പ്രായമുള്ള നായകൻമാരുടെ കൂടെ അഭിനയിച്ചു; തുറന്നു പറഞ്ഞ് അമല പോൾ
12 വർഷത്തോളമായി തെന്നിന്ത്യയിലെ മുൻനിര നായിക നടിയായി തുടരുന്ന താരമാണ് അമല പോൾ. മലയാളിയാണെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലൂടെയാണ് നടി ശ്രദ്ധിക്കപ്പെട്ടത്. തമിഴിൽ ചെയ്ത മൈന എന്ന സിനിമ വൻ ഹിറ്റായിരുന്നു. ഇതോടെ സൂപ്പർ സ്റ്റാർ ചിത്രങ്ങളിലെ നായികയായി അമല തിളങ്ങി.
തെലുങ്കിലും തമിഴിലും ഒരുപോലെ അമല ശ്രദ്ധിക്കപ്പെട്ടു. വിജയ്, അല്ലു അർജുൻ തുടങ്ങിയവരുടെ സിനിമകളിലെ നായികയായി അമലയെത്തി. മലയാളത്തിൽ നടി ചെയ്ത മിക്ക സിനിമകളും ഹിറ്റായിരുന്നു. റൺ ബോബി റൺ ആയിരുന്നു ഇതിൽ പ്രധാനം. ചിത്രത്തിൽ മോഹൻലാലിന്റെ നായിക ആയിട്ടായിരുന്നു അമല പോൾ എത്തിയത്.

ഇപ്പോഴിതാ തന്റെ കരിയർ വളർച്ചയെ പറ്റി സംസാരിച്ചിരിക്കുകയാണ് അമല പോൾ. തുടക്ക കാലത്ത് തന്നെക്കാൾ പ്രായമേറിയ നടൻമാരുടെയൊപ്പം നായികയായി അഭിനയിച്ചെന്നും പ്രായത്തേക്കാൾ വലിയ പക്വത തനിക്ക് കാണിക്കേണ്ടി വന്നെന്നും അമല പോൾ പറഞ്ഞു. 18ാം വയസ്സിലാണ് ഞാൻ ഇൻഡ്സ്ട്രിയിൽ എത്തുന്നത്. മൈന എന്ന സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ഇൻഡസ്ട്രിയിൽ ആരും നമ്മുടെ പ്രായത്തിന് പരിഗണന തരില്ല. എന്നേക്കാൾ മുതിർന്ന ആളായി ഞാൻ പെരുമാറേണ്ടി വന്നു.
എന്നേക്കാൾ പ്രായമുള്ള നായകൻമാരോടൊപ്പം അഭിനയിച്ചു. സമ്മർദ്ദം ഉണ്ടായിരുന്നു. സിനിമാ പശ്ചാത്തലവും എനിക്കുണ്ടായിരുന്നില്ല. എനിക്ക് ശരിയായ മാർഗ നിർദ്ദേശം തരാൻ ആരുമില്ലായിരുന്നു. എന്റെ അനുഭവങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിക്കാൻ ഞാൻ നിർബന്ധിതയായി, അമല പോൾ പറഞ്ഞു.

അതേസമയം ഈ യാത്ര ബുദ്ധിമുട്ടേറിയതായിരുന്നെങ്കിലും താൻ ഒരു നടിയെന്ന നിലയും മനുഷ്യനെന്ന നിലയിലും ഒരുപാട് പുരോഗമിച്ചെന്നും അമല പോൾ പറഞ്ഞു. ചെറുപ്പ കാലത്ത് സ്വയം ഒരു ഉപദേശം നൽകാനുണ്ടെങ്കിൽ ഒന്നും കഠിനമായി സ്വയം എടുക്കരുതെന്നാണ് പറയുകയെന്നും അമല പോൾ പറഞ്ഞു. ഇന്ത്യാ ടുഡേയോടാണ് പ്രതികരണം.
കഡാവർ ആണ് അമല പോളിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലൂടെയാണ് പുറത്തിറങ്ങിയത്. സമ്മിശ്ര പ്രതികരണാണ് ത്രില്ലർ ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. അമല പോൾ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാണവും. അടുത്ത് തന്നെ നടി ഒരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുമെന്നും വിവരമുണ്ട്. വലിയ പ്രൊജക്ടാണിതെന്നും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും അമലപോൾ പറഞ്ഞു.


Click it and Unblock the Notifications