നായകൻ എന്നെക്കുറിച്ച് എന്ത് കരുതും; കിടപ്പറ രംഗങ്ങളിൽ അഭിനയിച്ചതിനെക്കുറിച്ച് നടി അഞ്ജലി
തെന്നിന്ത്യൻ സിനിമാ ലോകം പ്രതീക്ഷയോടെ കണ്ട താരോദയമായിരുന്നു അഞ്ജലിയുടേത്. ആന്ധ്രാക്കാരിയായ അഞ്ജലി തെലുങ്ക് സിനിമയിലാണ് തുതക്കം കുറിക്കുന്നതെങ്കിലും തമിഴകത്താണ് നടി ശ്രദ്ധിക്കപ്പെട്ടത്. അങ്ങാടിത്തെരു എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടി അഞ്ജലി പിന്നീട് എങ്കെയും എപ്പോഴും എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ച വെച്ചു. കൈനിറയെ അവസരങ്ങളുമായി മുൻനിര നായിക നടിയായി അഞ്ജലി വളർന്നു. എന്നാൽ പിന്നീടുണ്ടായ ചില വിവാദങ്ങൾ നടിയെ ബാധിച്ചു. അഞ്ജലി വ്യക്തി ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആരാധകർ അറിയുന്നത് ഇക്കാലഘട്ടത്തിലാണ്.
രണ്ടാനമ്മ ഭാരതി ദേവിയും സംവിധായകൻ കലിഞ്ജയും തന്റെ സമ്പാദ്യങ്ങൾ തട്ടിയെടുത്തു എന്നായിരുന്നു അഞ്ജലിയുടെ ആരോപണം.
ഇരുവരിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ അഞ്ജലി തനിക്ക് ചെന്നെെ വിട്ട് ഹൈദരാബാദിലേക്ക് പോകുകയും ചെയ്തു. കുറച്ച് കാലം നടി ഒളിവിലായിരുന്നു. പിന്നീട് വീണ്ടും സിനിമാ രംഗത്ത് സജീവമായെങ്കിലും തുടക്കത്തിലെ വിജയം ആവർത്തിക്കാൻ അഞ്ജലിക്ക് കഴിഞ്ഞില്ല. എന്നാൽ അടുത്തിടെയായി ശ്രദ്ധേയ വേഷങ്ങൾ അഞ്ജലിക്ക് ലഭിച്ചു. മലയാളത്തിൽ ഇരട്ട എന്ന ചിത്രത്തിൽ മികച്ച വേഷമാണ് നടിക്ക് ലഭിച്ചത്.

സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് അഞ്ജലി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ തനിക്ക് മടി തോന്നാറുണ്ടെന്ന് അഞ്ജലി പറയുന്നു. ചുംബന രംഗങ്ങളും കിടപ്പറ രംഗങ്ങളും സിനിമയിൽ സ്വാഭാവികമായും ഉണ്ടാകും. സിനിമയ്ക്ക് അത് ആവശ്യമാണെങ്കിൽ നിങ്ങൾക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല. എന്നാൽ നായകൻമാരോടൊപ്പം അത്തരം സീനുകളിൽ അഭിനയിക്കുമ്പോൾ അവർ എന്താണ് എന്നെക്കുറിച്ച് കരുതുന്നതെന്ന് ചിന്തിക്കാറുണ്ടെന്നും അഞ്ജലി വ്യക്തമാക്കി.
മടിയും ലഞ്ജയും മറച്ച് വെച്ച് കൊണ്ടാണ് അത്തരം സീനുകളിൽ അഭിനയിക്കാറ്. രണ്ട് കമിതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും രണ്ട് അഭിനേതാക്കൾ തമ്മിലുള്ള കെമിസ്ട്രിയും തീർത്തും വ്യത്യസ്തമാണ്. അതിനാൽ ചുംബന രഗംങ്ങളിലും കിടപ്പറ രംഗങ്ങളിലും അഭിനയിക്കുമ്പോൾ തനിക്ക് മടി തോന്നാറുണ്ടെന്നും അഞ്ജലി വ്യക്തമാക്കി. ചില സിനിമകളിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ അഞ്ജലി തയ്യാറായിട്ടുണ്ട്.

സിനിമാ ലോകത്ത് അഞ്ജലിയെക്കുറിച്ച് പല ഗോസിപ്പുകളും നേരത്തെ പ്രചരിച്ചിട്ടുണ്ട്. നടൻ ജയുമായി അഞ്ജലി പ്രണയത്തിലാണെന്നാ.ിരുന്നു ഇതിലൊരു ഗോസിപ്പ്. ഈ വാർത്ത നിഷേധിച്ച് അടുത്തിടെ അഞ്ജലി സംസാരിക്കുകയുമുണ്ടായി. സിനിമാ മേഖലയിൽ എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. നേരത്തെ ഞാൻ ജയ്നെ ഡേറ്റ് ചെയ്യുന്നുണ്ടെന്ന് പ്രചരിപ്പിച്ചു. പിന്നീട് ഞാൻ ഒരു ബിസിനസുകാരനെ വിവാഹം ചെയ്ത് അമേരിക്കയിൽ സെറ്റിൽഡ് ആയെന്നും പറഞ്ഞു.
ഇത്തരം വാർത്തകൾ കണ്ട് ഞാൻ ചിരിക്കാറുണ്ട്. ഒരു നടിയായതിനാൽ മീഡിയ അവർക്കിഷ്ടമുള്ളതെല്ലാം തന്നെക്കുറിച്ച് എഴുതുകയാണെന്നും അഞ്ജലി തുറന്നടിച്ചു. 2011 ൽ പുറത്തിറങ്ങിയ എങ്കെയും എപ്പോതും എന്ന സിനിമയിൽ അഞ്ജലിയും ജയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എംഎ ശരവണൻ സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി.
ഇരുവരുടെയും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. ഇരട്ടയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഗ്യാങ്സ് ഓഫ് ഗോദാവരി, ഗെയിം ചേഞ്ചർ എന്നീ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരട്ടയ്ക്ക് മുമ്പ് മലയാളത്തിൽ റോസാപ്പൂ എന്ന സിനിമയിലും അഞ്ജലി നേരത്തെ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











