വിജയ് കറുത്തതും കാണാന്‍ തീരെ ഭംഗിയില്ലാത്ത ആളുമായിരുന്നു! നടനെ അധിഷേപിച്ച ബാലാംബികയെ പരിഹസിച്ച് ആരാധകര്‍
ഇളയദളപതി വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഒരു കാലത്ത് ചോക്ലേറ്റ് ഹീറോയായി തെന്നിന്ത്യന്‍ സിനിമാ ആരാധകരെ ത്രസിപ്പിച്ചിരുന്ന നടനെക്കുറിച്ച് രസകരമായ കഥകളാണ് ഓരോ ദിവസവും പുറത്തു വന്ന കൊണ്ടിരിക്കുന്നത്. എന്നാല്‍ വിജയുടെ നിറത്തെയും രൂപത്തെ പറ്റിയും അഭിപ്രായം പറഞ്ഞ് വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ് നടി ബാലാംബിക.
വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയിക്കൊപ്പം അഭിനയിക്കാന്‍ പോയപ്പോള്‍ അദ്ദേഹം കാണാന്‍ തീരെ കൊള്ളില്ലായിരുന്നു എന്നും ഇയാളുടെ ഒക്കെ കൂടെ അഭിനയിക്കണമോ എന്ന് തോന്നിപ്പോയിരുന്നു എന്നുമാണ് അടുത്തിടെ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞത്. നടിയുടെ ഈ വാക്കുകള്‍ വൈറല്‍ ആയതോടെ വലിയ വിമര്‍ശനമാണ് ബാലാംബികയ്ക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.

നടിയുടെ വാക്കുകളിങ്ങനെയാണ്... 'അന്ന് എന്നോട് ഹാഫ് സാരിയില്‍ വരാനാണ് പറഞ്ഞത്, ഞാന്‍ ആയിക്കോട്ടെ വരാമെന്നും പറഞ്ഞു. അതിനുശേഷം വിജയ് വരാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ അച്ഛന്‍ എന്നെ അദ്ദേഹവുമായി പരിചയപ്പെടുത്തി തന്നു. അന്ന് ഞാന്‍ വളരെ വെളുത്തിട്ടാണ്. ഇപ്പോള്‍ കാണുന്നത് പോലെ ആയിരുന്നില്ല. വെളുത്തു തുടുത്തു ക്യൂട്ട് ലുക്കിലായിരുന്നു ഞാന്‍.
എന്നെ കണ്ടതും എന്താണിത് 'എനിക്ക് ഇത്രയും വെളുത്ത നായികയോ' എന്ന് വിജയ് പറഞ്ഞു. അന്ന് ഞാന്‍ വിജയ് കാണുമ്പോള്‍ നല്ല നീളമുള്ള ചുരുണ്ട തലമുടിയാണ്. അതുപോലെ അദ്ദേഹം ഭയങ്കരമായി കറുത്തിട്ടായിരുന്നു. അന്നൊക്കെ വിജയിനെ കാണാന്‍ ഒട്ടും ഭംഗിയുണ്ടായിരുന്നില്ല. ഇപ്പോള്‍ നിറയെ സിനിമകളില്‍ അഭിനയിച്ച് അഭിനയിച്ച് കാണാന്‍ ഭംഗിയൊക്കെ വന്നു. നല്ല നിറവും ഉണ്ടായി.
പക്ഷേ ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുമ്പോള്‍ ഇയാളുടെ കൂടെ അഭിനയിക്കണമോ എന്ന് ചിന്തിച്ചു. കാരണം ഞാന്‍ അത്രയും സുന്ദരിയും അദ്ദേഹം കാണാന്‍ തീരെ മോശവുമായിരുന്നു. എന്തായാലും സാരമില്ല, എന്റെ തലയിലെഴുത്ത് ഇതാണെന്ന് കരുതി അഭിനയിക്കാമെന്ന് വിചാരിച്ചു. പക്ഷേ എനിക്ക് അന്ന് ആ പടം ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ അത് ചെയ്യാന്‍ സാധിക്കാതെ പോയതില്‍ വളരെ വിഷമം ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു...

എന്നാല്‍ നടിയുടെ വാക്കുകള്‍ വൈറലായതോടെ വലിയ വിമര്‍ശനമാണ് ഉയര്‍ന്ന് വരുന്നത്. 'അന്ന് അവന്‍ വിരൂപനായിരുന്നു, ഇപ്പോള്‍ നിങ്ങള്‍ വിരൂപയാണ്, അതാണ് വ്യത്യാസം. ചില കാര്യങ്ങള്‍ പറയാതെ വിടുകയാണ് വേണ്ടത്. അല്ലെങ്കില്‍ വെറുപ്പ് സമ്പാദിക്കേണ്ടി വരും. നിന്നെ പോലൊരു നടിയെ ആര്‍ക്കും അറിയില്ല. നീ പറയുന്നത് സത്യമാണോ അല്ലയോ എന്ന് പോലും ആര്‍ക്കും അറിയേണ്ടതില്ല. പക്ഷേ വിജയ് അങ്ങനെയല്ല.
അന്ന് ആരൊക്കെ സുന്ദരിയായിരുന്നു എന്നതല്ല ഇപ്പോള്‍ ആരാണ് സുന്ദരി എന്നതാണു പ്രധാനം. ലോകം മുഴുവന്‍ തിരിഞ്ഞു നോക്കുന്നത് പ്രതിഭയാണ് വിജയ്. നിങ്ങള്‍ 80 സിനിമകള്‍ ചെയ്തിട്ടുണ്ടോ? സൗന്ദര്യം ഒരിക്കലും ഒരുപോലെയല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് താങ്കളും വിജയ് സാറും. ഒരു കാലത്ത് എല്ലാവരാലും കളിയാക്കപ്പെട്ട മുഖം ഇപ്പോള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications