India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചതി, കബളിപ്പിക്കൽ, എല്ലാം എന്റെ തെറ്റ്'; സിനിമയിലെ തുടക്ക കാലത്തെക്കുറിച്ച് അമല പോൾ

  |

  ഒരിടവേളയ്ക്ക് ശേഷം നടി അമല പോൾ നായികയായെത്തുന്ന കാ‍ഡവർ എന്ന സിനിമ റിലീസിനാെരുങ്ങുകയാണ്. ആ​ഗസ്റ്റ് 12 ന് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്കെത്തുക. സിനിമയിൽ നിന്നും ഇടവേള എടുത്തതിനെ പറ്റി സംസാരിക്കുകയാണ് നടി അമല പോളിപ്പോൾ.

  രണ്ട് വർഷം താൻ സിനിമ ചെയ്യാതെ വ്യക്തിപരമായി കുറച്ചു സമയം നീക്കിവെക്കുകയായിരുന്നെന്ന് അമല പോൾ പറയുന്നു. പഴയ അമല പോളിൽ നിന്നും ഇതിനുള്ളിൽ താനൊരുപാട് മാറിപ്പോയെന്നും അമല പറയുന്നു. സൺ ടിവിയോടാണ് പ്രതികരണം.

  'രണ്ട് വർഷം വീട്ടിലിരുന്നപ്പോൾ എന്നേക്കാൾ ആശങ്ക അമ്മയ്ക്കായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് 13 വർഷത്തോളം ഞാൻ‌ വളരെയധികം വർക്ക് ചെയ്തിരുന്നു. പക്ഷെ അന്ന് ഞാൻ സന്തോഷത്തിലായിരുന്നില്ല. ഞാൻ എന്തിനൊക്കെയോ പിന്നാലെ ഓടുകയായിരുന്നു. ഒന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക്. ഞാൻ എന്റെ വിജയം ആഘോഷിച്ചിരുന്നില്ല. എന്റെ ഏറ്റവും മോശമായ പങ്കാളി ഞാൻ തന്നെയായിരുന്നു. അന്ന് എന്റെയൊപ്പം ഞാനില്ല. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടിരുന്നു. ഇത് എന്റെ പാഷനായിരുന്നിട്ട് പോലും '

  Also read: രണ്ട് തവണ കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടമായി; ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന കജോളിന്റെ ജീവിതം!

  'മൈന ചെയ്യുന്ന സമയത്തല്ല. മൈനയ്ക്ക് ശേഷം ഒരുപാട് മാറ്റങ്ങൾ വന്നു. പുറത്തു നിന്നുള്ള കണ്ടീഷനിം​ഗും സമ്മർദ്ദവും മറ്റും. ഞാൻ അതിന് കീഴടങ്ങുകയും ചെയ്തു. അത് എന്റെ പ്രശ്നമായിരുന്നു. ഒരുപക്ഷെ എനിക്ക് ആരോ​ഗ്യകരമായ കുട്ടിക്കാലമായിരുന്നെങ്കിലോ ഒരു മെന്റർ ഉണ്ടായിരുന്നെങ്കിലോ ഞാനത് കൈകാര്യം ചെയ്യുമായിരുന്നു. പക്ഷെ ഞാനന്ന് ആരോ​ഗ്യകരമായ മാനസികാവസ്ഥയിൽ ആയിരുന്നില്ല. പരാജയങ്ങൾ എന്നെ ബാധിക്കാൻ ഞാനനുവദിച്ചു. എന്താണ് ശരിയല്ലാത്തത് എന്നതിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ. സമാധാനം ഉണ്ടായിരുന്നില്ല'അമല പോൾ പറഞ്ഞു.

  Also read: കല്യാണത്തിന് ശേഷം സുനിച്ചനില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥയായി; ധൈര്യമില്ലാത്ത കാലത്തെ കുറിച്ച് മഞ്ജു സുനിച്ചൻ

  '2020 ൽ മഹാമാരിക്ക് ശേഷം ജീവിതത്തിൽ ആദ്യമായി എവിടെയും പോവേണ്ട, എല്ലാവരും വീട്ടിലിരിപ്പായി. ഫ്ലെെറ്റില്ല, ഷൂട്ടിം​ഗില്ല, സോഷ്യൽ മീഡിയയിൽ പോസ്റ്റുകളിടേണ്ട. പെട്ടന്ന് എനിക്കൊരുപാട് സമയം കിട്ടി. ഞാൻ വീണ് പോയെന്ന് എനിക്ക് മനസ്സിലായി. ഇതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ എന്നെക്കാെണ്ട് മാത്രമേ സാധിക്കൂയെന്നും. ഇനിയും ഇതിൽ നിന്നെല്ലാം ഒളിച്ചോടില്ലെന്ന് തീരുമാനിച്ചു'

  'ആരാണ് എന്റെയുള്ളിലെ ഈ അമലയെന്ന് എനിക്ക് അറിയണമായിരുന്നു. മുമ്പ് ഞാൻ നല്ലതല്ലാത്ത സന്ദർഭങ്ങളിൽ പോയി പെടുമായിരുന്നു. തെറ്റായ ഉദ്ദേശ്യങ്ങൾ ഉള്ളവർ ഉണ്ടായിരുന്നു. ചുറ്റും ഒരുപാട് കബളിപ്പിക്കലും പ്രശ്നങ്ങളും. ആ എന്നെ എനിക്ക് പരിചയമില്ലാതെയായി. ഇതിനെയെല്ലാം എങ്ങനെ മാറ്റാൻ പറ്റും. ജീവിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നമുക്ക് മരണത്തിലൂടെ പോവാനും പുനർജനിക്കാനും പറ്റുമോ? ഞാനതിലൂടെ കടന്നു പോയിട്ടുണ്ട്,' അമല പോൾ പറഞ്ഞു.

  Also read: രണ്ട് തവണ വിവാഹം മുടങ്ങി; ഒടുവില്‍ നടി റിച്ച ഛദ്ദയും കാമുകന്‍ അലി ഫസലും വീണ്ടും വിവാഹത്തിനൊരുങ്ങുന്നു

  സ്വന്തമായി ഒന്നുമില്ലെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് അമല പോള്‍ | FilmiBeat Malayalam

  'എല്ലാം തുടങ്ങുന്നത് മനസ്സിൽ നിന്നാണ്. എന്നെ കബളിപ്പിച്ചു, ചതിച്ചു എന്നൊക്കെ പറയുമ്പോഴും അത് തുടങ്ങുന്നത് മനസ്സിൽ നിന്നാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തില്ല. മനസ്സ് ശരിയായാൽ മാത്രമേ ചുറ്റും ശരിയാവുകയുള്ളൂ. അതൊന്നും അന്ന് അറിയില്ലായിരുന്നു. എല്ലാവരെയും പോലെ ഓട്ടത്തിലായിരുന്നു. എങ്ങനെയെങ്കിലും അതിൽ നിന്ന് പുറത്ത് കടന്ന് നോക്കുമ്പോഴാണ് ഇതൊക്കെ മനസ്സിലാവുന്നത്, അമല പോൾ പറഞ്ഞു.

  ആ രണ്ട് വർഷം ഞാൻ എനിക്കായി മാറ്റി വെച്ചു. വീട്ടിൽ അമ്മയ്ക്കെല്ലാം ടെൻഷനുണ്ടായിരുന്നു. സിനിമയിലെ ടച്ച് പോയിപ്പോവും എന്നാണ് അമ്മ പറഞ്ഞത്. പക്ഷെ മമ്മീ എനിക്ക് അഭിനയം മിസ് ചെയ്യണം. അപ്പോൾ മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ്. മിസ് ചെയ്യാതെ ഞാൻ പോവില്ല. ഇപ്പോൾ എനിക്കിത് ഒരു ബാധ്യത പോലെയാണെന്നും ഞാൻ മറുപടി നൽകിയെന്നും അമല പറയുന്നു.

  Read more about: amala paul
  English summary
  actress amala paul about her busy times in films; says she was not happy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X