ശരിക്കും ഞാന്‍ വിവാഹിതയായി വന്ന് നിന്നാല്‍ പോലും അവര്‍ വിശ്വസിക്കില്ല! കേട്ട ഗോസിപ്പുകളെ പറ്റി നടി അഞ്ജലി

തമിഴിലും തെലുങ്കിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുന്ന മുന്‍നിര നടിയാണ് അഞ്ജലി. ഇടയ്ക്ക് വ്യക്തിപരമായ ചില കാരണങ്ങളാല്‍ നടി സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും വീണ്ടും അഭിനയത്തില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഇരട്ട എന്ന സിനിമയിലൂടെ മലയാളത്തിലും അഞ്ജലി അഭിനയിച്ചിരുന്നു.

കുറച്ച് വര്‍ഷങ്ങളായി തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. അഞ്ജലി നായികാവേഷം അവതരിപ്പിച്ച 'ഗാങ്‌സ് ഓഫ് ഗോദാവരി' എന്ന ചിത്രമാണ് കഴിഞ്ഞ ആഴ്ച തിയേറ്ററുകൡലേക്ക് എത്തിയത്. ഈ സിനിമയുടെ പ്രചരണത്തിനിടെ നടന്‍ ബാലയ്യ അഞ്ജലിയെ പിടിച്ച് തള്ളുന്നൊരു വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു.

anjali

ഈ സാഹചര്യത്തില്‍ അഞ്ജലിയെ കുറിച്ചും അവരുടെ വിവാഹജീവിതത്തെ കുറിച്ചുമുള്ള ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിക്കുകയാണ്. അഭിനയത്തില്‍ തിളങ്ങി നിന്ന കാലം മുതല്‍ അഞ്ജലിയെ ചുറ്റിപ്പറ്റിയുള്ള നിരവധി വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിട്ടുള്ളത്. വര്‍ഷങ്ങളായി അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതിലേറ്റവും പ്രധാനം നടന്‍ ജയയ്‌ക്കൊപ്പം ലിവിംഗ് ടുഗതറായി അഞ്ജലി ജീവിക്കുന്നു എന്നതാണ്.

പിന്നീട് അയാളുമായുള്ള ബന്ധം വേര്‍പെടുത്തിയെന്നും തെലുങ്ക് സിനിമാലോകത്തുള്ള ഒരാളെ വിവാഹം കഴിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങളൊന്നും അഞ്ജലി കാര്യമായി പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ വിവാഹ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് നടി തന്നെ മറുപടി പറഞ്ഞത്.

anjali

'എനിക്ക് മുന്‍പ് നാല് തവണ വിവാഹം കഴിഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അത്തരത്തില്‍ എന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നതോടെ എന്റെ വീട്ടിലുള്ളവര്‍ വളരെയധികം വിഷമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കത് ശീലമായി.

ഇത്തരത്തില്‍ നിരവധി വാര്‍ത്തകളും കിംവദന്തികളും വന്നതിനാല്‍ ഞാന്‍ ഇനി ആരെയെങ്കിലും വിവാഹം കഴിച്ച് എന്റെ വീട്ടുകാരുടെ മുന്നില്‍ നിന്നാലും അവര്‍ എന്നെ വിശ്വസിക്കില്ല. മാത്രമല്ല എന്റെ വിവാഹത്തിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണെന്നും അഞ്ജലി പറഞ്ഞു.

2006 ലാണ് അഞ്ജലി ആദ്യമായി അഭിനയിക്കുന്നത്. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴിലേക്കും ചുവടുറപ്പിച്ചു. തമിഴിലെ ആദ്യ സിനിമ അഞ്ജലിയ്ക്ക് വലിയ ജനപ്രീതി നേടി കൊടുത്തതോടെ അതിന് ശേഷം തമിഴില്‍ നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ കാരണമായി. സൗന്ദര്യം കൊണ്ട് മാത്രമല്ല, കഴിവുള്ള ചുരുക്കം ചില നടിമാരില്‍ ഒരാളായും നടി അറിയപ്പെടുന്നു.

More from Filmibeat

Read more about: anjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X