ആദ്യം കെട്ടിപ്പിടിച്ചു, പിന്നെ അടിച്ചു! വിജയ്ക്കൊപ്പമുള്ള ആ രംഗത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് നടി
പ്രഫഷണല്‍ കോളജിലെത്തി കൂട്ടുകാരായി മാറിയ മൂന്നു യുവാക്കളും അവരുടെ പ്രിന്‍സിപ്പാളും സുഹൃത്തുക്കളും ഉണ്ടാക്കുന്ന പൊല്ലാപ്പുകളും, പ്രിന്‍സിപ്പാളിന്റെ പുത്രിയുമായുള്ള നായകന്‍റെ പ്രണയവുമൊക്കെയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. വിദ്യാഭ്യാ സമ്പ്രദായത്തിലെ പാകപിഴകളും അതു വിദ്യാര്‍ഥികളെയും സമൂഹത്തെയും ബാധിക്കുന്നതെങ്ങനെയെന്നും ചിത്രം ചര്‍ച്ച ചെയ്തിരുന്നു. നിലവിലെ രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന നായകനെയായിരുന്നു ചിത്രത്തില്‍ കണ്ടത്.
ഹിന്ദിയില്‍ നിന്നും അധികം മാറ്റമൊന്നും വരുത്താതെയായിരുന്നു ചിത്രം തമിഴില്‍ പുനരാവിഷ്കരിച്ചത്. റീമേക്ക് ചിത്രമായിരുന്നുവെങ്കില്‍ക്കൂടിയും ഗംഭീര സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയായിരുന്നു വിജയ് അഭിനയിച്ചത്. അടുത്തിടെയായിരുന്നു വിജയ് പിറന്നാളാഘോഷിച്ചത്. താരത്തിന് പിറന്നാളാശംസ നേര്‍ന്ന് ആരാധകരും താരങ്ങളുമെല്ലാം എത്തിയിരുന്നു.
നന്‍പന്‍ ഷൂട്ടിംഗിനിടയിലെ അനുഭവത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അനുയ ഇപ്പോള്‍. ഇലിയാന ഡിക്രൂസിനൊപ്പമായാണ് അനുയയും ചിത്രത്തില്‍ അഭിനയിച്ചത്. ഇലുയാനയുടെ സഹോദരിയായാണ് അനുയ എത്തിയത്. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തിനിടയിലെ കാര്യങ്ങളെക്കുറിച്ചാണ് താരം പറഞ്ഞത്. ലേബര്‍ റൂമിലെ രംഗങ്ങള്‍ ബോളിവുഡില്‍ മാത്രമല്ല തമിഴിലും വന്‍ചര്‍ച്ചയായിരുന്നു.

Recommended Video
വിജയ് യെ അടിക്കുന്ന രംഗം അഭിനയിക്കാനായി താനേറെ ബുദ്ധിമുട്ടിയെന്ന് താരം പറയുന്നു. ആ രംഗത്ത് എന്താണ് ചെയ്യേണ്ടതെന്ന് വിജയ് നിര്‍ദേശിക്കുന്നുണ്ടായിരുന്നു. വിജയ് യെ ശക്തിയായി അടിക്കേണ്ടതുണ്ടായിരുന്നു. മെല്ലെയായിരുന്നു അനുയ അടിച്ചത്. ഷങ്കറും വിജയ് യും മാറി മാറി പറഞ്ഞപ്പോഴായിരുന്നു താരം അതിന് തയ്യാറായത്. ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അനുയ ഇതേക്കുറിച്ച് പറഞ്ഞത്.
താടിയുടെ ഒരു സൈഡില്‍ പിടിച്ച് അടിക്കാന്‍ വിമുഖത കാണിച്ചിരുന്നു. അങ്ങനെ ചെയ്യാതിരുന്നപ്പോള്‍ അവര്‍ ഇരുവരും തുറിച്ച് നോക്കിയിരുന്നു. നിങ്ങളൊരു നല്ല നടിയാണെന്നായിരുന്നു ഞാന്‍ കരുതിയതെന്നായിരുന്നു ഷങ്കര്‍ പറഞ്ഞത്. എങ്ങനെയാണ് ഞാന്‍ വിജയ് യെ അടിക്കുക, സാറിന് സഹായിക്കാമോയെന്ന് ചോദിച്ചപ്പോള്‍ ഇത് വിജയ് അല്ലെന്നും അദ്ദേഹത്തിനെ ശക്തമായി കെട്ടിപ്പിടിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞത്. അത് വിജയ് ആണെന്ന് കരുതാന്‍ എനിക്കും കഴിയുമായിരുന്നില്ല. ഇതിന് ശേഷമായാണ് ഞാന്‍ അടിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ആ രംഗത്ത് അടിച്ചതെന്നും താരം പറയുന്നു.


Click it and Unblock the Notifications











