»   » കിടപ്പറരംഗം വേണ്ട; ചുംബനസീനെങ്കില്‍ നോക്കാം

കിടപ്പറരംഗം വേണ്ട; ചുംബനസീനെങ്കില്‍ നോക്കാം

Posted By:
Subscribe to Filmibeat Malayalam
Anjali
കരിയറിന്റെ തുടക്കത്തില്‍ ചില ഗ്ലാമര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെന്നതൊഴിച്ചാല്‍ പൊതുവേ ഒരു നല്ല പെണ്‍കുട്ടി ഇമേജാണ് അങ്ങാടിത്തെരു ഫെയിം അഞ്ജലിയ്ക്ക്. എന്നാല്‍ അടുത്തിടെ ചില ചിത്രങ്ങളില്‍ അഞ്ജലി ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടത് സിനിമാലോകത്ത് സംസാരമായി.

'മഹാരാജ' , സുന്ദര്‍ സി. സംവിധാനം ചെയ്ത 'കലകലപ്പ്', എന്നീ ചിത്രങ്ങളിലെ ഗാനരംഗങ്ങളിലെ അഞ്ജലിയുടെ പ്രകടനമാണ് ഇതിന് കാരണമായത്. നല്ല കുട്ടി ഇമേജ് പൊട്ടിച്ചെറിഞ്ഞ് അഞ്ജലിയും ഗ്ലാമറസ്സാകുന്നു എന്ന പ്രചാരണം നടിയ്ക്ക് പുലിവാലായിരിക്കുകയാണ്. ഇപ്പോള്‍ നടിയെ തേടി വരുന്നതത്രയും ഇത്തരത്തിലുള്ള വേഷങ്ങളാണത്രേ.

അടുത്തിടെ ആര്‍. കണ്ണന്‍ സംവിധാനം ചെയ്യുന്ന 'സേട്ടൈ' എന്ന ചിത്രത്തില്‍ കിടപ്പറരംഗത്തില്‍ അഭിനയിക്കാമോ എന്ന് നടിയോട് ചോദിച്ചു. എന്നാല്‍ കിടപ്പറരംഗം ചെയ്യാനൊന്നും തന്നെ കിട്ടില്ലെന്ന് നടി തീര്‍ത്തു പറഞ്ഞു. 'എങ്കേയും എപ്പോതും' തുടങ്ങിയ ചിത്രങ്ങളിലൂടെ നേടിയ പ്രതിച്ഛായ കളഞ്ഞുകുളിക്കാന്‍ തനിക്ക് താത്പര്യമില്ല. അതിനാല്‍ കിടപ്പറരംഗം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു നടിയുടെ വിശദീകരണം.

ചുംബന സീന്‍ ആയാലോ എന്ന് ചോദിച്ചപ്പോള്‍ അതിന് കുഴപ്പമില്ലെന്നായിരുന്നു നടിയുടെ മറുപടി. അല്പസ്വല്പം വിട്ടുവീഴ്ചയൊന്നും ചെയ്യാതെ സിനിമാലോകത്ത് പിടിച്ചു നില്‍ക്കാനാകില്ലെന്ന് അങ്ങാടിത്തെരു പെണ്‍കുട്ടിയും മനസ്സിലാക്കി കഴിഞ്ഞു.

English summary
Actress Anjali of 'Katradhu Tamizh' and 'Angadi Theru' fame has exposed a bit generously in her previous flicks.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam