കാമുകിയെയോ കാമുകനെയോ ഇംപ്രസ് ചെയ്യാന്‍ ടിപ്‌സ് വേണോ? രസകരമായ ആശയങ്ങളുമായി നടി അതുല്യ
വാലന്റ്റൈന്‍സ് ദിനത്തിന്റെ സന്തോഷത്തിലാണ് സിനിമാ താരങ്ങളും. പ്രിയപ്പെട്ടവരോടൊപ്പമുള്ള പ്രണയ നിമിഷങ്ങളെ കുറിച്ച് വാചലരായി ഒരുപാട് താരങ്ങള്‍ എത്തി. സമൂഹ മാധ്യമങ്ങള്‍ നിറയെ ഈ വിശേഷങ്ങളാണ്. അതിനൊപ്പം പ്രണയദിനത്തില്‍ കാമുകിമാര്‍ക്ക് ചില ടിപ്‌സുമായി എത്തിയിരിക്കുകയാണ് നടി അതുല്യ രവി.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് രസകരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. എല്ലാം രസകരമായ ആക്ഷനിലൂടെയാണ് നടി കാണിച്ചിരിക്കുന്നത്. 'കാമുകനെയോ കാമുകിയേയോ ഇംപ്രസ് ചെയ്യനായി ഭ്രാന്തന്‍ എക്‌സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടികൈകള്‍. നിങ്ങളില്‍ എത്ര പേര്‍ വാലന്റ്റൈന്‍സ് ഡേ ആഘോഷിക്കാന്‍ തയ്യാറാണ്? എന്നും വീഡിയോയ്ക്ക് താഴെ നടി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.

അതുല്യയുടെ ഈ പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായിട്ടാ്ണ് ആരാധകര്‍ എത്തിയിരിക്കുന്നത്. വളരെ മികച്ചൊരു ടിപ്‌സ് ആണിതെന്ന് ചിലര്‍ പറയുമ്പോള്‍ എല്ലാ കാലത്തും ഇത് കൊണ്ട് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് മറ്റ് ചിലര്‍ പറയുന്നു. തമിഴിലൂടെ 2017 ല്‍ റിലീസിനെത്തിയ കാല്‍ കന്‍ കാട്ടുതെ എന്ന ചിത്രത്തിലൂടെയാണ് അതുല്യ വെള്ളിത്തിരയിലെത്തുന്നത്. ശേഷം ഒരുപാട് സിനിമകളിലൂടെ ശ്രദ്ധേയായി. ജനുവരി 31 ന് റിലീസ് ചെയ്ത നാടോടികള്‍ 2 ആണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയ സിനിമ.
അതുല്യ പോസ്റ്റ് ചെയ്ത വീഡിയോ


Click it and Unblock the Notifications











