സിനിമയിലെ സമ്പാദ്യം രണ്ടാനമ്മ കൈക്കലാക്കി; നാടുവിട്ട അഞ്ജലിയുടെ ഇന്നത്തെ ആസ്തി

തമിഴ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് അഞ്ജലി എന്ന നടിയുടെ ഉദയം കണ്ടത്. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ അഞ്ജലിക്ക് ശ്രദ്ധേയ ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ചു. 2006 ൽ സിനിമാ അഭിനയം തുടങ്ങിയ അഞ്ജലിക്ക് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് 2010 ന് ശേഷമാണ്. അങ്ങാടിത്തെരു, എങ്കെയും എപ്പോതും എന്നീ സിനിമകളിലെ അഞ്ജലിയുടെ പ്രകടനം ഏറെ ശ്രദ്ധ നേടി. എന്നാൽ കരിയറിൽ തിരക്കേറുന്ന ഘട്ടത്തിലാണ് നടിയുടെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവുന്നത്.

രണ്ടാനമ്മ ഭാരതി ദേവിയും സംവിധായകൻ കലഞ്ജിയവും തന്നെ മാനസികമായി ഉപദ്രവിക്കുകയാണെന്ന് അഞ്ജലി തുറന്നടിച്ചു. പണത്തിന് വേണ്ടി ഇരുവരും തന്നെ ഉപയോ​ഗിക്കുന്നെന്നും തന്റെ സമ്പാദ്യങ്ങളിൽ ഭൂരിഭാ​ഗവും രണ്ടാനമ്മ കൈക്കലാക്കിയെന്നും അഞ്ജലി ആരോപിച്ചു.

Actress Anjali

ഈ വിവാദങ്ങൾ ഒരുപരിധിവരെ അഞ്ജലിയുടെ കരിയറിനെ ബാധിച്ചു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പറ്റിയ പിഴവ് അഞ്ജലിയുടെ കരിയർ ​ഗ്രാഫിനെ ബാധിച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് നഷ്പ്പെട്ട പ്രശസ്തി തിരികെ പിടിക്കാൻ അഞ്ജലിക്ക് കഴിഞ്ഞത്. ഇന്ന് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ അഞ്ജലി ശ്രദ്ധാലുവാണ്. മലയാളത്തിൽ ചെയ്ത പേരൻപ്, ഇരട്ട എന്നീ സിനിമകളിൽ മികച്ച വേഷം അഞ്ജലിക്ക് ലഭിച്ചു.

അഞ്ജലിയുടെ പ്രതിഫലവും സാമ്പത്തിക വിവരങ്ങളുമാണ് തമിഴ് മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഒരു കോടി രൂപയാണ് അഞ്ജലി ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം. സിനിമയിലെ വരുമാനം കൊണ്ട് ചെന്നെെയിലും ഹൈദരാബാദിലും ഓരോ വീടുകളും നടി വാങ്ങി. 10 കോടി രൂപയുടെ ആസ്തി അഞ്ജലിക്കുണ്ടെന്നാണ് വിവരം. രണ്ടാനമ്മയുടെ ഉപദ്രവം മൂലം വീട് വിട്ട അഞ്ജലി പിന്നീടിങ്ങോട്ട് തന്റെ കരിയറും സാമ്പത്തിക കാര്യങ്ങളും സ്വന്തമായാണ് നോക്കുന്നത്.

Actress Anjali

വർഷങ്ങൾക്കിപ്പുറം ഈ വിഷയത്തെക്കുറിച്ച് അഞ്ജലി സംസാരിക്കാറില്ല. അഞ്ജലിയെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു അടുത്തിടെ സംസാരിച്ചിരുന്നു. രണ്ടാനമ്മയുടെ നിയന്ത്രണങ്ങൾ മൂലമാണ് അഞ്ജലി വീട് വിട്ടതെന്നും ചെന്നെെ ഉപേക്ഷിച്ച നടി ഹൈദരാബാദിലേക്ക് താമസം മാറിയെന്നും ഇദ്ദേഹം പറഞ്ഞു. അഭിനയം തുടരുന്നില്ലെന്ന് തീരുമാനിച്ച അഞ്ജലി തെലുങ്കിലെ നിർമാതാവിന്റെ സംരക്ഷണത്തിൽ സിനിമാ അഭിനയം തുടർന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം അഞ്ജലിയുടെ ആരോപണങ്ങൾ രണ്ടാനമ്മ അന്ന് നിഷേധിക്കുകയാണുണ്ടായത്. തന്റെ ചേച്ചിയുടെ മകളാണ് അഞ്ജലിയെന്നായിരുന്നു ഇവരുടെ വാദം. 15 വയസ്സിൽ അഞ്ജലിയെ താൻ ദത്തെടുത്തു. അവളുടെ എല്ലാ കാര്യങ്ങളും നോക്കി. എന്തിനാണ് ഇങ്ങനെയാെരു ആരോപണം ഉന്നയിച്ചതെന്ന് എനിക്കറിയില്ല. കോടികൾ അവളിൽ നിന്നും ഞാൻ കൈക്കലാക്കിയെന്നാണ് പറയുന്നത്. പക്ഷെ അവൾക്ക് കോടികൾ സമ്പാദ്യമായില്ല. ലക്ഷങ്ങൾ മാത്രമാണ് പ്രതിഫലമെന്നും അന്ന് ഭാരതി ദേവി പറഞ്ഞു.

ഇതിനിടെ മറ്റ് ചില ​ഗോസിപ്പുകളും അഞ്ജലിയുടെ പേരിൽ വന്നു. അഞ്ജലി ഒരു നടനോടൊപ്പം ഒളിച്ചോടിയെന്ന പ്രചരണമായിരുന്നു ഇതിലൊന്ന്. യഥാർ‌ത്ഥത്തിൽ നടി രണ്ടാനമ്മയുടെ വീട് വിട്ട് പോയത് മാധ്യമങ്ങളിൽ തെറ്റായി വന്നതാണ് ഈ ​ഗോസിപ്പിന് കാരണമായത്.

വീട് വിട്ട ശേഷം രണ്ടാനമ്മ തന്നെക്കുറിച്ച് സിനിമാ ലോകത്ത് ​ഗോസിപ്പുകൾ പ്രചരിപ്പിച്ചെന്ന് അഞ്ജലി പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങി. തന്റെ കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകുകയാണ് അഞ്ജലിയിപ്പോൾ. നടിയുടെ വരാനിരിക്കുന്ന സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: anjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X