ക് ഇതിന് സാധിച്ചേക്കില്ലെന്ന് കണ്ടാണ് മണിരത്നം തീരുമാനം മാറ്റിയതെന്നാണ് വിവരം.

പൊന്നിയിൻ സെൽവത്തിലേക്ക് മണിരത്നവും നടിയെ പരി​ഗണിച്ചിരുന്നു

ചരിത്ര സിനിമകളിൽ മറ്റാരേക്കാളും തിളങ്ങുന്ന നടിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയിലെ നടിയുടെ വേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊന്നിയിൻ സെൽവത്തിലേക്ക് മണിരത്നവും നടിയെ പരി​ഗണിച്ചിരുന്നു. എന്നാൽ നടി ഈ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

ഇതിന്റെ കാരണം വ്യക്തമല്ല. ബാഹുബലി, അരുദ്ധതി തുടങ്ങി രാജകീയ വേഷങ്ങൾ മികവുറ്റ രീതിയിൽ അഭിനയിച്ച നടിയാണ് അനുഷ്ക. അനുഷ്കയ്ക്ക് പകരമാണ് പൊന്നിയിൻ സെൽവനിൽ തൃഷ എത്തിയതെന്നാണ് വിവരം. കുന്ദവി എന്ന രാഞ്ജിയുടെ വേഷത്തിലാണ് തൃഷ സിനിമയിൽ എത്തുന്നത്.

രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ഓഫർ സ്വീകരിക്കുകയാണ് നടി ചെയ്തത്

അനുഷ്കയ്ക്ക് പുറമെ കീർത്തി സുരേഷിനെയും ചിത്രത്തിലേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ കീർത്തിയും ഈ ഓഫർ വേണ്ടെന്ന് വെക്കുകയായിരുന്നു. പൊന്നിയിൻ സെൽവന് പകരം രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ ഓഫർ സ്വീകരിക്കുകയാണ് നടി ചെയ്തത്. രജനീകാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാനാണ് കീർത്തി പൊന്നിയിൻ സെൽവൻ വേണ്ടെന്ന് വെച്ചതെന്നാണ് റിപ്പോർട്ട്. പക്ഷെ അണ്ണാത്തെ ബോക്സ് ഓഫീസിൽ വൻ പരാജയമായിരുന്നു.

Recommended Video

Dhanya Mary Varghese Interview: പുറത്താക്കാൻ നോക്കിയിട്ടും 100 ദിവസം ഞാൻ ബിഗ് ബോസിൽ നിന്നത് ഇങ്ങനെ
ഡേറ്റിന്റെ പ്രശ്നം മൂലം നടന് ഈ ചിത്രം ചെയ്യാൻ സാധിച്ചില്ല

നടൻ പാർത്ഥിപനെയും പൊന്നിയിൻ സെൽവത്തിലേക്ക് മണിരത്നം പരി​ഗണിച്ചിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം മൂലം നടന് ഈ ചിത്രം ചെയ്യാൻ സാധിച്ചില്ല. നേരത്തെ ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിൽ പാര്‍ത്ഥിപന്‍ ചെയ്ത രാജവേഷം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാർത്ഥിപനെ കൂടാതെ നടൻ സത്യരാജിനും പൊന്നിയിൻ സെൽവത്തിലേക്ക് ഓഫർ വന്നിരുന്നു. എന്നാൽ ചില കാരണങ്ങളാൽ നടന് ഇത് ചെയ്യാൻ സാധിച്ചില്ല. ബാഹുബലിയിലെ കട്ടപ്പ എന്ന നടന്റെ കഥാപാത്രം വൻ തോതിൽ ജനപ്രീതി നേടിയിരുന്നു.

More from Filmibeat

Read more about: ponniyin selvan mani ratnam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X