ശരീരത്തില്‍ അടയാളങ്ങളുണ്ടെങ്കില്‍ കാണിക്കണം, തനിച്ച് വരണം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
തമിഴിലും തെലുഗുവിലും ഒരുപോലെ തിളങ്ങിയ നടിയാണ് ആമനി. 1990ല്‍ പുതിയ കാട്ര് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമാനി സിനിമയിലേക്കെത്തിയത്. ജംബ ലകിഡി പമ്പ എന്ന സിനിമയിലൂടെയാണ് തെലുഗുവില്‍ എത്തിയത്. സിനിമയില്‍ നേരിട്ടിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് നതുറന്നു പറഞ്ഞിട്ടുള്ള നടിയാണ് അമാനി. ഇപ്പോഴിതാ സിനിമ സെറ്റുകളില്‍ നിന്ന് തന്നോട് സ്‌ട്രെച്ച് മാര്‍ക്ക് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വരെ തുറുന്നു പറയുകയാണ് നടി അമാനി.
സിനിമയിലേക്ക് ആദ്യമായി എത്തുന്ന പെണ്‍കുട്ടികള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്ന് പറയുകയാണ് നടി. തമിഴില്‍ ആദ്യകാലങ്ങളില്‍ അഭിനയിക്കുമ്പോള്‍ അമനിയോട് ശരീരത്തില്‍ പോറലുകളോ അടയാളങ്ങളോ ഉണ്ടെങ്കില്‍ കാണിക്കാനും ഒറ്റയ്ക്ക് വരാനുമെല്ലാം പറഞ്ഞതായാണ് അമാനി പറയുന്നത്.

താന്‍ അമ്മയ്‌ക്കൊപ്പമല്ലാതെ ഒരു ഷൂട്ടിംഗ് സെറ്റിലും പോകാറില്ലായിരുന്നു. വീടിന് പുറത്തിറങ്ങുന്നുണ്ടെങ്കില്‍ അത് അമ്മയ്‌ക്കൊപ്പമായിരിക്കും. തന്റെ സഹോദരനോ അമ്മയോ ആയിരിക്കും കൂടെ ഉണ്ടാവുക എന്നാണ് അമാനി പറയുന്നത്. ഒന്ന് രണ്ട് തവണ തന്നോട് സംവിധായകര്‍ ഒറ്റയ്ക്ക് വരാന്‍ പറഞ്ഞിട്ടുണ്ട്.
കാര്‍ അയക്കാം അമ്മയെ കൂട്ടാതെ വരണം എന്നാണത്രെ അമാനിയോട് പറഞ്ഞത്. എന്നാല്‍ താന്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായിരുന്നില്ലെന്നും അമാനി പറയുന്നു. അതേസമയം നല്ല, വലിയ പ്രോഡക്ഷന്‍ ഹൗസുകളൊന്നും മോശമായ രീതിയില്‍ തന്നോട് ഇടപെട്ടിട്ടില്ല. അവരെല്ലാം സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമേ സംസാരിക്കുകയുള്ളു എന്നും അമാനി പറയുന്നു.
ഇത്തരത്തില്‍ താന്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ക്ക് തയ്യാറാവാത്തതിനാല്‍ തന്ന അഡ്വാന്‍സ് തിരിച്ച് വാങ്ങി കൊണ്ടു പോയ സാഹര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അമാനി പറയുന്നു. അഭിനയിക്കാനാണ് നമ്മള്‍ വരുന്നത്. മറ്റൊന്നും അതിന് വേണ്ടി മാറ്റി വെക്കേണ്ടതില്ലെന്ന് തന്റെ അമ്മ തന്നോട് എപ്പോഴും പറയുമായിരുന്നുവെന്നും അമാനി പറയുന്നു.
നമുക്ക് ബാംഗ്ലൂരില്‍ നല്ല വീടുണ്ട്, ആവശ്യത്തിന് സ്വത്തുണ്ട്, വിചാരിച്ചാല്‍ നല്ല ഒരു ജോലിയൊക്കെ കിട്ടും, ആര്‍ക്കു വേണ്ടിയും ഒന്നിന് വേണ്ടിയും തല കുനിക്കരുതെന്നാണ് അമ്മ തന്നോട് പറഞ്ഞിട്ടുള്ളതെന്നും നടി പറയുന്നു.
മുന്‍പ് ശരീരത്തില്‍ പോറലുകള്‍ ഉണ്ടോ എന്ന് അറിയാന്‍ വസ്ത്രം അഴിക്കാന്‍ പറഞ്ഞിരുന്നതായും തനിക്ക് ആ പറഞ്ഞതില്‍ പന്തികേട് തോന്നിയതിനാല്‍ സമ്മതിച്ചില്ലെന്നു അമാനി നേരത്തെ പറഞ്ഞിരുന്നു.
തങ്കമാന തങ്കച്ചി, കണ്ണയ്യ കിട്ടയ്യ, ശുഭ ലഗ്നം, എങ്കിറുന്തോ വന്താന്‍, മായാ ബസാര്‍, വംസാനി കൊക്കാടു തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി. ഇപ്പോള്‍ കാരക്ടര്‍ റോളുകളിലാണ് അധികവും ചെയ്യുന്നത്. ചില തമിഴ് സീരിയലുകളിലും അമാനി അഭിനയിച്ചിരുന്നു. അക്ക മോഗുഡു, പൂവേ ഉനക്കാക, മുത്യമാന്ത് മുഡ്ഡു, പരമ്പര തുടങ്ങിയ സീരിയലുകളിലാണ് അഭിനയിച്ചത്.

മലയാളത്തിലും തമിഴിലും നേരത്തെയും നിരവധി നടിമാര്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും മറ്റും സംസാരിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് അഡ്ജസ്റ്റുമെന്റുകള്‍ ആവശ്യപ്പെട്ട് നിരന്തരം ബുദ്ധി മുട്ടുകള്‍ ഉണ്ടായിരുന്നതായി നടി ഹണി റോസും നടി മാളവിക ശ്രീനാഥുമെല്ലാം തുറന്നു പറഞ്ഞിരുന്നു.
ഒരു ചിത്രത്തിന്റെ ഓഡീഷനിടെ തനിക്ക് ലൈംഗികമായി ഉപദ്രവമുണ്ടായെന്ന് തന്നെ മാളവിക ശ്രീനാഥ് പറഞ്ഞിരുന്നു. ചിത്രത്തിന്റെയോ വ്യക്കതിയുടെയോ പേര് വെളിപ്പെടുത്താതെയാണ് മാളവിക തുറന്നു പറച്ചില്‍ നടത്തിയത്. തന്റെ അമ്മയും സഹോദരിയും ഒപ്പമുണ്ടായിട്ടും വളരെ മോശമായ അനുഭവം തനിക്ക് നേരിടേണ്ടി വന്നുവെന്നാണ് നടി അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്.


Click it and Unblock the Notifications











